Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിതാവ്: ഡോ.രാമചന്ദ്രന് കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയത് നിരവധി വിദ്യാർത്ഥികൾ; ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി കോൺഫറൻസിന് നേതൃത്വം നൽകിയ കുഫോസ് വിസി ഡോ. എ രാമചന്ദ്രൻ വിടപറയുമ്പോൾ

ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിതാവ്: ഡോ.രാമചന്ദ്രന് കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയത് നിരവധി വിദ്യാർത്ഥികൾ; ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി കോൺഫറൻസിന് നേതൃത്വം നൽകിയ കുഫോസ് വിസി ഡോ. എ രാമചന്ദ്രൻ വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലർ ഡോ.എ രാമചന്ദ്രൻ അന്തരിച്ചു. പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന് 61 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് കൊച്ചി രവിപുരത്തെ വീട്ടിൽ വച്ചാണ് എ രാമചന്ദ്രൻ അന്തരിച്ചത്. കൊച്ചിയുടെ മുന്മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെഎസ്എൻ മേനോന്റെ മകനാണ് എ രാമചന്ദ്രൻ. ഇടപ്പള്ളി കാംപിയൻ സ്‌കൂൾ അദ്ധ്യാപിക ഡോ. സനൂജ രാജേശ്വരിയാണ് ഭാര്യ. ഏക മകൻ രാഹുൽ രാമചന്ദ്രൻ സിംഗപ്പൂരിൽ ഷിപ്പ് എൻജിനീയറാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയക്ടറും രജിസ്റ്റ്രാറുമായിരുന്ന ഡോ. രാമചന്ദ്രൻ 2016 ജൂണിലാണ് കുഫോസിന്റെ രണ്ടാമത്തെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്. സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് ഉപദേശകനായും ഫിഷറീസ് സംബന്ധമായ ഒട്ടേറെ ദേശീയ, രാജ്യാന്തര സമിതികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യ രാജ്യാന്തര ബ്ലൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ. എ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ്. അടുത്ത വർഷത്തെ ദേശീയ വൈസ് ചാൻസലേഴ്സ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ കുഫോസിനെ ഒരുക്കുന്നതിടെയാണ് അന്ത്യം.

ഫിഷറീസ് രംഗത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും ഒട്ടേറെ ഗവേഷണ പുസ്തകങ്ങളുടെയും രചയിതാവാണ്. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് കുഫോസ് നടത്തിയ പഠനത്തിന് നേതൃത്വം നൽകിയ രാമചന്ദ്രൻ സമുദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവ ഐച്ഛിക വിഷയങ്ങളായി എംഎസ്സി കോഴ്‌സുകൾ കുഫോസിൽ ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP