Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് ചികിത്സക്ക് വയനാട് വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ്; അടിയന്തിര ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു പോകൽ അസാധ്യമെന്ന തീരുമാനത്തിലാണ് നടപടി; മാനന്തവാടി ജില്ലാ ആശുപത്രിയിലെ സൗകര്യക്കുറവിന് പരിഹാരം

കൊവിഡ് ചികിത്സക്ക് വയനാട് വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ്; അടിയന്തിര ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു പോകൽ അസാധ്യമെന്ന തീരുമാനത്തിലാണ് നടപടി; മാനന്തവാടി ജില്ലാ ആശുപത്രിയിലെ സൗകര്യക്കുറവിന് പരിഹാരം

സ്വന്തം ലേഖകൻ

കൽപറ്റ: കൊവിഡ് 19 ചികിത്സക്കായി വയനാട് ഡിഎം വിംസ് മെഡിക്കൽ കോളേജ് ആശുപത്രി ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. നിലവിൽ കൊവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗമടക്കമുള്ള രോഗികൾക്ക് മികച്ച ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ കുറവാണ്.

ഏതെങ്കിലും തരത്തിൽ എമർജൻസിയുണ്ടായാൽ പിന്നീടുള്ള ആശ്രയം കോഴിക്കോട് മെഡിക്കൽ കോളേജാണ്. അത്തരം ഘട്ടങ്ങളിൽ കോഴിക്കോട് വരെ രോഗിയെയും കൊണ്ടുള്ള യാത്ര അസാധ്യമാണെന്ന തീരുമാനത്തിലാണ് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ് ആശുപത്രി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നിലവിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയെ പ്രാഥമിക കേന്ദ്രമായി പരിഗണിക്കും. ഇവിടെയെത്തുന്ന രോഗികൾക്ക് സൂപ്പർസ്പെഷ്യാലിറ്റിയടക്കമുള്ള സൗകര്യങ്ങൾ ആവശ്യമുള്ളവരെ പ്രവേശിപ്പിക്കുന്ന സെക്കണ്ടറി കേന്ദ്രമായി വിംസ് ആശുപത്രിയെ പരിഗണിക്കും.

നിലവിൽ വയനാട്ടിൽ ഒരു കൊവിഡ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5470 പേരാണ് നിരീക്ഷണത്തിലുള്ളത്. നേരത്തെ തന്നെ പഴുതടച്ച പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടം പ്രതിരോധത്തിനായി നടത്തിയിട്ടുള്ളത്. ലോക്ഡൗണിന് മുമ്പ് തന്നെ വയനാട്ടിലേക്കുള്ള യാത്രക്കാരെ നിയന്ത്രിച്ചിരുന്നു. ജില്ലയിലേക്കുള്ള 12 വഴികളിലും നേരത്തെ തന്നെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. തമിഴ്‌നാട്, കർണാടകം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിലടക്കം ചരക്കുവാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടിരുന്നത്.

ഈ പ്രവർത്തനങ്ങളെല്ലാം വയനാട്ടിലെ പ്രതിരോധത്തിനെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ജില്ലയെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയെന്നത് റോഡുകൾക്കപ്പുറം കാട്ടിലൂടെ ആളുകൾ അതിർത്തി കടക്കുമോയെന്നാണ്. ആദിവാസി ജനവിഭാഗങ്ങളടക്കം നിരവധി പേർ കാടിനെ ആശ്രയിക്കുന്നവരുണ്ട്്. ഇവർ കാടുവഴി അതിർത്ഥി കടക്കുന്നത് സാധാരണയാണ്. എന്നാൽ ഈ ഘട്ടത്തിൽ ഇവർ വീടുകളിൽ തന്നെയിരിക്കുന്നു എന്ന് ഉറപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കാടുവഴി അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വനം വകുപ്പും രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP