Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്ക ജീവന് വേണ്ടി പിടയുകയും ഇറ്റലിയും സ്‌പെയിനും മരണഭയത്താൽ നിലവിളിക്കുമ്പോഴും ലോക്ക് ഡൗൺ ചെയ്ത് കാത്തിരിക്കാൻ നമുക്ക് സാധിക്കുമോ? ബ്രിട്ടൻ വിമാനത്താവളങ്ങൾ വരെ മോർച്ചറിയാക്കി മാറ്റുമ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമയമായില്ലേ? മരണങ്ങൾ ഏറിയിടത്തൊന്നും ആവശ്യത്തിന് വെന്റിലേറ്റർ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇന്ത്യ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണ്ടേ? ടാറ്റയും മഹീന്ദ്രയും ടൊയോട്ടയും മാരുതിയും ഒക്കെ വെന്റിലേറ്റർ നിർമ്മിക്കാൻ മോദി ഉത്തരവിടുമോ?

അമേരിക്ക ജീവന് വേണ്ടി പിടയുകയും ഇറ്റലിയും സ്‌പെയിനും മരണഭയത്താൽ നിലവിളിക്കുമ്പോഴും ലോക്ക് ഡൗൺ ചെയ്ത് കാത്തിരിക്കാൻ നമുക്ക് സാധിക്കുമോ? ബ്രിട്ടൻ വിമാനത്താവളങ്ങൾ വരെ മോർച്ചറിയാക്കി മാറ്റുമ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമയമായില്ലേ? മരണങ്ങൾ ഏറിയിടത്തൊന്നും ആവശ്യത്തിന്  വെന്റിലേറ്റർ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇന്ത്യ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണ്ടേ? ടാറ്റയും മഹീന്ദ്രയും ടൊയോട്ടയും മാരുതിയും ഒക്കെ വെന്റിലേറ്റർ നിർമ്മിക്കാൻ മോദി ഉത്തരവിടുമോ?

മറുനാടൻ ഡെസ്‌ക്‌

കൊറോണ എന്ന അതിഭീകരനായ വൈറസ് ലോകമെമ്പാടും വ്യാപിക്കുമ്പോൾ അതിന്റെ ഏറ്റവും ആദ്യത്തെ ചികിത്സ എന്ന് പറയുന്നത്, അതായത്, പ്രഥമശുശ്രൂഷ എന്ന് പറയുന്നത് ലോക് ഡൗണാണ്. ലോക് ഡൗൺ എവിയെടൊക്കെ വൈകിയോ അവിടെയൊക്കെ ദുരന്തം ആറാടുകയാണ്. ലോക് ഡൗൺ വൈകിയതുകൊണ്ട് മാത്രമാണ് സ്പെയിനിലും ഇറ്റലിയിലും ആയിരങ്ങൾ മരിച്ച് വീണത്. ലോക് ഡൗൺ വൈകിയതുകൊണ്ട് മാത്രമാണ് ബ്രിട്ടൺ ഇന്ന് കൈകാലിട്ടടിച്ച് നിലവിളിക്കുന്നത്. ലോക് ഡൗൺ ആവശ്യമില്ലാ എന്ന് ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടാണ് അമേരിക്കയുടെ ഭാവി ഭയാനകം ആയിരിക്കും എന്ന് വിദ​ഗ്ധർ പറയുന്നത്.

അതുകൊണ്ടാണ് രോ​ഗം ഏറെ വ്യാപിക്കുന്നതിന് മുമ്പ് രാജ്യത്ത് ഒരു ടെസ്റ്റ് ഡോസിലൂടെ ജനതാ കർഫ്യൂ ഏർപ്പെടുത്തുകയും പിന്നാലെ ആ കർഫ്യൂ സ്ഥിരമാക്കുകയും ചെയ്ത മോദിയുടെ ബുദ്ധിയെ ലോകാരോ​ഗ്യ സംഘടന പോലും അം​ഗീകരിച്ചതും ആദരിച്ചതും. അതുകൊണ്ട് പ്രാഥമിക ശുശ്രൂഷയുടെ കാര്യത്തിൽ ഒരു വീഴ്‌ച്ചയും മോദി വരുത്തിയിട്ടില്ല എന്ന് തീർത്ത് പറയാം. എന്നാൽ, അവിടംകൊണ്ട് മോദിയുടെയും ഇന്ത്യൻ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? ഇല്ല. ഈ രോ​ഗം തീർച്ചയായും എല്ലാ രാജ്യങ്ങളിലും എത്തുമെന്നും അതിനെ തടയുക പ്രയാസമാണ് എന്നതും എല്ലാവരും സമ്മതിച്ച കാര്യമാണ്. കാരണം ഇത്രയേറെ എളുപ്പത്തിൽ പകരുന്ന മറ്റൊരു രോ​ഗം ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല. സാമൂഹിക വ്യാപനം എന്ന വിപത്തിലൂടെ അത് ആയിരക്കണക്കിന് മനുഷ്യരിലേക്ക് പടർന്ന് പിടിക്കും.

കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് പോലും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യയുമായി ലോകത്തിനുള്ള അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 15 ലക്ഷം പേരാണ് ലോകത്തിന്റെ നാനാഭാ​ഗത്ത് നിന്നും ഈ രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. അവരിൽ കുറച്ച് പേർക്ക് മാത്രമാണ് രോ​ഗം ഉണ്ട് എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ ​രോ​ഗം ഉണ്ട് എന്ന് സ്ഥിരീകരിച്ചവർ എത്രപേരോട് അടുത്തിടപഴകിയിട്ടുണ്ട് എന്ന് ആർക്കും നിശ്ചയമില്ല. കാസർകോട് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ ഉത്തമ ഉദാഹരണമാണ്. അതുകൊണ്ട് വരും ദിവസങ്ങളിൽ എന്തായാലും ഇന്ത്യയിൽ രോ​ഗവാഹകരുടെ എണ്ണം കൂടും എന്ന കാര്യം തീർച്ചയാണ്.

ഈ സാഹചര്യത്തിൽ ലോക് ഡൗൺ കൊണ്ട് മാത്രം എല്ലാമായി എന്ന് ഏതെങ്കിലും ഭരണകർത്താക്കൾ ആലോചിക്കുന്നെങ്കിൽ അത് വിഡ്ഡിത്തമായി മാറും അടുത്ത സ്റ്റേജിലേക്കുള്ള തയ്യാറെടുപ്പുകൾക്ക സമയമായി. മരുന്നുകൾ ആവശ്യത്തിന് ശേഖരിക്കുക, രോ​ഗികളെ ശുശ്രൂഷിക്കുന്നതിനുള്ള കൂടുതൽ കൂടുതൽ ബെഡ്ഡുകൾ സംഘടിപ്പിക്കുക, മെഡിക്കൽ മാസ്കും ഹാൻഡ് വാഷും അടങ്ങിയ അത്യാവശ്യ സാധനങ്ങൾ ഒരുക്കുക, ട്രോളികൾ ആവശ്യത്തിലേറെ കരുതുക, ഭക്ഷണ വസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകാതെ കാത്ത് സൂക്ഷിക്കുക തുടങ്ങിയ ഒരുപാട് പരിപാടികൾ ചെയ്യേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP