Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ

വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്‌ബോൾ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇൻഫോസിസ് ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം. ഐടി മേജർ ഇൻഫോസിസിൽ ടെക്നിക്കൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദ് എന്ന യുവാവ് പൊതുസ്ഥലങ്ങളിൽ പരസ്യമായി ചുമയ്ക്കണമെന്നും വൈറസ് പരത്തണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരിക്കുന്നു. ഇതാണ് പ്രതിഷേധം ആളിക്കത്തിയത്. ഇതോടെ നടപടിയുമായി ഇൻഫോസിസും രംഗത്ത് എത്തി. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇൻഫോസിസ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനാണ് മുജീബ്. മുജീബിന്റെ വാക്കുകൾ ഇങ്ങനെ, 'പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോർക്കാം'. നിമിഷങ്ങൾക്കുള്ളിൽ തന്നെ മുജീബിന്റെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു .പോസ്റ്റ് വിവാദമായതോടെ ഇൻഫോസിസ് കമ്പനി കടുത്ത തീരുമാനം എടുക്കുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രാഥമിക അന്വേഷണം നടത്തിയതായി അധികൃതർ പറഞ്ഞു. ഇയാൾ തെറ്റുകാരനാണെന്ന് കണ്ടെത്തിയെന്നും മുജീബിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടെന്നും ഇൻഫോസിസ് അറിയിച്ചു.

ഇത്തരക്കാർ സമൂഹത്തിനു തന്നെ അപകടമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് മാരകമായ കൊറോണ വൈറസ് പ്രചരിപ്പിക്കാൻ പരസ്യമായി ആഹ്വനം ചെയ്ത ഇൻഫോസിസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ യഥാർത്ഥ ഭീകരൻ എന്നാണ് സോ്ഷ്യൽ മീഡിയ വിശദീകരിക്കുന്നത്. ഇരുപത്തിയഞ്ചു കാരനായ മുജീബ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ചാണ്. മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇൻഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇൻഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടതായി കമ്പനിയും അറിയിച്ചു.

ഈ മാസം ആദ്യം ഒരു ജീവനക്കാരന് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ഇൻഫോസിസ് ഒരു കെട്ടിടത്തിലെ തങ്ങളുടെ മുഴുവൻ ജീവനക്കാരേയും ഒഴിപ്പിച്ചിരുന്നു. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന തരത്തിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസിൽ നാഗ്പുരിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. അമിത് പ്രാഥ്വി, ജയ് ഗുപ്ത, ദിവ്യാൻഷു മിശ്ര എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ നഗരത്തിലെ ക്ലബ് ഉടമയാണ്. കഴിഞ്ഞ 24 നാണ് ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നാഗ്പുരിൽ മാത്രം 59 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇവ ജനങ്ങളിൽ ഭീതി പരത്തുന്നതായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കോവിഡ് പ്രചരണത്തിൽ അറസ്റ്റിലായ മറ്റ് കേസുകൾക്കെല്ലാം അപ്പുറത്തായിരുന്നു ബംഗളൂരു ഇൻഫോസിസിലെ മുജീബ് മുഹമ്മദിന്റെ പോസ്റ്റ്.

കൊറോണ വൈറസ് ദിനം പ്രതി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസ് പരത്താൻ ആഹ്വാനം ചെയ്ത യുവാവിനെതിരെ വ്യാപക പ്രതിഷേധമാണ് എങ്ങും ഉയർന്നത്. ബാംഗ്ലൂർ നിവാസിയായ മുജീബിന്റേത് ഫെയ്‌സ് ബുക്കിലൂടെ വൈറസ് പടർത്താനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഇയാളുടെ മറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷിക്കും. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP