Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഓപ്പറേഷൻ നമസ്‌തേ'യുമായി ഇന്ത്യൻ സൈന്യം; ലക്ഷ്യം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെയും പൊതുജനങ്ങളെയും സഹായിക്കുകയും

'ഓപ്പറേഷൻ നമസ്‌തേ'യുമായി ഇന്ത്യൻ സൈന്യം; ലക്ഷ്യം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെയും പൊതുജനങ്ങളെയും സഹായിക്കുകയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സേനയും. വൈറസ് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിൽ സർക്കാരിനെയും പൊതുജനങ്ങളെയും സഹായിക്കുന്നതിനായാണ് സൈന്യവും എത്തുന്നത്. 'ഓപ്പറേഷൻ നമസ്‌തേ' എന്നാണ് സൈന്യത്തിന്റെ കൊറോണ പ്രതിരോധ പദ്ധതിക്ക് നൽകിയിരിക്കുന്ന പേരെന്ന് കരസേന മേധാവി എം.എം.നരവാനെ പറഞ്ഞു.

മുമ്പ് നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ഇന്ത്യൻ സൈന്യം ഓപ്പറേഷൻ നമസ്‌തേയും വിജയകരമായി തന്നെ പൂർത്തിയാക്കുമെന്ന് എം.എം.നരവാനെ വ്യക്തമാക്കി.ദൗത്യം പൂർത്തിയാക്കുന്നതിനൊപ്പം തന്നെ സേനാംഗങ്ങൾ ആരോഗ്യവാന്മാരായിരിക്കുകയെന്നത് കരസേനാ മേധാവിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽത്തന്നെ സൈനികരുടെ ആരോഗ്യത്തിനായി മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്നും എം.എം.നരവാനെ കൂട്ടിച്ചേർത്തു.

അതിനിടെ, ഇന്ത്യൻ വ്യോമസേന കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള ഒൻപത് ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കി. ഓരോ കേന്ദ്രത്തിലും ഇരുനൂറ് മുതൽ മുന്നൂറു പേരെ വരെ പാർപ്പിക്കാൻ കഴിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നോഡൽ എയർഫോഴ്‌സ് ബെയ്‌സുകളിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുന്ന എയർഫോഴ്‌സിന്റെ ആദ്യ ലബോറട്ടറി ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ഹോസ്പിറ്റലിൽ തയ്യാറായിക്കഴിഞ്ഞു. ഇതു കൂടാതെ, ജമ്മു കശ്മീരിലെ ലേയിലേക്ക് ഡോക്ടർമാരെയും അവശ്യ മരുന്നുകളും എത്തിക്കുന്നത് വ്യോമസേനാ വിമാനങ്ങളിലാണ്. അവിടെനിന്ന് സാംപിളുകൾ ചണ്ടീഗഢിലേക്കും ഡൽഹിയിലേക്കും പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ നിരവധിപേരെ വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച് ഒഴിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP