Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാതെ മുങ്ങിയ സബ് കലക്ടർക്ക് ഇനി മാസങ്ങളോളം 'ക്വാറന്റൈനിൽ' കഴിയാം! കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ സസ്‌പെന്റ് ചെയ്ത് പിണറായി സർക്കാർ; നടപടി സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കറങ്ങി അടിച്ചുള്ള ഹണിമൂണിന് ശേഷം നിരീക്ഷണത്തിൽ നിന്നും മുങ്ങിയതിന്; തന്റെ കണ്ണുവെട്ടിച്ചാണ് വീട്ടിൽനിന്ന് അനുപം മിശ്ര പുറത്തുകടന്നതെന്ന് മൊഴി നൽകി ഗൺമാൻ; കാൺപൂരിലേക്ക് മുങ്ങിയ ശേഷം ബംഗളുരുവിലാണെന്ന് കലക്ടറോട് കള്ളം പറഞ്ഞതും അനുപം മിശ്രയ്ക്ക് വിനയായി

14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാതെ മുങ്ങിയ സബ് കലക്ടർക്ക് ഇനി മാസങ്ങളോളം 'ക്വാറന്റൈനിൽ' കഴിയാം! കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ സസ്‌പെന്റ് ചെയ്ത് പിണറായി സർക്കാർ; നടപടി സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കറങ്ങി അടിച്ചുള്ള ഹണിമൂണിന് ശേഷം നിരീക്ഷണത്തിൽ നിന്നും മുങ്ങിയതിന്; തന്റെ കണ്ണുവെട്ടിച്ചാണ് വീട്ടിൽനിന്ന് അനുപം മിശ്ര പുറത്തുകടന്നതെന്ന് മൊഴി നൽകി ഗൺമാൻ; കാൺപൂരിലേക്ക് മുങ്ങിയ ശേഷം ബംഗളുരുവിലാണെന്ന് കലക്ടറോട് കള്ളം പറഞ്ഞതും അനുപം മിശ്രയ്ക്ക് വിനയായി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിദേശയാത്രക്ക് ശേഷം 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാതെ മുങ്ങിയ കൊല്ലം സബ് കലക്ടർക്ക് ഇനി മാസങ്ങളോളം 'ക്വാറന്റൈനിൽ' കഴിയാം! 14 ദിവസം വീട്ടിലിരിക്കാൻ കഴിയാത്ത സബ് കലക്ടർ അനുപം മിശ്ര കുറച്ചുകാലം ഇനി വീട്ടിലിരിക്കട്ടെ എന്ന നിലപാടിലാണ് സർക്കാർ. കടുത്ത അച്ചടക്ക ലംഘനമായി മിശ്രയെ സർക്കാർ സസ്‌പെന്റ് ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചതിനെ തുടർന്നാണ് നടപടി. വിദേശയാത്ര കഴിഞ്ഞെത്തിയതിനാലാണ് അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചത്. കലക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്.

തന്റെ കണ്ണുവെട്ടിച്ചാണ് വീട്ടിൽനിന്ന് അനുപം മിശ്ര പുറത്തുകടന്നതെന്ന് അദ്ദേഹത്തിന്റെ ഗൺമാൻ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഗൺമാനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ സിംഗപ്പൂർ, മലേഷ്യ യാത്രകൾക്ക് അവധിയിലായിരുന്നു അനുപം മിശ്ര. യാത്ര കഴിഞ്ഞ് മാർച്ച് 18-ന് തിരിച്ചെത്തിയ ഇദ്ദേഹത്തോട് സിംഗപ്പൂർ, മലേഷ്യ രാജ്യങ്ങൾ സന്ദർശിച്ചതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കൊല്ലത്തെ ഔദ്യോഗിക വസതിയിൽ വീട്ടുനിരീക്ഷണത്തിലായിരുന്നു.

മിശ്രയുടെ നടപടി സംസ്ഥാന സർക്കാറിന്റെ ബോധവൽക്കരണ ശ്രമങ്ങൾക്കേറ്റ തിരിച്ചടി ആണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ നിയമം ലംഘിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും ചൊടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന നിലപാടിലായിരുന്നു സർക്കാർ. അതുകൊണ്ട് തന്നെയാണ് സസ്പൻഷൻ നടപടി കൈക്കൊണ്ടതും. അനുപം മിശ്രയുടെ മുങ്ങൽ വാർത്തകളിൽ നിറഞ്ഞതോടെ നടപടിവേണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ രംഗത്തെത്തിയരുന്നു. കൊല്ലം കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർക്കെതിരെ അന്വേഷണം വേണമെന്ന ശുപാർശയോടെ റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. പിന്നാലെ സസ്‌പെൻഷൻ ഓർഡറും പുറത്തുവന്നു. ഫെബ്രുവരി പതിനെട്ട് മുതൽ മാർച്ച് 18 വരെ സിംഗപ്പൂർ, മലേഷ്യ യാത്രകൾക്ക് അവധിയിലായിരുന്നു കൊല്ലം സബ്കളക്ടറായ അനുപം മിശ്ര.

വിവരങ്ങൾ തിരക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വിളിക്കുമ്പോഴെല്ലാം നിരീക്ഷണത്തിൽ തുടരുകയാണെന്ന രീതിയിലാണ് ഇദ്ദേഹം മറുപടി നൽകിയിരുന്നത്. എന്നാൽ മാർച്ച് 26-ന് ആരോഗ്യപ്രവർത്തകർ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാക്കിയത്. നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ട മാർച്ച് 19-ന് തന്നെ അനുപം കാൺപൂരിലേക്ക് പോയതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് കാൺപൂരിലേക്ക് കടന്നത്.

തുടർന്ന് കളക്ടർ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ താൻ ബെംഗളുരിവിലാണെന്ന് സബ് കളക്ടർ കളവ് പറഞ്ഞു. ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ജന്മനാടായ കാൺപൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്. അനുപം മിശ്രയുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം കളക്ടർ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നത് അച്ചടക്ക ലംഘനമാണ്. തന്നെയമല്ല യഥാർഥ വിവരം മറച്ചുവെക്കാനും ശ്രമമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അനുപം മിശ്രക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർ നൽകിയ ഉത്തരവ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. ഇനി ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

നിരീക്ഷണത്തിൽ നിന്നും മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തിുന്നു. സബ് കളക്ടറുടെ ഗൺമാനെതിരെയും കേസെടുക്കും. സബ് കളക്ടർ നാട് വിട്ടുപോയത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതാണ് ഗൺമാന് വിനയാകുന്നത്. സബ് കളക്ടർക്കെതിരെ മറ്റ് അച്ചടക്ക നടപടികളും എടുക്കും. സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടും.

കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെ ഇതിനു മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു. അച്ഛന്റെ പേരിൽ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസം നൽകിയായിരുന്നു തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന വാസുകി അപേക്ഷ തടഞ്ഞുവച്ചു. ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന മറ്റൊരു ആരോപണവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സബ് കളക്ടർ വിവാദ പുരുഷനാകുന്നത്.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമർശനം ഉയർന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്. ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ ജോലിയിൽ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തു നിന്നെത്തിയതിനാൽ ക്വാറന്റൈനിൽ പോകാൻ കലക്ടർ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്.

ഔദ്യോഗിക വീട്ടിൽ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടർ. കുറച്ചു ദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കലക്ടർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിൽ ആണെന്നായിരുന്നു മറുപടി. എന്നാൽ പൊലീസ് ട്രൈസ് ചെയ്തപ്പോൾ കാൻപൂരിലാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യം സർക്കാരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥർ ജോലി സ്ഥലം വിട്ടുപോകുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് നിയമം. ക്വാറൈന്റൻ ലംഘിച്ചു എന്നതുമാത്രമല്ല ചട്ടംലംഘിച്ചു എന്നതുൾപ്പടെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായത്.

ഉദ്യോഗസ്ഥന്റേത് കടുത്ത നടപടിദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചു. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ബന്ധുക്കൾ ഒപ്പമില്ലാത്തതും കൂടുതൽ സുരക്ഷിതവും എന്ന നിലയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നായിരുന്നു സബ് കളക്ടറുടെ വിശദീകരണം. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയിരുന്ന മിശ്ര തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് നിരീക്ഷണത്തിൽ പോകാൻ ജില്ലാ കലക്ടർ ബി അബ്ദുൾ നാസർ നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP