Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ കാലം ആനന്ദകരമാക്കാൻ 'രാമായണം' സീരിയൽ ദൂരദർശനിൽ വീണ്ടുമെത്തുന്നു; നാളെ മുതൽ രാത്രി 9 മണി മുതൽ 10 മണി വരെ ഡിഡി നാഷണലിൽ സീരിയൽ സംപ്രേഷണം ചെയ്യും; മഹാഭാരതം സീരിയലും ദൂരദർശനിൽ ടെലിക്കാസ്റ്റ് ചെയ്‌തേക്കും

ലോക്ഡൗൺ കാലം ആനന്ദകരമാക്കാൻ 'രാമായണം' സീരിയൽ ദൂരദർശനിൽ വീണ്ടുമെത്തുന്നു; നാളെ മുതൽ രാത്രി 9 മണി മുതൽ 10 മണി വരെ ഡിഡി നാഷണലിൽ സീരിയൽ സംപ്രേഷണം ചെയ്യും; മഹാഭാരതം സീരിയലും ദൂരദർശനിൽ ടെലിക്കാസ്റ്റ് ചെയ്‌തേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക് ഡൗൺ കാലം ആനന്ദകരമാക്കാൻ രാമായണം സീരിയൽ വീണ്ടുമെത്തുന്നു. ദൂരദർശനിലാണ് സീരിയൽ സംപ്രേഷണം ചെയ്യുക. കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇതെന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച മുതലായിരിക്കും സംപ്രേഷണം ആരംഭിക്കുക. രാവിലെ 9 മണി മുതൽ 10 മണിവരെയും, രാത്രി 9 മണിമുതൽ 10 മണിവരെയും ഡിഡി നാഷണലിൽ ആയിരിക്കും രാമായണം സീരിയൽ സംപ്രക്ഷേപണം ചെയ്യുക.

നേരത്തെ പ്രസർഭാരതി വൃത്തങ്ങൾ രാമായണം ടെലികാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂചന നൽകിയിരുന്നു. എൻഡിടിവി പൊളിറ്റിക്കൽ എഡിറ്റർ അഖിലേഷ് ശർമ്മയുടെ ട്വീറ്റിന് പ്രസാർഭാരതി സിഇഒ ശശി ശേഖർ രാമായണം സീരിയൽ റൈറ്റ്‌സ് കയ്യിലുള്ളവരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ് എന്നാണ് സൂചിപ്പിച്ചത്. ഇത് ഫലപ്രാപ്തിയിൽ എത്തിയെന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ് തെളിയിക്കുന്നത്.

1987ലാണ് ആദ്യമായി രാമായണം ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകൻ രാമനന്ദ സാഗർ ആണ് ഈ പരമ്പരയുടെ നിർമ്മാതാവ്. ഇത് പോലെ തന്നെ ബിആർ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദർശൻ പ്രക്ഷേപണം ചെയ്യണം എന്ന ആവശ്യം ഉയരുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP