Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെണ്ടയുടെ അവസ്ഥ ആണ് ഇപ്പോൾ ബറ്റാലിയൻകാർക്ക്; ഈ അവസ്ഥയിൽ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റെസ്റ്റിനു വിട്ടത് ശരിയാണോ? സായുധ വിഭാഗത്തിലെ ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ സുഖവാസത്തിൽ കഴിയുമ്പോൾ അമർഷം പുകയുന്നത് വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ; സ്പോർട്സ് ക്വാട്ടയിൽ കയറിയവർക്ക് അവധി നൽകി വിട്ടത് മൂന്നു ദിവസം മുൻപ്; ഉത്തരവ് ഇറക്കിയാൽ പണി കിട്ടുമോ തോന്നിയതിനാൽ നൽകിയത് വാക്കാലുള്ള അവധി; കൊറോണ കാലത്തെ അവധി പൊലീസ് സേനയെ വിവാദത്തിലാക്കുമ്പോൾ

ചെണ്ടയുടെ അവസ്ഥ ആണ് ഇപ്പോൾ ബറ്റാലിയൻകാർക്ക്; ഈ അവസ്ഥയിൽ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റെസ്റ്റിനു വിട്ടത് ശരിയാണോ? സായുധ വിഭാഗത്തിലെ ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ സുഖവാസത്തിൽ കഴിയുമ്പോൾ അമർഷം പുകയുന്നത് വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ; സ്പോർട്സ് ക്വാട്ടയിൽ കയറിയവർക്ക് അവധി നൽകി വിട്ടത് മൂന്നു ദിവസം മുൻപ്; ഉത്തരവ് ഇറക്കിയാൽ പണി കിട്ടുമോ തോന്നിയതിനാൽ നൽകിയത് വാക്കാലുള്ള അവധി; കൊറോണ കാലത്തെ അവധി പൊലീസ് സേനയെ വിവാദത്തിലാക്കുമ്പോൾ

എം മനോജ് കുമാർ

മലപ്പുറം: സ്പോർട്സ് ക്വാട്ടയിൽ കയറിയ ഹെഡ്‌കോൺസ്റ്റബിൾമാർക്ക് കൊറോണ കാലത്ത് അവധി നൽകി സായുധ പൊലീസ് സേന വിവാദത്തിൽ. സേനയിൽ സ്പോർട്സ് ക്വാട്ടയിൽ കയറിയ പൊലീസ് ഓഫീസർമാർക്കാണ് കൊറോണ കാലത്ത് അവധി നൽകിയിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു പൊലീസ് സേന രാവും പകലും ഡ്യൂട്ടിയിലായിരിക്കെയാണ് സ്പോർട്സ് ക്വാട്ട എന്ന പേരിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ സുഖലോലുപരായി വീട്ടിൽ തുടരുന്നത്. മൂന്നു ദിവസം മുൻപാണ് വാക്കാൽ ഉത്തരവ് നൽകി ഇവരെ വീട്ടിലേക്ക് വിട്ടത്. ഉത്തരവ് ഇറക്കിയാൽ പണി കിട്ടുമോ എന്ന ഭയം കൊണ്ടാണ് ഇവരെ വാക്കാൽ അവധി നൽകി പറഞ്ഞുവിട്ടത് എന്നാണ് ലഭിക്കുന്ന സൂചന.

സായുധ വിഭാഗത്തിലെ ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ഈ രീതിയിൽ സുഖവാസത്തിൽ തുടരുന്നത്. ശബരിമല കാലത്ത് പോലും ഡ്യൂട്ടിയില്ല. കവളപ്പാറ ദുരന്തത്തിൽ കേരളം നടുങ്ങിയപ്പോഴും ഇവരെ കവളപ്പാറ ഡ്യൂട്ടിക്ക് വിളിച്ചില്ല. ഇപ്പോൾ കൊറോണ കാലത്ത് കേരളത്തിലെ പൊലീസ് സേന ഇരുപത്തിനാല് മണിക്കൂറും ഉണർന്നിരിക്കുമ്പോൾ പതിവു തെറ്റിക്കാതെ ഈ സേനാംഗങ്ങൾ വീട്ടിൽ വിശ്രമത്തിലാണ്. പൊലീസിൽ സ്റ്റാമിനയും ഫിറ്റ്നസും ഉള്ളവർ ഈ വിഭാഗത്തിൽപ്പെട്ടവരാണ്. പക്ഷെ ഇവർക്ക് കൊറോണ കാലത്തും സമ്പൂർണ്ണ വിശ്രമം. പൊലീസുകാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ശമ്പളവും ഇവർക്കുണ്ട്. പക്ഷെ പൊലീസിന്റെ ഡ്യൂട്ടി മാത്രം ഇവർക്കില്ല. ഈ കൊറോണ കാലത്തെങ്കിലും ഇവർക്ക് എന്തെങ്കിലും ഡ്യൂട്ടി കിട്ടും എന്ന് മറ്റുള്ള പൊലീസ് ഓഫീസേഴ്‌സ് കണക്കുകൂട്ടുമ്പോഴാണ് പതിവുപോലെ ഇവരെ അവധിയിൽ വിട്ടു നടപടി വന്നിരിക്കുന്നത്.

കൊറോണ ഭീതി ഒഴിവാക്കാൻ കൈമെയ് മറന്നു പൊലീസുകാർ ഡ്യൂട്ടിയിൽ തുടരവേയാണ് സ്പോർട്സ് ക്വാട്ടയിലെ പൊലീസുകാർ വിശ്രമം തുടരുന്നത്. ഉന്നത അധികാരികളുടെ ഈ നടപടിയെചൊല്ലി സായുധ സേനാ വിഭാഗത്തിൽ അമർഷം രൂക്ഷമാണ്. ആംഡ് വിഭാഗവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഈ രോഷം പുകയുന്നുമുണ്ട്. 'നമ്മുടെ ബറ്റാലിയൻ സ്പോർട്സ് ഹവിൽദാർ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റെസ്റ്റിനു വിട്ടു എന്ന് കേൾക്കുന്നു; ഇത് ഉള്ളതാണോ? ആണെങ്കിൽ ഒരു ചോദ്യം? അത്യസാധാരണ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ, ഊണും ഉറക്കവും ഇല്ലാതെ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെ പൊലീസുകാർ രാപകൽ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവരെ വീട്ടിൽ ഇരിക്കാൻ വിട്ടത് ശരിയാണോ?
ഇവർ എന്താ കേരള പൊലീസിന്റെ ഭാഗം അല്ലേ എന്നാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ നിന്നും ചോദ്യം ഉയരുന്നത്. ഏത് അടിയന്തിര സാഹചര്യത്തിലും ഇവർക്ക് റെസ്റ്റ് എടുക്കാം. സ്‌പോർട്‌സും ചെയ്യുന്നില്ല, ഡ്യൂട്ടിയുമില്ല എന്നാൽ ശമ്പളവുമുണ്ട്. ഇതാണ് നിലവിലെ അവസ്ഥ.

സ്പോർട്സ് ക്വാട്ടയിൽ കയറിയ ഹെഡ് കോൺസ്റ്റബിൾമാർ ആണ് ഈ കൊറോണ കാലത്ത് പ്രത്യേക ജോലികൾ ഒന്നുമില്ലാതെ വീട്ടിൽ തുടരുന്നത്.. സ്പോർട്സ് ക്വാട്ടയിൽ പിഎസ് സി വഴി കയറി കമാൻഡന്റ് ആയി തുടരുന്ന ഒട്ടുവളരെപ്പേർ ഇവർക്ക് മുകളിലുണ്ട്. ഈ കമാൻഡന്റുമാരാണ് ഇവരുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത്. ചോര ചോരയെ തിരിച്ചറിയുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ആണിത് എന്ന രീതിയിലാണ് സേനയിൽ നിന്നും എതിർ ശബ്ദങ്ങൾ മുഴങ്ങുന്നത്. സാധാരണ പിഎസ് സിയാണ് സ്പോർട്സ് ക്വാട്ടയിൽ നിയമനങ്ങൾ നടത്തുക പതിവ്. എന്നാൽ ഹെഡ് കോൺസ്റ്റബിൾമാരായുള്ള സ്പോർട്സ് ഹവിൽദാർ നിയമനം നടത്തുന്നത് ആംഡ് പൊലീസ് വിഭാഗമാണ്. ആദ്യം കരാർ അടിസ്ഥാനത്തിൽ ഇവരെ സർവീസിൽ കയറ്റും. പിന്നെ തസ്തിക സ്ഥിരമാക്കി നൽകും. ഒന്നുകിൽ ഇവർ സ്വാധീനം ഉപയോഗിക്കും. അല്ലെങ്കിൽ മേലധികാരികൾ തന്നെ കനിയും. രണ്ടായാലും സ്ഥിര നിയമനം ഉറപ്പ്. ഡ്യൂട്ടിയും ഇല്ല. ഇതാണ് ഈ പോസ്റ്റിനെ സ്പോർട്സ്‌കാർക്കിടയിൽ പ്രിയമായി നിർത്തുന്നത്.

സാധാരണ പൊലീസ് കോൺസ്റ്റബിൾമാരുടെ ഒരു പടി മുകളിലാണ് ഡയറക്ടറ്റ് റിക്രൂട്ട്‌മെന്റിൽ വിളിച്ചെടുക്കൽ നടക്കുന്നത്. പിഎസ്‌സി പൊലീസുകാരെയാണ് നിയമിക്കുകയെങ്കിൽ ഇവിടെ ഹെഡ് കോൺസ്റ്റബിൾമാരായാണ് നിയമനം. ഒരേ ശമ്പള സ്‌കെയിലും. നിയമനം കിട്ടിയാൽ സുഖവാസവും. ഇതാണ് ഈ നിയമന കാര്യത്തിൽ നടക്കുന്നത്. സായുധ സേനാ മേധാവികൾ മിക്കവരും സ്പോർട്സ് ക്വാട്ടയിൽ കയറിയവരാണ്. സ്പോർട്സ് ക്വാട്ടയിൽ കയറിയവരുടെ പ്രശ്‌നം വരുമ്പോൾ ഇവർ ചെയ്യാവുന്ന സഹായങ്ങൾ മുഴുവൻ നൽകും. ഇത് സേനയിൽ പലപ്പോഴും അമർഷത്തിനു കാരണമാകാറുണ്ട്. ഇതേ അമർഷം തന്നെയാണ് സായുധ സേനയുമായി ബന്ധപ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പിൽ പുകയുന്നത്.

ശബരിമല ഡ്യൂട്ടിക്ക് എല്ലാ പൊലീസുകാർക്കും പോകേണ്ടി വന്നാലും സ്പോർട്സ് ക്വാട്ടയിലുള്ള ഈ നിയമനത്തിനെ പരിഗണിക്കാറില്ല. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലും ഇവർക്ക് ഡ്യൂട്ടിയിൽ പോകേണ്ടി വരില്ല. അതുകൊണ്ട് തന്നെയാണ് മലപ്പുറത്ത് സായുധ വിഭാഗത്തിൽ തന്നെയുണ്ടായിട്ടും കവളപ്പാറ ദുരന്തം വന്നപ്പോഴും ഇവർക്ക് പോകേണ്ട ആവശ്യം വരാതിരുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ഇതിൽ നിന്നും ഒരു മാറ്റം വരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇവരെ വിളിക്കും. ഡിപ്പാർട്ട്‌മെന്റ് ഇവരെ ഡ്യൂട്ടിക്ക് എടുക്കില്ല. പക്ഷെ തിരഞ്ഞെടുപ്പ് സമയത്ത് നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കാണ്. അതിനാൽ പൊലീസിൽ ആരെയും മാറ്റി നിർത്താൻ കമ്മിഷൻ സമ്മതിക്കില്ല.അപ്പോൾ മാത്രം ഡ്യൂട്ടി വരും.അല്ലാതുള്ള സമയത്ത് ഇവർ രാവിലെ ഉണരുന്നു. ഓടുന്നു. ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യുന്നു. രാത്രി ആകുമ്പോൾ വന്നു കിടക്കുന്നു ഇതാണ് നിലവിലെ രീതി. ദിവസവും പ്രാക്റ്റീസിനു ചാർജുണ്ട്. ഓരോ ദിവസവും പ്രാക്ടീസ് ചാർജ് ആയി 150 രൂപയാണ് ഇവർക്ക് നൽകുന്നത്. എല്ലാ സർക്കാർ ആനുകൂല്യവുണ്ട്.

എല്ലാ ഞായറാഴ്ചയും റെസ്റ്റും വീട്ടിൽ പോക്കും. അല്ലാതെയുള്ള ലീവ് വേറെയും. ലീവ് എടുക്കുന്നുണ്ടേങ്കിലും നാല് ദിവസം ഡ്യൂട്ടി ലീവ് ഇവർ എഴുതിയെടുക്കും. ഡ്യൂട്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡ്യൂട്ടി ലീവ് എടുക്കും. ഞായറാഴ്‌ച്ച ലീവ് ആണെങ്കിലും നാല് ദിവസത്തെ ഡേ ഓഫ് ലഭിക്കും. ഒരു മാസം മുഴുവൻ ജോലി ചെയ്താലും നാല് ദിവസത്തെ ഡേ ഓഫ് നൽകാൻ സായുധ മേലധികാരികൾ മടി കാണിക്കും. പക്ഷെ ഇവർക്ക് ഇത് ലാവിഷ് ആണ്. കാരണം നിയമനം സ്പോർട്സ് ക്വാട്ടയിലാണ്. പൊലീസിലുമാണ് പക്ഷെ ഡ്യൂട്ടിയില്ല. സ്പോർട്സ് ക്വാട്ടയിൽ കയറിയ ഒരുദ്യോഗസ്ഥനു നാദാപുരത്ത് ഡ്യൂട്ടിയുണ്ട്. നാദാപുരം എംഎസ്‌പി കൺട്രോൾ റൂമിലാണ് ഡ്യൂട്ടി. ഒരു ഐജിയുടെ ഓർഡർ സംഘടിപ്പിച്ചാണ് നാദാപുരം ഡ്യൂട്ടിയിൽ കയറിയത്. പക്ഷെ ഡ്യൂട്ടി വീട്ടിൽ നിന്ന് തന്നെയാണ് നിർവഹിക്കുന്നത്. ഈ ഉദ്യോഗസ്ഥനെ നേരിട്ട് കണ്ടവരും വളരെ കുറവ്. എംഎസ്‌പി കൺട്രോൾ റൂം ആയതിനാൽ എല്ലാ ദിവസവും വരേണ്ടതില്ല എന്നാണ് സ്വയമുള്ള ചിന്ത. പക്ഷെ ഡ്യൂട്ടി ഡ്യൂട്ടി തന്നെയല്ലേ വരേണ്ടതല്ലേ എന്നാണ് ഉയരുന്ന ചോദ്യം.മുഖം മറക്കാതിരിക്കാൻ ഒരു ഫോട്ടോയെങ്കിലും കൊടുത്ത് വിടണമെന്നാണ് പരിഹാസത്തിൽ വരുന്ന സംസാരവും. ഈ ഘട്ടത്തിൽ തന്നെയാണ് ലോകം ഭയക്കുന്ന മഹാമാരി കൊറോണയെന്ന പേരിൽ പടരുമ്പോൾ ഇവരെ പതിവുപോലെ സുഖവാസത്തിനു വിട്ടിരിക്കുന്നത്.

സായുധസേനാ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശം ഇങ്ങനെ:

നമ്മുടെ ബറ്റാലിയൻ സ്പോർട്സ് ഹവിൽദാർ സേനാംഗങ്ങളെ ബ്രേക്ക് ചെയ്തു റസ്റ്റ്‌ന് വിട്ടു എന്ന് കേൾക്കുന്നു..
ഇത് ഉള്ളതാണോ?

ആണെങ്കിൽ ഒരു ചോദ്യം? അത്യഅസാധാരണ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ. ഊണും ഉറക്കവും ഇല്ലാതെ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെ പൊലീസുകാർ രാപകൽ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവരെ വീട്ടിൽ ഇരിക്കാൻ വിട്ടത് ശരിയാണോ?

ഇവർ എന്താ കേരള പൊലീസിന്റെ ഭാഗം അല്ലേ

പറയാൻ ഒരുപാട് ഉണ്ട്... ചെണ്ടയുടെ അവസ്ഥ ആണ് ഇപ്പോ ബറ്റാലിയൻ കാർക്ക്.....

മേൽ പറഞ്ഞ വിവരം സത്യം ആണോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ആരെയും മോശക്കാരാക്കാൻ അല്ല. ഡ്യൂട്ടി ഭാരം കുറയ്ക്കാൻ വേണ്ടി പെടാപ്പാടു പെടുന്നവരുടെ ശ്രദ്ധയില്ലേക്ക് അറിയാൻ. ഇത് ശരിയാണെങ്കിൽ ഇക്കാര്യങ്ങളിൽ നാം ഒറ്റക്കെട്ടായി നില്‌ക്കേണ്ടതുണ്ട്. ഇടപെടാൻ കഴിയുന്നവർ ഇടപെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP