Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നാടിനു ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി; ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്; ഡിജിപിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്; പൊലീസുകാർക്ക് നാട്ടിലുള്ള സ്വീകാര്യതയെ മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുത്; ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ കാടൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്‌പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

'നാടിനു ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി; ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്; ഡിജിപിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്; പൊലീസുകാർക്ക് നാട്ടിലുള്ള സ്വീകാര്യതയെ മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുത്; ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ കാടൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്‌പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്‌പി യതീഷ് ചന്ദ്രയുടെ നടപടിയെ വിമശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌പിയുടെ നടപടി ശരിയായില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പൊലീസിന്റെ യശസ്സിന് ഇത്തരം പ്രവർത്തനങ്ങൾ മങ്ങലേൽപ്പിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂട്ടംകൂടിയ ആളുകളെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം

'നാടിനു ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി. കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര നേരിട്ട് ചിലരെ ഏത്തമിടീക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. മികച്ച പ്രവർത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെ ഇതു ബാധിക്കും. പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്നവരാണ് പൊലീസുകാർ. അതിനു നാട്ടിൽ സ്വീകാര്യതയുണ്ട്. അതിനെല്ലാം മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാട്' -മുഖ്യമന്ത്രി വിശദീകരിച്ചു.നേരത്തെ, നിയമപരമായ നടപടികളെ പാടുള്ളൂവെന്നും ഏത്തമിടീച്ച സാഹചര്യം വ്യക്തമാക്കണമെന്നും യതീഷ് ചന്ദ്രയോട് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂർ അഴീക്കലിൽ കടയിൽ കൂട്ടമായിരുന്നവരെയാണ് എസ്‌പി ഏത്തമിടീച്ചത്. 'സർക്കാർ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു; എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത്' എന്ന് ചോദിച്ചായിരുന്നു ഇവരോട് ഏത്തമിടാൻ എസ്‌പി ആവശ്യപ്പെട്ടത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവർ അനുസരിക്കുകയും ചെയ്തു. 'ഞാൻ ഇനി നിർദ്ദേശങ്ങൾ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം' എന്നും ഇവരെക്കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്.

മുട്ടുമടക്കി നന്നായി ഏത്തമിടാൻ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഇവരോട് പറയുന്നതും വിഡിയോയിൽ കേൾക്കാം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ പൊലീസ് ക്രൂരമായി നേരിടുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യതീഷ് ചന്ദ്രയുടെ വേറിട്ട ശിക്ഷ. എന്നാൽ ഇതൊരു വലിയ ശിക്ഷയായിട്ട് കാണരുതെന്നും ജനം അനുസരിക്കാൻ വേണ്ടി ഒരു ബോധവൽക്കരണം നടത്തിയതാണെന്നുമാണ് എസ്‌പിയുടെ നിലപാട്. കേസുകളുടെ എണ്ണം കൂടിയിട്ടും ജനം പുറത്തിറങ്ങുകയാണ്. സമൂഹവ്യാപനത്തിലേക്ക് രോഗം എത്തിയാൽ പിടിച്ചാൽ കിട്ടില്ല. അതുകാെണ്ട് ഇത്തരം സ്‌കൂൾ ശിക്ഷകളും നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. എസ് പി യുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ് പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. നിയമം കർശനമായി നടപ്പിലാക്കണം. എന്നാൽ ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ല. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP