Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ; പുലർച്ചെ 4.30 ന് ഓട്ടോയിൽ തമ്പാനൂരിലേക്ക്; കെഎസ്ആർടിസിയിൽ കൊല്ലത്ത് ഇറങ്ങി വീണ്ടും ഓട്ടോയിൽ സ്വദേശമായ പ്രാക്കുളത്ത്; ആദ്യം ചികിത്സ തേടിയത് അഞ്ചാലുംമൂട് സ്വകാര്യ ആശുപത്രിയിൽ; പനി കൂടിയപ്പോൾ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസ് ആംബുലൻസിൽ വീട്ടിൽ ക്വാററ്റൈനിലേക്ക്; കൊല്ലത്തെ ആദ്യ കോവിഡ് പോസിറ്റീവ് കേസിന്റെ യാത്രാ ചരിത്രം

ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ; പുലർച്ചെ 4.30 ന് ഓട്ടോയിൽ തമ്പാനൂരിലേക്ക്; കെഎസ്ആർടിസിയിൽ കൊല്ലത്ത് ഇറങ്ങി വീണ്ടും ഓട്ടോയിൽ സ്വദേശമായ പ്രാക്കുളത്ത്; ആദ്യം ചികിത്സ തേടിയത് അഞ്ചാലുംമൂട് സ്വകാര്യ ആശുപത്രിയിൽ; പനി കൂടിയപ്പോൾ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസ് ആംബുലൻസിൽ വീട്ടിൽ ക്വാററ്റൈനിലേക്ക്; കൊല്ലത്തെ ആദ്യ കോവിഡ് പോസിറ്റീവ് കേസിന്റെ യാത്രാ ചരിത്രം

വിനോദ്.വി.നായർ

കൊല്ലം: ജില്ലയിൽ ആദ്യമായി കോവിഡ് 19 പോസിറ്റിവായി സ്ഥിരീകരിച്ചയാളുടെ യാത്രാ ചരിത്രം മറുനാടന്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാക്കുളം സ്വദേശിയായ 47കാരൻ മാർച്ച് 18ന് പുലർച്ചെ 3 മണിക്കാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇ.കെ. 522 എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയ ഇയാൾ തുടർന്ന് ഓട്ടോറിക്ഷയിൽ രാവിലെ 4.30 ന് തമ്പാന്നൂർ ബസ് സ്റ്റാന്റിൽ എത്തുകയും അവിടെനിന്നും കെ എസ്ആർടിസി ബസിൽ കയറി കൊല്ലത്ത് ഇറങ്ങുകയും തുടർന്ന് ഓട്ടോയിൽ രാവിലെ ഏഴുമണിയോടെ സ്വദേശമായ പ്രാക്കുളത്തെ വീട്ടിലെത്തുകയുമായിരുന്നു.

രാവിലെ പത്തോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ അഞ്ചാലുംമൂട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയുമായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാർച്ച് 19 ന് രാവിലെ കൊല്ലം ബിഷപ്പ്‌ജെറോം നഗറിന് സമീപമുള്ള ദേവി ക്ലിനിക്കിൽ രക്തപരിശോധന നടത്തിയശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ഇയാൾ 23, 24 തീയതികളിൽ തൃക്കരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി പനിക്ക് ചികിത്സ തേടിയിട്ടുണ്ട്.

മാർച്ച് 25 ന് രാത്രി 10.30ന് പനി മൂർച്ഛിച്ചതോടെ വീണ്ടും അഞ്ചാലുംമൂട്ടിലെ PNNM ആശുപത്രിയിലെത്തിയ ഇയാളെക്കുറിച്ച് സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേയ്ക്കും വീട്ടിലേക്ക് മടങ്ങിയ ഇയാൾക്ക് പിന്നാലെയെത്തിയ പൊലീസ് ആംബുലൻസിൽ കൊല്ലം ജില്ലാആശുപത്രിയിലെ കൊറോണ പരിശോധനാ വിഭാഗത്തിൽഎത്തിക്കുകയുമായിരുന്നു. പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം ഇയാളെ 28 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിച്ച് ആംബുലൻസിൽ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. ഇന്ന് വൈകിട്ടോടെ കോവിഡ് 19 പോസിറ്റീവാണെന്ന ഫലം വന്നതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.

ഭാര്യ, ഭാര്യയുടെ സഹോദരി , സഹോദരീഭർത്താവ് , അവരുടെ ഇരുപതുംപതിനെട്ടും വയസുള്ള മക്കൾ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവരും ഗൃഹനിരീക്ഷണത്തിലേയ്ക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രക്കാരൻ വന്നിറങ്ങിയ ഇകെ 522 എമിറേറ്റ്‌സ് വിമാനത്തിലെ മറ്റ് യാത്രക്കാരുടെവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഈ യാത്രക്കാരെല്ലാം ഗൃഹനിരീക്ഷണത്തിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP