Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരുമിച്ചു ഇരിന്നു പഠിച്ചവരിൽ സുകുവിന് മാത്രം നല്ല ജോലിയൊന്നും ആയില്ല. പാവം ആടിനെ മെയ്‌ക്കൽ... എന്ന ഒരു അവസ്ഥയാ ലെ....! പഠിക്കാൻ വിട്ടപ്പോൾ സ്വന്തം കാര്യം നോക്കാതെ കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്നിട്ടല്ലേ? കൊറോണക്കാലത്ത് സെൽഫ് ഐസുലേഷനിൽ ക്ലാസ്‌മേറ്റ് താരങ്ങൾ; പൃഥ്വി രാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയും വീഡിയോ കോൺഫറൻസിൽ വീണ്ടും പഴയ ഓർമ്മകൾ പങ്കുവച്ചു; താരങ്ങളുടെ ഒത്തു ചേരൽ പുറത്ത് വിട്ട് ഇന്ദ്രജിത്ത്; പൃഥ്വിയുടെ ജോർദാൻ വാസം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

ഒരുമിച്ചു ഇരിന്നു പഠിച്ചവരിൽ സുകുവിന് മാത്രം നല്ല ജോലിയൊന്നും ആയില്ല. പാവം ആടിനെ മെയ്‌ക്കൽ... എന്ന ഒരു അവസ്ഥയാ ലെ....! പഠിക്കാൻ വിട്ടപ്പോൾ സ്വന്തം കാര്യം നോക്കാതെ കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്നിട്ടല്ലേ? കൊറോണക്കാലത്ത് സെൽഫ് ഐസുലേഷനിൽ ക്ലാസ്‌മേറ്റ് താരങ്ങൾ; പൃഥ്വി രാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയും വീഡിയോ കോൺഫറൻസിൽ വീണ്ടും പഴയ ഓർമ്മകൾ പങ്കുവച്ചു; താരങ്ങളുടെ ഒത്തു ചേരൽ പുറത്ത് വിട്ട് ഇന്ദ്രജിത്ത്; പൃഥ്വിയുടെ ജോർദാൻ വാസം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമാണ് ക്ലാസ് മേറ്റ്. കലലായ ജീവിതത്തിന്റെ ഓർമ്മയിലേക്ക് തിരിച്ചു പോകുന്ന കഥാപാത്രങ്ങൾ സിനിമയിലൂടെ പകർന്ന് നൽകിയത് സസ്‌പെൻസിന്റെ പ്രണയ മുഹൂർത്തങ്ങളാണ്. പ്രണയവും വൈരാഗ്യവും ഒളിപ്പിച്ചു വച്ച സിനിമ. ഈ സിനിമയിലെ പ്രധാന അഭിനേതാക്കളായിരുന്നു പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും. മലയാളിയുടെ മനസ്സിൽ ഏറെ നൊമ്പരങ്ങളും ചിന്തകളും എത്തിച്ച അഭിനേതാക്കൾ. ഇവരാണ് കൊറോണക്കാലത്ത് വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെ പഴയ അഭിനയകാലം ഓർത്തെടുത്തത്. ഇതിൽ മൂന്ന് പേർ നാട്ടിലുണ്ട്. എന്നാൽ പൃഥ്വി രാജ് ജോർദ്ദാനിലാണ്. ആടു ജീവിതത്തിന്റെ ഷൂട്ടിംഗിന് പോയി അവിടെ കുടുങ്ങി. പൃഥിയ്‌ക്കൊപ്പം ചേരുകയായിരുന്നു ഈ വീഡിയോ കോൺഫറൻസിന്റെ ലക്ഷ്യം.

ഇത്തരത്തിലൊരു വീഡിയോ കോൺഫറൻസിന്റെ വിവരം പുറത്തു വിട്ടത് പൃഥ്വിയുടെ ചേട്ടൻ കൂടിയായ ഇന്ദ്രജിത്താണ്. സെൽഫ് ഐസുലേഷൻ ഡേയ്‌സ്! ക്ലാമേറ്റ്‌സ് ഓൺ വീഡിയോ കോൺഫറൻസ് എന്നായിരുന്നു അദ്ദേഹം നൽകിയ അടിക്കുറിപ്പ്. വീഡിയോ കോൺഫറൻസിന്റെ ക്രീൻ ഷോട്ടും നൽകി. ആടുജീവിത്തിന്റെ മെയ്‌ക് ഓവറിൽ ജോർദ്ദാനിലെ പൃഥ്വിയുടെ മുഖം തന്നെയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്. ബാക്കിയുള്ളവർ സ്വന്തം വീട്ടിലെ പശ്ചാത്തലത്തിലും. ക്ലാസ് മേറ്റ്‌സിലെ കഥാപാത്രങ്ങളെ അത്തരത്തിൽ കണ്ടാണ് സോഷ്യൽ മീഡിയയും കമന്റുകൾ ഇടുന്നത്.

കുടുംബവുമൊന്നിച്ച് എറണാകുളത്തെ വീടുകളിലാണ് ജയസൂര്യയും ഇന്ദ്രജിത്തും. ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ജോർദാനിലെത്തിയ പൃഥ്വിയും സംഘവും കോവിഡ് വ്യാപനത്തെത്തുടർന്ന് തിരിച്ചു വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. രാജ്യം കോവിഡ് ഭീതിയെത്തുടർന്ന് വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമാ തിരക്കുകൾ മാറ്റിവച്ച് മലയാളത്തിന്റെ പ്രിയ താരങ്ങളും വീടുകളിൽ സമയം ചെലവഴിക്കുകയാണ്. ഐസൊലേൻ ദിനങ്ങളിൽ ദൂരെയാണെങ്കിലും ഒന്നിച്ചുണ്ടാകാം എന്ന് കാണിച്ച് തരികയാണ് 'ക്ലാസ്മേറ്റ്സ്' ആയ പ്രിയ താരങ്ങൾ.

ലാൽ ജോസിന്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ നാല് പേരും ഒന്നിച്ചെത്തിയിരുന്നു. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ചിത്രീകരണവും നിർത്തിവയ്ക്കേണ്ടി വന്നു. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് പ്രതിസന്ധി മറികടന്ന് ചിത്രീകരണം പുനരാരംരഭിച്ചു.

രസകരമായ ചില കമന്റുകൾ ചുവടെ

  • 14 വർഷം പിന്നിലേക്ക് പോയി..??
  • ഒരുമിച്ചു ഇരിന്നു പഠിച്ചവരിൽ സുകുവിന് മാത്രം നല്ല ജോലിയൊന്നും ആയില്ല. പാവം ആടിനെ മെയ്‌ക്കൽ... എന്ന ഒരു അവസ്ഥയാ ലെ... ????????
  • കാലമിനിയുമുരുളും.. വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം
  • എല്ലാവരും വീട്ടിൽ സുഖമായി ഇരിക്കുമ്പോൾ സുകു മാത്രം ആട് മേച് നടക്കുന്നു
  • അന്നത്തെ ജെനറേഷനിലും ഇന്നത്തെ ജനറേഷനിലും മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത നടുക്കഷ്ണങ്ങൾ അന്നും ഇന്നും.ഇഷ്ട്ടം കട്ട ചങ്സ് ??ചാക്കോച്ചൻ കൂടി ജോയിൻ ചെയ്താൽ സമ്പൂർണ്ണം ആകും
  • പ്രിത്വിരാജ് നു മാതൃം നല്ല ജോലി ആയില്ല അല്ലെ ??
  • പ്രിഥ്വി യെ കണ്ട് പഠിക്ക് . അങ്ങേരു ഇപ്പോഴും പണി എടുക്കുകയാണ് . അതും ചുട്ടു പൊള്ളുന്ന മണലിൽ . ????
  • പാവം രാജു ഏട്ടന്റെ മുഖം കണ്ടിട്ട് മനസ്സിന് എന്തോ ഒരു വിഷമം.... Dedication... ഒന്നും പറയാൻ ഇല്ലാ നമിച്ചു രാജു ഏട്ടാ....
  • ആടുജീവിതം ഷൂട്ടിങ് തുടങ്ങിത് നന്നായി....ഇല്ലേൽ പാവം രാജുവേട്ടൻ 21 ദിവസം കൂടി പട്ടിണി കിടന്ന് പരിപ്പ് ഇളകിയേനെ??
  • മറ്റുള്ളവർ പഠിച്ചു നല്ല ജോലി നേടിയപ്പോ, കോടി പിടിക്കാൻ നടന്ന സുകു മാത്രം ഒന്നും ആകാതെ ആടിനെ മെയ്‌ച്ചു നടക്കുന്നു
  • രാജു ആ താടി വെട്ടിയിട്ടില്ലങ്കിൽ വല്ല തേനീച്ചയും കൂടുകൂട്ടും ഇതൊക്കെ നോക്കേണ്ടത് ഏട്ടന്റ'ഉത്തരവാദിത്വമാണ്

കൊറോണക്കാലത്തും ഷൂട്ടിങ് നടക്കുന്ന ഏക മലയാള ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തുന്ന ചിത്രത്തിലെ ജോർദാൻ ലൊക്കേഷൻ സ്റ്റിൽസ് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്. കൊറോണ സാഹചര്യത്തിലും ചിത്രീകരണം നടന്നിരുന്ന മലയാള സിനിമ ആടുജീവിതം മാത്രമാണ്. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള തങ്ങൾ സുരക്ഷിതരാണെന്ന് പൃഥ്വിരാജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു.

ജോർദാനിലെ വാദി റമ്മിലാണ് തങ്ങളിപ്പോൾ ഉള്ളതെന്നും ഷൂട്ട് തുടരുകയാണെന്നും താരം പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ഫേസ്‌ബുക്കിലൂടെ താരം അറിയിച്ചിരുന്നു. ജോർദാനിലെ വ്യോമഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കൊറോണ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

മരുഭൂമിയിൽ കഴിയുന്ന പൃഥ്വിരാജ് ഉൾപ്പെടുന്ന 58 പേരുള്ള ആടുജീവിതം സംഘത്തിന്റെ അവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മരുഭൂമിയിലെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞുകൊണ്ടുള്ള പൃഥ്വിയുടെ പോസ്റ്റിനു അമ്മ മല്ലികാ സുകുമാരന്റെ മറുപടി വന്നിരിക്കുന്നു. ചില സമയങ്ങളിൽ സിനിമ ജീവിതത്തെ കണ്ടുമുട്ടാറുണ്ട്. മരുഭൂമിയിലെ വിജനത മാത്രം നിറഞ്ഞ പൃഥ്വിരാജ് സുകുമാരന്റെ പോസ്ടാണിത്. ഈ പോസ്റ്റിനാണ് 'അമ്മ മല്ലിക ആശ്വാസവാക്കുകളുമായി എത്തിയതും ചർച്ചയായിരുന്നു. മോനൂ സുരക്ഷിതമായിരിക്ക്. എല്ലാവർക്കും അമ്മയുടെ പ്രാർത്ഥനയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. മല്ലിക സുകുമാരൻ പറയുന്നു. മകനെയോർത്തുള്ള അമ്മയുടെ ആവലാതി കണ്ട പ്രേക്ഷകരും മല്ലികയുടെ കമന്റിൽ ആശ്വാസ വചനങ്ങളുമായി എത്തി.

ജാർദാൻ മരുഭൂമിയിൽ അകപ്പെട്ട സംഘം ആന്റോ ആന്റണി എംപി.യുടെയും വിദേശ മന്ത്രാലയത്തിന്റെയും ഇടപെടൽ കൊണ്ട് ഷൂട്ടിങ് ആരംഭിക്കുകയായിരുന്നു. ഏപ്രിൽ 10 വരെ ഷൂട്ടിങ് നടത്താനാണ് സംവിധായകൻ ബ്ലെസിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP