Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യന്റെ ലങ്‌സിൽ പിടികൂടിയാൽ പിന്നെ 90 ശതമാനം പേരും മരിക്കും; ആ മഹാ രോഗത്തിന്റെ പേര് കൊറോണ വൈറസ് എന്നാണ്; രണ്ട് കൊല്ലം മുൻപ് കൊറിയൻ ഭാഷയിൽ ഇറങ്ങിയ ഒരു നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരിസ് ഇപ്പോൾ സൂപ്പർ വൈറലാകുന്നത് ഇങ്ങനെ; ലോകമെമ്പാടുമുള്ളവർക്ക് ഇപ്പോൾ ചർച്ച ഇത് മാത്രം

മനുഷ്യന്റെ ലങ്‌സിൽ പിടികൂടിയാൽ പിന്നെ 90 ശതമാനം പേരും മരിക്കും; ആ മഹാ രോഗത്തിന്റെ പേര് കൊറോണ വൈറസ് എന്നാണ്; രണ്ട് കൊല്ലം മുൻപ് കൊറിയൻ ഭാഷയിൽ ഇറങ്ങിയ ഒരു നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരിസ് ഇപ്പോൾ സൂപ്പർ വൈറലാകുന്നത് ഇങ്ങനെ; ലോകമെമ്പാടുമുള്ളവർക്ക് ഇപ്പോൾ ചർച്ച ഇത് മാത്രം

സ്വന്തം ലേഖകൻ

ഇപ്പോൾ ലോകമെമ്പാടമുള്ള ജനങ്ങൾ ചർച്ച ചെയ്യുന്നത് രണ്ട് വർഷം മുമ്പ് കൊറിയൻ ഭാഷയിൽ ഇറങ്ങിയ ഒരു നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരിസിനെ കുറിച്ചാണ്. കൊറോണ വൈറസിനെ കുറിച്ചും അത് മനുഷ്യരിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും ആണ് 2018ൽ പുറത്തിറങ്ങിയ ഈ വെബ് സീരിസിൽ ചർച്ച ചെയ്യുന്നത്. മനുഷ്യന്റെ ലങ്‌സിൽ പിടികൂടിയാൽ പിന്നെ 90 ശതമാനം പേരും മരിക്കുന്ന ഈ മഹാരോഗത്തിന് കാരണം കൊറോണ വൈറസ് ആണെന്നും ഈ രോഗം ബാധിച്ചാൽ പിന്നെ പനി പോലുള്ള രോഗ ലക്ഷണം ഉള്ളവരെ എല്ലാം 14 ദിവസത്തെ നിരീക്ഷണത്തിൽ വയ്ക്കണമെന്നും എല്ലാം ഈ വെബ് സീരിസിൽ പറയുന്നുണ്ട്.

ഒടുവിൽ രണ്ട് വർഷങ്ങൾക്കിപ്പുറം ഈ വെബ് സീരിസ് യാഥാർത്ഥ്യമായിരിക്കുകയാണ്. കഥയിൽ പറഞ്ഞിരിക്കുന്നത് പോലെ കൊറോണ വൈറസ് ആക്രമിക്കുന്നത് ശ്വാസകോശത്തെയാണ്. അതു പോലെ തന്നെ 14 ദിവസത്തെ ഇൻക്യുബേഷൻ പീരിഡും യാഥാർത്ഥ്യമായി. ഈ ഫിക്ഷണൽ വേർഷനിൽ ഈ േൈവറസിനെ ഒരു ആയുധമായാണ് ഉപയോഗിക്കുന്നത്. ഇരകളാകുന്നവരിൽ 90 ശതമാനം പേരും മരിക്കുകയും ചെയ്യുന്നുണ്ട്. ഈ വെബ്‌സീരിസിലും ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുക എന്നും വ്യക്തമായി പറയുന്നുണ്ട്.

സാർസ്, എംഇആർഎസ് വൈറസ് ഫാമിലിയിൽ പെട്ടതാണ് ഇതെന്നും ഡോക്ടർ പറയുന്നുണ്ട്. രോഗമുക്തി നേടാനുള്ള മാർഗം ഡോക്ടറോട് തിരക്കുന്നുണ്ടെങ്കിലും ഇതിന് മരുന്ന് കണ്ട് പിടിച്ചിട്ടില്ലെന്നും മരുന്ന് കണ്ട് പിടിക്കേണ്ടതായുണ്ടെന്നും നിലവിൽ രോഗമ മാറാൻ മരുന്നില്ലെന്നും പറയുന്നു. എന്തായാലും ഈ കൊറിയൻ വെബ് സീരിസ് രണ്ട് വർഷങ്ങൾക്കിപ്പുറം യാഥാർത്ഥ്യമായിരിക്കുകയാണ്. ഇതോടെ ഈ വെബ് സീരിസ് നിിരവധി പേരാണ് നെറ്റ് ഫ്‌ളിക്‌സിൽ കണ്ടു കഴിഞ്ഞത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP