Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗണിൽ വീട്ടിൽ ഇരിക്കുമ്പോൾ ബ്രാ ഊരിക്കളഞ്ഞ് സ്വാതന്ത്ര്യം ആഘോഷിക്കുകയാണോ? എങ്കിൽ ഷേപ്പ് മാത്രമല്ല സ്തനത്തിന് ക്ഷതവും സംഭവിക്കും; വർക്ക് അറ്റ് ഹോം ലേഡിസിനോട് അറിവുള്ളവർക്ക് പറയാനുള്ളത്

ലോക്ക്ഡൗണിൽ വീട്ടിൽ ഇരിക്കുമ്പോൾ ബ്രാ ഊരിക്കളഞ്ഞ് സ്വാതന്ത്ര്യം ആഘോഷിക്കുകയാണോ? എങ്കിൽ ഷേപ്പ് മാത്രമല്ല സ്തനത്തിന് ക്ഷതവും സംഭവിക്കും; വർക്ക് അറ്റ് ഹോം ലേഡിസിനോട് അറിവുള്ളവർക്ക് പറയാനുള്ളത്

സ്വന്തം ലേഖകൻ

ലോക്ക്ഡൗണിൽ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ ബ്രാ ഊരിക്കളഞ്ഞ് സ്വാതന്ത്ര്യം ആഘോഷിക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക. ഇത്തരക്കാരുടെ സ്തനത്തിന്റെ ഷേപ്പ് നഷ്ടമാവുക മാത്രമല്ല സ്തനത്തിന് ക്ഷതവും സംഭവിക്കുമെന്ന് വിദഗ്ദർ പറയുന്നു. സ്തനത്തിന് ബ്രായുടെ സപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ബ്രസ്റ്റിലെ കലകളാായ കൂപ്പേഴ്‌സ് ലിഗാമെന്റിന് ക്ഷതം സംഭവിക്കും. ഇതോടെ സ്തനത്തിന്റെ ഘടനയ്ക്ക് തന്നെ മാറ്റം സംഭവിക്കുകയും ശരീര ഭാഷ തന്നെ ഇല്ലാതാക്കുകയും ചെയ്യും.

ബ്രെസ്റ്റിനെ സപ്പോർട്ട് ചെയ്ത് നിർത്തുന്നതിൽ ബ്രായ്ക്ക് പ്രധാന പങ്കുണ്ട്. ബ്രാ ഇട്ടില്ലെങ്കിൽ സ്തനത്തിന് ബലക്കുറവ് ഉണ്ടാവുകയും തൂങ്ങുകയും ചെയ്യും. പ്രായം അനുസരിച്ച് ഇത് പലരിലും പലതരത്തിലാകും പശ്‌നം ഉണ്ടാക്കുക. ബ്രാ ഇല്ലാതെ നടന്നാൽ അത് നിങ്ങളുടെ രീര ഭാഷയെ തന്നെ അത് ഇല്ലാതാക്കും. പ്രത്യേകിച്ച് വലിയ സ്തനങ്ങളുള്ള സ്ത്രീകളുടെ ശരീരത്തെ സാരമായി ബാധിക്കും. സ്തനത്തിന്റെ ഷേപ്പും നഷ്ടമാകാൻ ഇത് കാരണമാകും.

പലരും ലോക്ക് ഡൗൺ കാലത്തെ ബ്രാ ഇല്ലാത്ത ഫോട്ടോകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് വിദഗ്ദർ സ്ത്രീകളോട് ബാ ഇല്ലാതെ നടക്കരുതേ എന്ന ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്തനത്തിന്റെ ഭാരത്തിന് അനുസരിച്ച് സപ്പോർട്ട് ലഭിച്ചില്ലെങ്കിൽ അത് ശരീര ഭാഷയെ ഇല്ലാതാക്കുകയും സപ്പോർട്ട് ഇല്ലാതെ നടക്കുന്നവർക്ക് നടുവ് വേദന ഉണ്ടാവാൻ കാരണമാവുകയും ചെയ്യും. കൂപ്പേഴ്‌സ് ലിഗാമെന്റിനാണ് ക്ഷതം സംഭവിക്കുക. ഇത് ബ്രസ്റ്റിന് ബലക്കുറവ് ഉണ്ടാവാൻ കാരണമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP