Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിയിലേക്കുള്ള യാത്രയിൽ റസാഖ് തന്ന മാനസിക പിന്തുണ പറഞ്ഞറിയിക്കുവാൻ സാധിക്കാത്തത്: പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവായതോടെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചു; ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ചത് മികച്ച പിന്തുണയും കരുതലും; മഹാവിപത്തിനെ നേരിടുന്നതിൽ കേരളം നൽകുന്ന കരുതൽ ലോകത്തിനു തന്നെ മാതൃക; മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ ദിനങ്ങൾ നന്ദിയോടെ ഓർത്തെടുത്ത് പ്രവാസി മലയാളി

ആശുപത്രിയിലേക്കുള്ള യാത്രയിൽ റസാഖ് തന്ന മാനസിക പിന്തുണ പറഞ്ഞറിയിക്കുവാൻ സാധിക്കാത്തത്: പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവായതോടെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചു; ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ചത് മികച്ച പിന്തുണയും കരുതലും; മഹാവിപത്തിനെ നേരിടുന്നതിൽ കേരളം നൽകുന്ന കരുതൽ ലോകത്തിനു തന്നെ മാതൃക; മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ ദിനങ്ങൾ നന്ദിയോടെ ഓർത്തെടുത്ത് പ്രവാസി മലയാളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ ദിനങ്ങൾ നന്ദിയോടെ ഓർക്കുകയാണ് വെള്ളനാട് സ്വദേശി ബൈജു സോമൻ. മ്യൂണിക്കിൽ ഫിസിയോതെറാപ്പിസ്റ്റായ ബൈജു മ്യൂണിക്കിൽ നിന്നും മാർച്ച് 13 രാത്രിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ഉടൻതന്നെ വിമാനത്താവളത്തിലെ മെഡിക്കൽ ഓഫീസറെ കാണണമെന്ന് അറിയിക്കുകയും യാത്രാവിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് 13-ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയിൽ 108 ആംബുലൻസ് നേഴ്സായ റസാഖ് തന്ന മാനസിക പിന്തുണ പറഞ്ഞറിയിക്കുവാൻ സാധിക്കാത്തതാണെന്ന് ബൈജു സോമൻ വ്യക്തമാക്കുന്നു.

ആശുപത്രിയിൽ നിന്നും ലഭിച്ച ചികിത്സ മികവുറ്റതാണെന്നും കൊറോണ എന്ന മഹാവിപത്തിനെ നേരിടുന്നതിൽ കേരളം നൽകുന്ന കരുതൽ ലോകത്തിനു തന്നെ മാതൃകയാണെന്നും ബൈജു ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നു. ഇതിൽ ആദ്യമായി നന്ദി പറയേണ്ടത് റസാഖ് എന്ന ആംബുലൻസ് ഡ്രൈവർക്കാണ്. അദ്ദേഹം എനിക്ക് നല്ലരീതിയിലുള്ള പോസിറ്റീവ് എനർജി നൽകുകയും. അതോടപ്പം എന്നെ മെഡിക്കൽ കോളേജ് ഐസലോഷൻ വാർഡിൽ എത്തിക്കുകയും ഡോക്ടറോട് സംസാരിച്ച് എന്നെ അവിടെ അഡിമിറ്റ് ചെയ്യുകയും ചെയ്തു.

തുടർന്നുള്ള എല്ലാ ചികിത്സകളും വളരെ നല്ല രീതിയിൽതന്നെ അവിടുത്തെ ഡോക്ടേഴ്‌സും നേഴ്‌സും നൽകി. കൂടാതെ, ഓരോ ടെസ്റ്റും നടത്തി എന്നോട് അതിന്റെ കാര്യ ഗൗരവം എന്നോട് അവതരിപ്പിച്ചിരുന്നു. തുടർന്നുള്ള അഞ്ച് ദിവസം ആശുപത്രിയിൽ കിടക്കുകയും ശേഷം പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവായത് ആത്മവിശ്വാസം വർധിപ്പിച്ചു. ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, മെന്റൽ ഹെൽത്ത് ഹെൽപ്ലൈൻ, വെള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ആശാവർക്കർമാർ തുടങ്ങി നിരവധി മേഖലകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.

ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചികിത്സയുടെ കാര്യത്തിലും ഭക്ഷണം എത്തിക്കുന്നതിന്റെ കാര്യത്തിലും മികച്ച ഇടപെടലാണ് ഉണ്ടായത്. മാർച്ച് 17 വൈകുന്നേരം ആശുപത്രി ഐസൊലേഷൻ അവസാനിക്കുകയും തിരികെ വീട്ടിലെത്തുകയും ചെയ്തു. നിലവിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 28 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണത്തിലാണ്.

ഈ അഞ്ച് ദിവസത്തെ കാര്യം എന്ന് പറഞ്ഞാൽ പ്രത്യേകിച്ച് നന്ദി പറയാൻ പറ്റാതിരിക്കില്ല. എല്ലാ കാര്യങ്ങളിലും എനിക്ക് നല്ല രീതിയിലുള്ള സേവനമാണ് ലഭിച്ചത്. കൂടാതെ ഈ സംവിധാനം ചെയ്തു തന്ന കേരള സർക്കാരിനും മുഖ്യമന്ത്രിക്കും നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കും പ്രത്യേകമായ നന്ദിയുണ്ട്. കാരണം, കേരളം ഇന്ന് ലോകത്തിന്റെ തന്നെ റോൾ മോഡലായി കൊറോണയ്‌ക്കെതിരെ പൊരുതുകയാണ്. നമ്മൾ ഇതിൽ നിന്നും മനസിലാക്കണം. കൂടാതെ, എന്നോട് ഡോക്ടേഴ്‌സ് പറഞ്ഞതനുസരിച്ച് ഞാൻ ക്വാറന്റൈനിലാണ്.

എന്റെ സുഹൃത്ത് ജർമനിയിൽ നിന്നും വിളിച്ചിരുന്നു. ഈ തന്ന ചികിത്സ കേരള സർക്കാരും ആശുപത്രിയും തന്ന ചികിത്സ ജർമനിയിൽ അഞ്ച് ദിവസം ചെയ്യണമെങ്കിൽ മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ കൊടുക്കണം. ഇത് നമുക്ക് വേണ്ടി സർക്കാർ ചെയ്തു തന്നത് വളരെ വലിയൊരു കാര്യമാണ്. അതിന് വേണ്ടി പ്രത്യേകം നന്ദി പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടേഴ്‌സും നേഴ്‌സും അവിടുത്തെ എല്ലാ സ്റ്റാഫിനോടുമാണ്. ആരോഗ്യവകുപ്പിൽ നിന്നും എല്ലാ ദിവസവും എന്റെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുകയും അതിന് വേണ്ട എല്ലാ ഉപദേശങ്ങളും നൽകുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP