Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19നിരീക്ഷണത്തിൽ മലപ്പുറത്തെ അപ്പൂപ്പൻതാടിയും; ജർമനിയിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ തന്റെ റൂമിൽ പറന്നെത്തിയ അപ്പൂപ്പൻ താടിയെ കുപ്പിയിലടച്ച് മുബഷിർ

കോവിഡ് 19നിരീക്ഷണത്തിൽ മലപ്പുറത്തെ അപ്പൂപ്പൻതാടിയും; ജർമനിയിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ തന്റെ റൂമിൽ പറന്നെത്തിയ അപ്പൂപ്പൻ താടിയെ കുപ്പിയിലടച്ച് മുബഷിർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് 19നിരീക്ഷണത്തിൽ മലപ്പുറത്തെ അപ്പൂപ്പൻതാടിയും. ജർമനിയിൽനിന്നെത്തി നിരീക്ഷണത്തിലിരിക്കെ തന്റെ റൂമിൽ പറന്നെത്തിയ അപ്പൂപ്പൻ താടിയെ കുപ്പിയിലടച്ച് മുബഷിർ. മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് സ്വദേശിയായ കെ വി കെ മുബഷിർ കഴിഞ്ഞ ആഴ്ചയാണ് ജർമനിയിൽ നിന്ന് കരിപ്പൂർ വിമാനത്തവളം വഴി നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കരുതലിനായി സ്വയം കാർ ഓടിച്ച് നാട്ടിലെത്തിയ യുവാവ് വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി ഒരാഴ്ചയോളമായി സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് അതിഥിയായി ഒരു അപ്പൂൻതാടി താൻ കഴിയുന്ന റൂമിലേക്ക് ജനലിലൂടെ നിരീക്ഷണത്തിലിരിക്കുന്ന മുറിയിലേക്കെത്തിയത്.

അപ്പൂപ്പൻതാടി കയ്യിലെടുത്ത് പുറത്ത് കളയാൻ ശ്രമിച്ചപ്പോഴാണ് മുബഷീർ ഓർത്തത് കുട്ടികളുടെ ഇഷ്ടതോഴനായ അപ്പുപ്പൻതാടി പറന്ന് വല്ല കുട്ടികളുടെയും കയ്യിൽ പെട്ടാൽ നാടിനു വേണ്ടിയുള്ള തന്റെ കരുതൽ പാഴാവുമെന്നത്. ഇതൊടെ സ്വയം നിരീക്ഷണത്തിലുള്ള മുബഷിറിന്റെ നിരീക്ഷണത്തിൽ നാടിന്റെ കരുതലിനു വേണ്ടി കുപ്പിയിൽ അകപ്പെട്ടിരിക്കയാണ്അപ്പൂപ്പൻ താടി.

അതേ സമയം കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിന് കേന്ദ്ര, കേരള സർക്കാറുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യത്യസ്തമായ രീതിയിൽ ഈ സമയം ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ. ഈ സമയം കുട്ടികളെ എങ്ങനെ വീട്ടിൽ പിടിച്ചിരുത്തും എന്ന ചിന്തയിലായിരുന്നു മലപ്പുറം കടകശ്ശേരി ഐഡിയൽ സ്‌കൂൾ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറിയിരുന്നത്. ഇനി നടക്കാനുള്ള എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവെച്ചപ്പോൾ വീണുകിട്ടിയ ദിവസങ്ങളിൽ കുട്ടികൾ അവധിക്കാലമൂഡിലേക്ക് പോയാൽ ഇനി നടക്കാനുള്ള പരീക്ഷകളിൽ അവരുടെ പ്രകടനമെന്താകുമെന്ന ആശങ്കക്ക് പരിഹാരമായാണ് കടകശ്ശേരി ഐഡിയൽ ഹയർ സെക്കന്ററി സ്‌കൂൾ ആസൂത്രണം ചെയ്ത പഠനപദ്ധതി ശ്രദ്ധ നേടുന്നത്.

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് രണ്ടു പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.ഈ വിഷയങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ട് അധ്യായങ്ങൾ വീതം പഠിക്കാവുന്ന രീതിയിൽ ടൈംടേബിൾ തയ്യാറാക്കി രക്ഷിതാക്കൾക്ക് ഓൺലൈനായി അയച്ചു കൊടുക്കുകയാണ് ഈ പാഠ്യപദ്ധതിയുടെ ഭാഗമായി ആദ്യം ചെയ്തത്.ദിവസവും പഠിക്കുന്ന അധ്യായങ്ങളിൽ നിന്നും പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന പരമാവധി ചോദ്യങ്ങൾ അദ്ധ്യാപകർ ശേഖരിച്ച് ചോദ്യപേപ്പർ തയ്യാറാക്കി വൈകീട്ട് ഏഴു മണിക്ക് രക്ഷിതാക്കളുടെ വാട്‌സപ്പ് ഗ്രൂപ്പിൽ അയക്കുന്നു.രാത്രി പത്ത് മണിക്കുള്ളിൽ കുട്ടി ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ആ പേപ്പർ ഫോട്ടോ എടുത്ത് പ്രസ്തുത വിഷയത്തിന്റെ അദ്ധ്യാപകന് വ്യക്തിഗതമായി അയച്ചു നൽകണം.പത്ത് മണിക്ക് നേരത്തെ നൽകിയ ചോദ്യങ്ങളുടെ ഉത്തരസൂചിക ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും.ഇതുമായി ഒത്തുനോക്കി കുട്ടിക്ക് തന്റെ പഠനനിലവാരം മനസ്സിലാക്കാം.തുടർന്ന് അദ്ധ്യാപകരോട് സംശയനിവാരണം നടത്താനും ഗ്രൂപ്പിലൂടെ അവസരം നൽകുന്നു.

രക്ഷിതാക്കളുടെ നിസ്സീമമായ സഹകരണം കൊണ്ട് പഠനം മികച്ച നിലയിൽ മുന്നേറുന്നുണ്ടെന്നും നല്ല അഭിപ്രായങ്ങളാണ് പ്രതികരണങ്ങളായി രക്ഷിതാക്കൾ നൽകുന്നതെന്നും പാഠ്യപദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ പ്രവീണ രാജയും, വൈസ് പ്രിൻസിപ്പൽ അബ്ദുസമദും അഭിപ്രായപെട്ടു. മാർച്ച് 31 വരെയുള്ള പാഠ്യപദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. ലോക്ക്ഡൗൺ ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചതിനാൽ ഈ വിഷയങ്ങളിൽ ഗഹനപഠനം സാധ്യമാകുന്ന തരത്തിൽ പാഠ്യപദ്ധതിയെ പുനക്രമീകരിക്കാൻ പദ്ധതി തയ്യാറാക്കിയതായും അവർ കൂട്ടിച്ചേർത്തു.

സജീവവും സക്രിയവുമായ അദ്ധ്യാപക രക്ഷാകർതൃബന്ധം കാത്തുസൂക്ഷിക്കുന്ന ഐഡിയൽ സംസ്‌കാരമാണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കുന്നതിന് അദ്ധ്യാപകർക്ക് ആത്മവിശ്വാസം നൽകിയത്. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഇടയിലെ ആശയവിനിമയത്തിനായി സ്‌കൂൾ ഡയറിക്ക് പുറമെ വാട്‌സപ്പ് ഗ്രൂപ്പുകളും ക്യാംപസ് വാലറ്റെന്ന മൊബൈൽ ആപ്പും വർഷങ്ങളായി ഐഡിയലിൽ നിലവിലുണ്ട്.

പുതിയ പാഠ്യപദ്ധതിയിലൂടെ കുട്ടികൾ അക്കാദമിക് ലോകത്തു തന്നെ നിൽക്കുമെന്നതിനാൽ അദ്ധ്യാപകരും ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങി നടക്കാതെ വീട്ടിലിരുന്ന് പഠിക്കുമെന്നതിനാൽ രക്ഷിതാക്കളും നന്നായി തയ്യാറെടുത്ത് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാമെന്നതിനാൽ കുട്ടികളും ഹാപ്പിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP