Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മകളുടെ പ്രണയ വിവാഹത്തിൽ പങ്കെടുക്കാത്ത അച്ഛനും അമ്മയും; കല്യാണ ശേഷം സ്വന്തം വീട്ടിലും എത്തിയില്ല; അമ്മയുമായി ഫോൺ വിളിയിൽ ബന്ധം ഒതുങ്ങി; തലേ ദിവസം ഫോണിൽ വിളിച്ചെങ്കിലും ആരോ അതിനെ തടസ്സപ്പെടുത്തി; മരുമകന്റെ ഫോണിൽ റിങ് ചെയ്തപ്പോൾ കിട്ടിയത് മകൾ അബദ്ധം കാട്ടിയെന്ന മറുപടി; നിറമൺകര എൻഎൻഎസ് കോളജിലെ ബിഎ വിദ്യാർത്ഥിനിയുടെ പോത്തൻകോട്ടെ ഭർതൃ വീട്ടിലെ ആത്മഹത്യയിൽ ദുരൂഹത

മകളുടെ പ്രണയ വിവാഹത്തിൽ പങ്കെടുക്കാത്ത അച്ഛനും അമ്മയും; കല്യാണ ശേഷം സ്വന്തം വീട്ടിലും എത്തിയില്ല; അമ്മയുമായി ഫോൺ വിളിയിൽ ബന്ധം ഒതുങ്ങി; തലേ ദിവസം ഫോണിൽ വിളിച്ചെങ്കിലും ആരോ അതിനെ തടസ്സപ്പെടുത്തി; മരുമകന്റെ ഫോണിൽ റിങ് ചെയ്തപ്പോൾ കിട്ടിയത് മകൾ അബദ്ധം കാട്ടിയെന്ന മറുപടി; നിറമൺകര എൻഎൻഎസ് കോളജിലെ ബിഎ വിദ്യാർത്ഥിനിയുടെ പോത്തൻകോട്ടെ ഭർതൃ വീട്ടിലെ ആത്മഹത്യയിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

പോത്തൻകോട്: പ്രണയ വിവാഹം നടന്ന് 71 ദിവസം കഴിയുമ്പോൾ യുവതിയുടെ തൂങ്ങി മരണം. മകളുടെ അപ്രതീക്ഷിത മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം.

മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. പോത്തൻകോട് നന്നാട്ടുകാവിലെ വാടക വീട്ടിൽ ഭർത്താവുമൊത്ത് കഴിയവെ മകൾ രാകേന്ദു(19) തൂങ്ങി മരിച്ചതിൽ ദുരൂഹതയുള്ളതായാണ് ആരോപണം. ഇക്കഴിഞ്ഞ 23 നായിരുന്നു രാകേന്ദുവിന്റെ ആത്മഹത്യ.

തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങൾക്ക് കാരണമെന്ന് രാജേന്ദ്രൻ നായർ പറയുന്നു. 20 മിനിട്ടിനു ശേഷം ഫോണിൽ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.

അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോൾ രാകേന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭർത്താവ് ആദർശിന്റെ ഫോണിൽ വിളിച്ചു. ഒരു ബന്ധുവാണ് ഫോൺ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകൾ അബദ്ധം കാട്ടിയെന്നും ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദർശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി.

പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും രാജേന്ദ്രൻ നായർ പറഞ്ഞു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്‌കരിച്ചത്. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

അതിനുശേഷം രാകേന്ദു മാതാപിതാക്കളെ കാണാൻ വന്നിട്ടില്ലെന്നും അമ്മയെയും സഹോദരിയെയും ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിക്കാറുണ്ടായിരുന്നെന്നും പിതാവ് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂയെന്ന് പോത്തൻകോട് എസ് ഐ അജീഷ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP