Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെൽമറ്റ് വെക്കാത്തതിന് ന​ഗരസഭാ അധ്യക്ഷന് പെറ്റിയടിച്ചതിന് പിന്നാലെ ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ ചെന്നത് പൊലീസ് ക്യാന്റീൻ പൂട്ടാൻ; പരിശോധനക്ക് ചെന്ന ഉദ്യോ​ഗസ്ഥരെ കസ്റ്റഡിയിലെടുത്തത് ഔദ്യോ​ഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയതിനും; കൊറോണക്കാലത്തും കായംകുളത്ത് ന​ഗരസഭയും പൊലീസും തമ്മിൽ നടക്കുന്നത് മൂപ്പിളമ തർക്കം

ഹെൽമറ്റ് വെക്കാത്തതിന് ന​ഗരസഭാ അധ്യക്ഷന് പെറ്റിയടിച്ചതിന് പിന്നാലെ ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ ചെന്നത് പൊലീസ് ക്യാന്റീൻ പൂട്ടാൻ; പരിശോധനക്ക് ചെന്ന ഉദ്യോ​ഗസ്ഥരെ കസ്റ്റഡിയിലെടുത്തത് ഔദ്യോ​ഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയതിനും; കൊറോണക്കാലത്തും കായംകുളത്ത് ന​ഗരസഭയും പൊലീസും തമ്മിൽ നടക്കുന്നത് മൂപ്പിളമ തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കായകുളം: കഴിഞ്ഞ ദിവസം ന​ഗരസഭാ അധ്യക്ഷന് പെറ്റിയടിച്ചതിന് പിന്നാലെ കായംകുളത്ത് പൊലീസും ന​ഗരസഭയും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. നാടെങ്ങും മാരക വൈറസിന്റെ ഭീതിയിൽ കഴിയവെയാണ് കായംകുളത്ത് ന​ഗരസഭയും പൊലീസും തമ്മിലുള്ള മൂപ്പിളമ തർക്കം. ഇന്ന് പൊലീസ് സ്റ്റേഷനിലെ ക്യാന്റീൻ പൂട്ടിക്കാനായി ന​ഗരസഭ ആരോ​ഗ്യ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരെ അയക്കുകയായിരുന്നു. എന്നാൽ, പരിശോധനക്ക് ചെന്ന ഉദ്യോ​ഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വീണ്ടും കരുത്ത് കാട്ടി.

പൊലീസ് സ്റ്റേഷനിലെ കാന്റീൻ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കായകുളം പൊലീസ് സ്റ്റേഷനിലെ കാന്റീനിലാണ് ഇന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ കാന്റീൻ പരിശോധിക്കാനെത്തിയത്.

എന്നാൽ ഉദ്യോഗസ്ഥർ കാന്റീൻ പൂട്ടിക്കാനൊരുങ്ങിയതോടെ പ്രതിരോധവുമായി സ്റ്റേഷനിലെ പൊലീസുകാർ എത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. ഒടുവിൽ പൊലീസുദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് നഗരസഭാ അധ്യക്ഷൻ എൻ.ശിവദാസനെ കായകുളം പൊലീസ് പിടികൂടുകയും അഞ്ഞൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. അതേസമയം അനുവാദമില്ലാതെ കാൻറീൻ പ്രവർത്തിപ്പിക്കുന്നുവെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് ചെയർമാൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP