Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തിലും വേർപിരിയാതെ ആ ഇരട്ട സഹോദരങ്ങൾ; പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വീട്ടിലെത്തിയ ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ചതോടെ താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും: പിതാവിന് പിന്നാലെ മക്കളും മരിച്ചതോടെ കണ്ണീർവാർത്ത് ഉറ്റവർ

മരണത്തിലും വേർപിരിയാതെ ആ ഇരട്ട സഹോദരങ്ങൾ; പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വീട്ടിലെത്തിയ ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ചതോടെ താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും: പിതാവിന് പിന്നാലെ മക്കളും മരിച്ചതോടെ കണ്ണീർവാർത്ത് ഉറ്റവർ

സ്വന്തം ലേഖകൻ

മുതുകുളം: മരണത്തിലും വേർപിരിയാതെ ആ ഇരട്ട സഹോദരങ്ങൾ ഒരുമിച്ച് തന്നെ ലോകത്തോട് വിടപറഞ്ഞു. പിതാവിന്റെ മരണത്തെ തുടർന്ന് വീട്ടിലെത്തിയ ഇരട്ട സഹോദരന്മാർ വീടിനു സമീപം വെള്ളക്കെട്ടിൽ മുങ്ങി മരിക്കുക ആയിരുന്നു മുതുകുളം തെക്ക് വേലിയിൽ പുത്തൻവീട്ടിൽ പരേതനായ കെ.ഉദയകുമാറിന്റെ മക്കളായ അഖിൽ (28), അരുൺ (28) എന്നിവരാണു പിതാവിന് പിന്നാലെ മരിച്ചത്. കഴിഞ്ഞ 18ന് ആയിരുന്നു വിമുക്തഭടനായ പിതാവ് ഉദയകുമാർ മരിച്ചത്. ഇതെ തുടർന്നാണ് ഇരുവരും വീട്ടിലെത്തിയത്.

ഇന്നലെ രണ്ട് മണിയോടെ സഹോദരീഭർത്താവ് റജിയുമായി ചേർന്ന് വെള്ളക്കെട്ടിൽ വീണു കിടന്ന മരക്കൊമ്പുകൾ കരയ്ക്കു കയറ്റിയശേഷം ഇരുവരും വീണ്ടും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ജോലി തീർന്നതിനാൽ റജി വീട്ടുമുറ്റത്തെത്തിയിരുന്നു. മുങ്ങിത്താഴ്ന്നവരുടെ കൈകൾ ജലപ്പരപ്പിൽ കണ്ട് സഹോദരി അഞ്ജനയും മാതാവ് രമയും ബഹളം കൂട്ടിയതിനെ തുടർന്ന് ഓടിക്കൂടിയ ആയൽവാസികൾ വെള്ളക്കെട്ടിൽ ഇറങ്ങി ഇരുവരെയും കരയ്ക്കു കയറ്റി മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അരുൺ എറണാകളത്ത് ഹെവൻലി ഹോളീഡെയ്‌സ് എന്ന സ്ഥാപനത്തിലും അഖിൽ മൂന്നാർ ആസ്ഥാനമായ റിവുലറ്റ് റിസോർട്ടിന്റെ എറണാകുളത്തെ ഓഫിസിലും ജീവനക്കാരാണ്. നേരത്തേ മലേഷ്യയിലായിരുന്ന അരുൺ ഒന്നര വർഷം മുൻപാണ് നാട്ടിൽ എത്തി ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. മൂന്നു മാസം മുൻപായിരുന്നു വിവാഹം. ഭാര്യ: വിനീത.അഖിൽ അവിവാഹിതനാണ്. ഇരുവരുടെയും മൃതദേഹങ്ങൾ കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP