Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്യൂണിറ്റി കിച്ചനിൽ വീഴ്‌ച്ച വരുത്തി; കൊച്ചി കോർപ്പറേഷന് കളക്ടറുടെ താക്കീത്

കമ്യൂണിറ്റി കിച്ചനിൽ വീഴ്‌ച്ച വരുത്തി; കൊച്ചി കോർപ്പറേഷന് കളക്ടറുടെ താക്കീത്

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ക് ഡൗണിന്റെ ഭാഗമായി തടയുന്നതിന് നടപ്പാക്കിയ അടച്ചുപൂട്ടലിനെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് ജില്ലാ കളക്ടറുടെ താക്കീത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അടിയന്തരമായി കമ്യൂണിറ്റി കിച്ചൻ ആരംഭിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിൽ തുടരുന്ന അലംഭാവം ഉടൻ അവസാനിപ്പിക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടർ എസ് സുഹാസ് കൊച്ചി കോർപ്പറേഷന് കർശന താക്കീത് നൽകി.

വ്യാഴാഴ്ച കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും ഇതു സംബന്ധിച്ച് കർശന നിർദ്ദേശം കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയിരുന്നതാണ്. നഗരസഭാ പരിധിയിൽ സർക്കാർ നിർദേശപ്രകാരമുള്ള കമ്യൂണിറ്റി കിച്ചനുകൾ ഇന്നു തന്നെ ആരംഭിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതിക്ക് ഇന്നലെയാണ് തുടക്കമായത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സൗകര്യങ്ങൾ ഒരുക്കി ഭക്ഷണ വിതരണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP