Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണം ലഭിക്കാതെ വലയുന്ന തെരുവു നായകൾ ആടുമാടുകളെയും കുട്ടികളെയും മറ്റും ആക്രമിക്കുന്നതിനുള്ള സാധ്യത കൂടുതൽ; മനുഷ്യൻ ഇല്ലെങ്കിൽ അതിജീവനം അസാധ്യമായ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സുമനസ്സുകൾ; അവശനിലയിലും കൊടും പട്ടിണിയിലും കഴിയുന്ന തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായി സുമനസ്സുകൾ

ഭക്ഷണം ലഭിക്കാതെ വലയുന്ന തെരുവു നായകൾ ആടുമാടുകളെയും കുട്ടികളെയും മറ്റും ആക്രമിക്കുന്നതിനുള്ള സാധ്യത കൂടുതൽ; മനുഷ്യൻ ഇല്ലെങ്കിൽ അതിജീവനം അസാധ്യമായ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സുമനസ്സുകൾ; അവശനിലയിലും കൊടും പട്ടിണിയിലും കഴിയുന്ന തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായി സുമനസ്സുകൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മനുഷ്യൻ ഇല്ലെങ്കിൽ അതിജീവനം അസാധ്യമായ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കണക്കിലെടുത്ത് അവശനിലയിലും കൊടും പട്ടിണിയിലും കഴിയുന്ന തെരുവ് നായ്ക്കൾക്ക് ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്നതിന് സ്വയം സന്നദ്ധരായി മൃഗസ്നേഹികളും സംഘടനകളും രംഗത്ത്.

അനിമൽ ലീഗൽ ഫോഴ്സ് പ്രവർത്തകർ തങ്ങളുടെ പ്രവർത്തനപരിധിയിൽവരുന്ന പ്രദേശങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്ന പ്രവർത്തനങ്ങൾ സജീവമാക്കിയതായി ഭാരവാഹി എംഗൽസ് നായർ മറുനാടനോട് വ്യക്തമാക്കി. മറ്റ് നിരവധി മൃഗസ്നേഹി സംഘടനകളുടെ പ്രവർത്തകരും ഈ വഴിക്കുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും തൃശ്ശൂരിലെ റെസ്‌ക്യൂ ഹോം കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളതെന്നും ഇവിടെ തെരുവ് നായ്ക്കൾക്ക് ആഹാരവും മരുന്നും നൽകി പരിചരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നതാായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണം ലഭിക്കാതെ വലയുന്ന തെരുവു നായകൾ ആടുമാടുകളെയും കുട്ടികളെയും മറ്റും ആക്രമിക്കുന്നതിനുള്ള സാധ്യത മുൻനിർത്തിയാണ് തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഈ കരുതൽ മനസ്സിലാക്കി പൊതുജനങ്ങളും മൃഗസ്നേഹികളുടെ പ്രവർത്തനങ്ങളോട് സഹകരിക്കണം.തെരുവിലെ ജിവികളുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധയ്ക്കണമെന്ന് നിർദ്ദേശിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഈ നിലപാട് താനടക്കമുള്ള മൃഗസ്നേഹികൾക്ക് ഊർജ്ജം പകരുന്നതാണ്.അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മൃഗസംരക്ഷകരും ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന സംഘടനകളും തെരുവുനായ്ക്കൾക്കും മറ്റും ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള എതിർപ്പുമൂലം ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തയ്ക്കാനാവുന്നില്ലന്നും എംഗൽസ് നായർ ചൂണ്ടിക്കാട്ടി. തെരുവ് നായ്ക്കൾക്കും മറ്റും ഭക്ഷണമെത്തിക്കാൻ മുഖ്യമന്ത്രി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടാണ് നിർദ്ദേശിച്ചതെങ്കിലും ഇന്നത്തെ സ്ഥിതിയിൽ ഇത് ഫലപ്രാപ്തിയിലെത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ആ ദൗത്യത്തിൽ തങ്ങളുടെതായ പങ്കുവഹിക്കാൻ മൃഗസ്നേഹികളും സംഘടനകളും തയ്യാറായതെന്നും യാതൊരുപ്രതിഫലേച്ഛയും ആഗ്രഹിക്കാതെ നടത്തുന്ന തങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള പൊലീസ് നീക്കം ഏറെ വേദനയും ദുഃഖവും സമ്മാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അറവ് ശാലകളുടെയും ഹോട്ടലുകളുടെയും റ്റീ ഷോപ്പുകളുടെയും മറ്റും പ്രവർത്തനം വ്യാപകമായി നിലച്ചിട്ടുണ്ട്.ഇവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളായിരുന്നു തെരുവിൽ അലഞ്ഞുതിരിഞ്ഞിരുന്ന നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും പ്രധാന ഭക്ഷണം.ഇത് ലഭിക്കാതയിട്ട് ദിവസങ്ങളായി.ഇതെത്തുടർന്ന് ഇവ കടുത്ത അവശതയിലാണ്.ഈ സാഹചര്യത്തിൽ ഇവയ്ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്നതിനുള്ള മൃഗസ്നേഹികളുടെ നീക്കം ഏറെ അഭിന്ദനാർഹമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP