Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് വ്യാപനം; ബ്രിസ്ബൻ, സിഡ്‌നി, മെൽബൺ തുടങ്ങിയ കൗൺസിലുകൾ പാർക്കിങ് നിയമങ്ങളിൽ ഇളവ് വരുത്തി; പിഴകൾ ഇല്ലാതാക്കുന്നതിനൊപ്പം പാർക്കിങ് സൗജന്യമാക്കി അധികൃതർ

കൊറോണ വൈറസ് വ്യാപനം; ബ്രിസ്ബൻ, സിഡ്‌നി, മെൽബൺ തുടങ്ങിയ കൗൺസിലുകൾ പാർക്കിങ് നിയമങ്ങളിൽ ഇളവ് വരുത്തി; പിഴകൾ ഇല്ലാതാക്കുന്നതിനൊപ്പം പാർക്കിങ് സൗജന്യമാക്കി അധികൃതർ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപകമായതോടെ താമസക്കാർക്ക് വീട്ടിൽ തന്നെ തുടരാനോ പൊതുഗതാഗതം ഒഴിവാക്കാനോ നിർബന്ധിതരായ സാഹചര്യത്തിൽ ബ്രിസ്‌ബെയ്ൻ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലെ പ്രാദേശിക കൗൺസിലുകൾ അവരുടെ പാർക്കിങ് നിയന്ത്രണങ്ങൾ താൽക്കാലികമായി നിർത്തുകയോ മാറ്റം വരുത്താനും തീരുമാനിച്ചിരിക്കുന്നു.

പ്രതിസന്ധി ഘട്ടത്തിൽ ജോലിക്ക് പോകേണ്ടവരെ സഹായിക്കുന്നതിനായി എല്ലാ പാർക്കിങ് പിഴകളും താൽക്കാലികമായി നിർത്തിവയ്ക്കാനും, പാർക്കിങ് മീറ്റർ ഓഫ് ചെയ്യാനും, പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് കുറയ്ക്കുക എന്നിവയാണ് ബ്രിസ്‌ബെയ്ൻ സിറ്റി കൗൺസിൽ കൈകൊള്ളുന്ന നടപടികൾ.

ഏകദേശം 8000 ത്തോളം പാർക്കിങ് സ്ഥലങ്ങളിൽ സൗജന്യ സേവനവും
കിങ് ജോർജ്ജ് സ്‌ക്വയറിലെയും വിക്ഹാം ടെറസിലെയും രണ്ട് ഓഫ്-സ്ട്രീറ്റ് പാർക്കിങ് സ്റ്റേഷനുകളും അവരുടെ ഫീസ് പ്രതിദിനം 5 ഡോളറായി കുറയ്ക്കുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.കൂടാതെ നിയമവിരുദ്ധമായ പാർക്കിങ് അപകടകരമായ സാഹചര്യമുണ്ടാക്കാത്ത സാഹചര്യങ്ങളിലൊഴികെ പിഴ ചുമത്തരുതെന്ന് കൗൺസിൽ പാർക്കിങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ, സിഡ്‌നിയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള വൂല്ലാഹ്ര മുനിസിപ്പൽ കൗൺസിൽ വാണിജ്യ കേന്ദ്രങ്ങളിൽ പാർക്കിങ് മീറ്ററുകൾ ഓഫ് ചെയ്തതായി അറിയിച്ചു.പാർക്കിങ് പിഴ ലംഘനങ്ങൾ നടപ്പാക്കുന്നതിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും മെൽബണിലെ സ്റ്റോണിങ്ടൺ കൗൺസിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP