Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറേണയെ നേരിടാൻ ആയിരം കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ സൺസ്; രാജ്യമൊട്ടാകെ വെന്റിലേറ്ററുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്നും പ്രഖ്യാപനം

കൊറേണയെ നേരിടാൻ ആയിരം കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ സൺസ്; രാജ്യമൊട്ടാകെ വെന്റിലേറ്ററുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊവിഡ് 19നെ നേരിടാൻ ടാറ്റാ സൺസ് ആയിരം കോടി രൂപ മാറ്റിവെച്ചു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമെയാണ് ടാറ്റ സൺസിൽ നിന്ന് ആയിരം കോടിയുടെ പ്രഖ്യാപനം. ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റാണ് 500 കോടി പ്രഖ്യാപിച്ചത്. വൈകിട്ടോടെ ടാറ്റ സൺസ് ആയിരം കോടിയുടെ പ്രഖ്യാപനം നടത്തി.

ടാറ്റ ട്രസ്റ്റിന് പുറമെ ടാറ്റ സൺസും രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും. വെന്റിലേറ്ററുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ടാറ്റ സൺസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഭീതിയെ മറികടക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും എല്ലാവരും പരിശ്രമിക്കണമെന്ന് കമ്പനി പറഞ്ഞു. ഇപ്പോൾ രാജ്യത്തെയും ലോകത്തെയും സ്ഥിതി ആശങ്കാജനകമെന്നും കമ്പനിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP