Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ പകർച്ചവ്യാധി നമ്മുടെ ജീവനെടുക്കും; അത് കടന്നുപോകുന്ന വഴികളിലെല്ലാം നിശബ്‍ദത നിറയ്ക്കും; നമ്മൾ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് തിരിച്ചറിയും; എന്നാൽ നമ്മൾ ഒരുമിച്ച് തുഴയണം, പരസ്‍പരം ആശ്വസിപ്പിക്കണം;' അസാധാരണാം വിധം ഏകനായി നിന്ന് ലോകത്തോട് ഫ്രാൻസിസ് മാർപ്പാപ്പ

'ഈ പകർച്ചവ്യാധി നമ്മുടെ ജീവനെടുക്കും; അത് കടന്നുപോകുന്ന വഴികളിലെല്ലാം നിശബ്‍ദത നിറയ്ക്കും; നമ്മൾ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് തിരിച്ചറിയും; എന്നാൽ നമ്മൾ ഒരുമിച്ച് തുഴയണം, പരസ്‍പരം ആശ്വസിപ്പിക്കണം;' അസാധാരണാം വിധം ഏകനായി നിന്ന് ലോകത്തോട് ഫ്രാൻസിസ് മാർപ്പാപ്പ

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: നമ്മളെല്ലാവരും ഒരേ കപ്പലിലാണെന്ന് തിരിച്ചറിയണം. എല്ലാവരും തകർക്കപ്പെട്ടവരാണ്. എന്നാൽ നമ്മൾ ഒരുമിച്ച് തുഴയണം, പരസ്‍പരം ആശ്വസിപ്പിക്കണം.,, പതിവിന് വിപരീതമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏകനായി നിന്ന് മാർപാപ്പ പറഞ്ഞു. സാധാരണയായി ആയിരക്കണക്കിന് ആളുകൾ തടിച്ച് കൂടുന്ന ചത്വരം ശൂന്യമായിരുന്നു- കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഭീതി നിറഞ്ഞ് നിൽക്കുന്ന രാജ്യത്ത് നിന്നും ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിനായി പ്രാർത്ഥന നടത്തി. പകർച്ചവ്യാധി കാലത്തെ അസാധാരണ പ്രാർത്ഥന എന്നാണ് വത്തിക്കാൻ ഇതിനെ വിശേഷിപ്പിച്ചത്.

കൊറോണ വൈറസ് പകർച്ചവ്യാധിയിൽ ലോകം മുഴുവൻ വിറച്ചുനിൽക്കുമ്പോഴാണ് മാർപ്പാപ്പ തനിച്ചെത്തി പ്രാർത്ഥന നടത്തിയത്. ആളൊഴിഞ്ഞ സെൻറ് പീറ്റേഴ്‍സ് സ്‍ക്വയറിൽ നിന്ന് മാർപ്പാപ്പ അസാധാരണമാം വിധം ലോകത്തോടായി സംസാരിച്ചു. ഈ പകർച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മൾ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് തിരിച്ചറിയും.- മാർ‍പ്പാപ്പ പറഞ്ഞു.  ഇറ്റലിയിൽ മരണം 9000 കടന്നപ്പോൾ അധികൃതർ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മാർപ്പാപ്പയുടെ അസാധാരണ പ്രാർത്ഥന.

വൈറസ് പ്രതിരോധത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്‍സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ മാർപ്പാപ്പ അഭിനന്ദിച്ചു. പകർച്ചവ്യാധിക്കിടയിൽ ജനങ്ങളെ സഹായിക്കന്ന സൂപ്പർമാർക്കറ്റ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‍പോർട്ട് ജീവനക്കാർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെയും മാർപ്പാപ്പ അഭിനന്ദിച്ചു. അവരാരും സമ്പന്നരോ പ്രശസ്‍തരോ അല്ലെന്നും എന്നാൽ നമ്മുടെ കാലത്തെ നിർണയിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ വാരാചാരണവുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ കൂദാശകളുടെയും ആരാധനക്രമത്തിന്റെയും കാര്യാലയ അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറാ മാർച്ച് 19നും 25നുമായി രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അതിൽ പ്രകാരം, 'ഇസ്റ്റർ ദിനം' മറ്റൊരു ദിവസത്തേക്ക് മാറ്റാനാവില്ല' എന്ന് പറയുന്നു. ആരാധനക്രമത്തിന്റെ പ്രധാന കേന്ദ്രമായി ഉയിർപ്പിനെ ഈ ഉത്തരവുകളിൽ വിശേഷിപ്പിക്കുന്നു. ആരാധന ക്രമവത്കരം അനുസരിച്ച് പീഡാനുഭവ സ്മരണ വലിയ നോമ്പാചാരണത്തോടെ ആരംഭിച്ച്, ഉയർപ്പ് ആചരണത്തോടെ അവസാനിച്ച്, പെന്തക്കോസ്ത തിരുന്നാളോടെ പരിപൂർത്തിയിലാവുന്നു.

വലിയ ആഴ്ചയിലെ തിരുകർമ്മങ്ങൾ ആരംഭിക്കുന്നത് ഓശാന ഞായാഴ്ചയോടുകൂടിയാണ്. ഓശാന ഞായറാഴ്ച ദേവാലയങ്ങൾക്കുള്ളിൽ വൈദികർ മാത്രമായി ആചരിക്കേണ്ടതാണ്. കൂദാശകൾക്ക് ഉപയോഗിക്കുന്ന തൈലം മെത്രാന്മാർ വെഞ്ചരിക്കുന്നത് പെസഹാ വ്യാഴാഴ്ചത്തെ കുർബാന മധ്യേയാണ്. ഇത് പിന്നീടുള്ള ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം.

കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവ ഈ ദിവസം ഒഴിവാക്കേണ്ടതാണ്. വ്യാഴാഴ്ചയുള്ള പരിശുദ്ധ കുർബാന വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ വൈദികർക്ക് ആചരിക്കാം. ലഭ്യമായ മാധ്യമങ്ങളിലൂടെ വിശ്വാസികൾക്ക് ഇതിൽ പങ്കുചേരാം. ദുഃഖവെള്ളിയാഴ്ചത്തെ പ്രാർത്ഥന കൊറോണ രോഗികൾക്കും ഈ രോഗം മൂലം ക്ലേശിക്കുന്ന സമൂഹത്തിനും കാഴ്ചവയ്‌ക്കേണ്ടതാണ്. പൊതുവായ കുരിശ് ചുംബനം, കുരിശിന്റെ വഴി, പീഡാനുഭവ പ്രദക്ഷിണം എന്നിവ ഒഴിവാക്കേണ്ടതാണ്.

ജ്ഞാനസ്‌നാന വ്രത നവീകരണം, ഉയിർപ്പ് കുർബാന എന്നിവ കത്തീഡ്രൽ പള്ളികളിലും ഇടവക പള്ളികളിലും ആചരിക്കേണ്ടതാണ്. പക്ഷേ' ജനപങ്കാളിത്തമില്ലാതെ' എന്ന് ഉത്തരവിന്റെ ആദ്യം തന്നെ സൂചിപ്പിക്കുന്നതിനാൽ ഉയിർപ്പിന്റെ കർമ്മങ്ങളും വിശ്വാസികളുടെ സാന്നിധ്യം ഇല്ലാതെ വൈദികരും രൂപതാദ്ധ്യന്മാരും ആചരിക്കേണ്ടതാണ്. വലിയ ആഴ്ചയിലെ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശ്വാസ ആചാരങ്ങൾ പിന്നീട് നടത്താവുന്നതാണ്. എന്നാൽ ഇത് രൂപതാദ്ധ്യക്ഷന്റെ വിവേചനാധികാരത്തിൽ പെടുന്നതാണ് എന്നും സർക്കുലറിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP