Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണക്കാലത്ത് ശൈത്യം ആസ്വദിക്കാനെത്തിയ തായ്‌ലൻഡ് രാജാവും കുടുംബവും ജർമ്മനിയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചത് ഹോട്ടൽ ഉടമയ്ക്ക്; രാജ്യത്ത് കടുത്ത വിലക്ക് ജർമ്മൻ സർക്കാർ ഏറ്റെടുത്തതോടെ ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശം; രാജാവിന്റെ ചെവിയിൽ വാർത്ത എത്തിയതോടെ 5 സ്റ്റാർ ഹോട്ടൽ മോഹവിലയ്ക്ക് വാങ്ങി രാജകൊട്ടാരമാക്കി നടപടി'; ജീവനക്കാരെയെല്ലാം കൊട്ടാരം ദാസികളുമാക്കി; കൊറോണക്കാലത്തെ തായ്‌ലൻഡ് രാജാവിന്റെ ക്വാറന്റൈൻ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബർലിൻ: കൊറോണകാലത്ത് ശൈത്യം ആസ്വദിക്കാനായി ജർമ്മനിയിലെത്തിയ തായ്‌ലൻഡ് രാജാവും കുടുംബവും പരിവാരവും കോവിഡിൽ കുടുങ്ങി. രാജ്യത്തേക്ക് തിരികെ പോകാൻ നിർവാഹമില്ലാതെ വന്നതോടെ 24 മണിക്കൂറിനുള്ളിൽ രജാവ് താമസിച്ച ഫൈവ് സ്റ്റാർ ഹോട്ടൽ മോഹവിലനൽകി വാങ്ങി രാജകൊട്ടാരമാക്കി. ജർമ്മനിയിലെ ഹോട്ടൽ ഉടമയ്ക്കാണ് ഈ ഉഗ്രൻ ലോട്ടറി അടിച്ചത്.

തായ് രാജാവ് വജീര ലോൻഗ് കോൺ (VAJIRA LONG KORN 67) എന്ന രാമൻ പത്തും കഴിഞ്ഞ വർഷം മേയിൽ വിവാഹം ചെയ്ത നാലാം ഭാര്യ സുത്തിദ (Suthida 41) യും 120 പേർ അടങ്ങിയ പരിവാരവുമാണ് ആൽപ്‌സ് പർവ്വത നിരയോട് ചേർന്ന ബയേണിലെ ഗാർമീഷ് പാർട്ടൻ കീർഹനിലെത്തിയത്. ഇവരുടെ താമസം ഫോർ സ്റ്റാർ ഗ്രാൻഡ് ഹോട്ടൽ സൊണ്ണൻ വിഹാറിലായിരുന്നു. ഇവർ ഇവിടെ വന്നശേഷമാണ് കോറോണ ബാധ ജർമനിയിൽ വ്യാപിച്ചത്.

ജർമൻ സർക്കാർ കടുത്ത നടപടികൾ കൊറോണയെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചു. ഇതിൽ ഒരു നടപടിയായിരുന്നു ഹോട്ടലുകൾ അടയ്ക്കുക എന്നത്. സർക്കാർ അധികൃതർ ഈ ആവശ്യം ഹോട്ടൽ ഉടമയോട് ഉന്നയിച്ചതോടെ തായ്‌ലൻഡ് രാജാവ് പ്രശ്‌നത്തിൽ ഇടപെട്ടു. 56 ലക്ഷം കോടിയുടെ (56 ബില്യൻ യൂറോ) ആസ്തിയുള്ള രാജാവ് രാമനു മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. ഹോട്ടൽ വിലയ്ക്ക് വാങ്ങുക. സ്വന്തം വസതിയാക്കിയാൽ സർക്കാരിന് അടച്ച് പൂട്ടാൻ അവകാശമില്ല.

ഹോട്ടലിനു എന്തുവില ദൂതൻ വഴി രാജാവ് ആരാഞ്ഞു. വില കേട്ടപ്പോൾ രാജാവ് ഒന്ന് ഊറി ചിരിച്ചു. ഇത്രയേയുള്ളോ, നടപടി ക്രമങ്ങൾ എത്രയും വേഗം നടപ്പിലാക്കൂ. രാജാവ് കൽപിച്ചു.

സർക്കാർ ഉണർന്നു. ഉദ്യോഗസ്ഥർ ഓടിയെത്തി. പുറത്തു വെളിപ്പെടുത്താത്ത വിലയ്ക്ക് രാജാവ് കച്ചവടം ഉറപ്പിച്ചു. റജിസ്‌ട്രേഷൻ കഴിഞ്ഞു. ഹോട്ടലിന്റെ പൂമുഖത്തെ ഹോട്ടലിന്റെ പേര് അപ്രത്യക്ഷമായി. ഹോട്ടൽ തായ്‌ലാൻഡ് രാജാവിന്റെ കൊട്ടാരമായി മാറി. പക്ഷെ, രാജാവിനു നല്ല മനസ്സ് കച്ചവടത്തിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു കൂടാ. 20 വനിതകൾ ഉൾപ്പടെ 100 ജീവനക്കാരെ കൊട്ടാരത്തിലെ പുതിയ ദാസന്മാരായി ഉയർത്തി. എല്ലാവർക്കും ഇനി രാജാവ് നേരിട്ടു തന്നെ ശമ്പളം നൽകും.

കോവിഡിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് ലോട്ടറി അടിച്ചു എന്നാണ് അസൂയക്കാർ പറയുന്നത്. എന്നും വിവാദങ്ങളിൽ നിൽക്കുന്ന തായ് രാജാവ് എല്ലാ വർഷവും പതിവ് തെറ്റിക്കാതെ ഒരു മാസത്തോളം പരിവാരങ്ങളോടൊപ്പം ഇവിടെ തങ്ങാറുണ്ടെന്നു നാട്ടുകാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP