Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിവ് പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുത്; കൊറോണക്കാലത്ത് കായികതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തേജക വിരുദ്ധ ഏജൻസി

പതിവ് പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുത്; കൊറോണക്കാലത്ത് കായികതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തേജക വിരുദ്ധ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിനിടെ കായികതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തേജക വിരുദ്ധ ഏജൻസി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവു പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് എല്ലാ കായികതാരങ്ങൾക്കും രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) മുന്നറിയിപ്പ് നൽകി. ‘ഉത്തേജക വിരുദ്ധ നീക്കങ്ങൾക്ക് ഒരിക്കലും വിശ്രമമില്ല എന്നതാണ് വാസ്തവം. എല്ലാ കായികതാരങ്ങൾക്കുമുള്ള എന്റെ സന്ദേശവും അതുതന്നെ’ – വാഡ പ്രസിഡന്റ് വിറ്റോൽഡ്ബാൻക പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ വാഡയുടെ പരിശോധനാ സംവിധാനങ്ങൾ പൂർണക്ഷമമായി പ്രവർത്തിക്കുമെന്ന് പറയാൻ വയ്യ. പക്ഷേ, വൈറസ് വ്യാപനം നിയന്ത്രണത്തിലായാൽ എല്ലാം പഴയപടിയാകുമെന്നാണ് പ്രതീക്ഷ. ഈ ഇടവേളയിൽ കൊറോണ വൈറസ് വ്യാപനം മറയാക്കി ആരും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് ബാൻക പറഞ്ഞു.

‘കായികതാരങ്ങളുടെ ബയോളജിക്കൽ പാസ്പോർട്ടും ദീർഘകാല വിശകലനങ്ങളും ഉൾപ്പെടെയുള്ളവ വാഡയുടെ പക്കലുണ്ട്. വരും ആഴ്ചകളിലും മാസങ്ങളിലും ഇതു നിർണായാകമാകും. ഇത് പരസ്പരം വഞ്ചിക്കാനുള്ള സമയമല്ലെന്ന് മാത്രം ഓർക്കുക. അത്‍ലീറ്റുകൾക്ക് സമ്പൂർണ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ വാഡ കൈക്കൊള്ളും. ഈ ഗ്യാപ്പിൽ ആരെങ്കിലും ഉത്തേജക മരുന്ന് ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉറപ്പായും പിടികൂടും’ – ബാൻക മുന്നറിയിപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP