Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഷ്ടം ഈ നാടിന്റെ കാര്യം... ആളുകൾ തെരുവിൽ മരിച്ച് വീണിട്ടും കൊറോണ ടെസ്റ്റ് കിറ്റ് പോലുമില്ലാതെ ബ്രിട്ടൻ; ഇതുവരെ പരിശോധിച്ചതിന്റെ ഫലം ശരിയാണെന്നുറപ്പില്ല; ശരിയായ കിറ്റ് കിട്ടാൻ ഇനിയും മൂന്നാഴ്ച വേണം; യുകെയിൽ കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ

കഷ്ടം ഈ നാടിന്റെ കാര്യം... ആളുകൾ തെരുവിൽ മരിച്ച് വീണിട്ടും കൊറോണ ടെസ്റ്റ് കിറ്റ് പോലുമില്ലാതെ ബ്രിട്ടൻ; ഇതുവരെ പരിശോധിച്ചതിന്റെ ഫലം ശരിയാണെന്നുറപ്പില്ല; ശരിയായ കിറ്റ് കിട്ടാൻ ഇനിയും മൂന്നാഴ്ച വേണം; യുകെയിൽ കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ

സ്വന്തം ലേഖകൻ

യുകെയിൽ നിരവധി പേർക്ക് ദിനംപ്രതി കോവിഡ്-19 ബാധിച്ച് കൊണ്ടിരിക്കുകയും മരണങ്ങൾ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിൽ പോലും കൊറോണ ടെസ്റ്റ് പര്യാപ്തമായ രീതിയിലും അളവിലും ലഭിക്കുന്നില്ലെന്ന ദുരവസ്ഥ വർധിച്ച് വരുന്നു. ഇതുവരെ പരിശോധിച്ചതിന്റെ ഫലം ശരിയാണെന്നുറപ്പില്ലെന്നും റിപ്പോർട്ടുണ്ട്. ശരിയായ കിറ്റ് കിട്ടാൻ ഇനിയും മൂന്നാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. കോവിഡ്-19ബാധിച്ച് ആളുകൾ തെരുവുകളിൽ മരിച്ച് വീഴാൻ തുടങ്ങിയിട്ടും കൊറോണ ടെസ്റ്റ് കിറ്റ് പോലുമില്ലാത്ത രാജ്യമായി ബ്രിട്ടൻ അധപതിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നിലവിൽ രോഗത്തിൽ നിന്നും മുക്തി നേടിയെന്ന് പറയപ്പെടുന്ന ആളുകൾക്ക് യഥാർത്ഥത്തിൽ രോഗമുക്തിയുണ്ടായോ എന്ന ആശങ്കയും ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്. ഇതിനായുള്ള ആന്റിബോഡി ടെസ്റ്റ് അടുത്ത ആഴ്ച ലഭ്യമായേക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇത്തരം ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇവർക്ക് ഐസൊലേഷൻ അവസാനിപ്പിച്ച് ജോലിക്ക് പോകാനും സാധാരണ ജീവിതം നയിക്കാനും സാധിക്കുകയുള്ളൂ. ഈ ടെസ്റ്റ് നടത്തി ഇവർ പൂർണമായും വൈറസ് വിമുക്തരാണെന്ന് ഉറപ്പ് വരുത്താതെ ഇവരെ സമൂഹത്തിലേക്ക് തുറന്ന് വിട്ടാൽ ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ്-19 ഇനിയും പടർന്ന് പിടിക്കുമെന്നുറപ്പാണ്.

3.5 മില്യൺ ആന്റിബോഡി ടെസ്റ്റുകൾക്കായി ഓർഡർ നൽകിയെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നത്. ഇത്തരം ടെസ്റ്റുകൾ പൊതുജനങ്ങൾക്കായി ദിവസങ്ങൾക്കം ആമസോൺ അല്ലെങ്കിൽ ബൂട്സ് തുടങ്ങിയവയിൽ ലഭിച്ചോക്കാമെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഡയറക്ടർ ഓഫ് ദി നാഷണൽ ഇൻഫെക്ഷൻ സർവീസ് ഡയറക്ടറായ ഷാരോൺ പീകോക്ക് പറയുന്നത്. എന്നാൽ ഇത് സമയത്തിന് ലഭ്യമാക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ നിർമ്മാതാക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ ഇവ എത്താൻ ഇനിയും കാലതാമസം വന്നേക്കുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനായി തത്വത്തിൽ ഓർഡർ നൽകിയെങ്കിലും ഇവ എത്താൻ നേരത്തെ കണക്കാക്കിയതിലും സമയമെടുത്തേക്കുമെന്നാണ് ഇപ്പോൾ സർക്കാരും സമ്മതിക്കുന്നത്. ഇത്തരം 3.5 മില്യൺ ടെസ്റ്റുകൾ പ്രദാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികൾ മുന്നോട്ട് വന്നിരുന്നുവെങ്കിലും ഇത് സപ്ലൈ ചെയ്യാമെന്ന ഉറപ്പ് ആരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച ഡിവൈസുകൾ വികസിപ്പിക്കുന്നതിനായി തങ്ങൾ രാപ്പകൽ യത്നിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് മാനുഫാക്ചർമാർ പറയുന്നത്. ഇവ ലഭ്യമാക്കാൻ മൂന്നാഴ്ചയെങ്കിലുമെടുക്കുമെന്നാണ് നിരവധി കമ്പനികൾ പറയുന്നത്.

കോവിഡ്-19നെ കണ്ടെത്തുന്നതിന് വിദേശരാജ്യങ്ങളിലും ബ്രിട്ടനിലെ പ്രൈവറ്റ് ക്ലിനിക്കുകളിലും ഉപയോഗിച്ച് വരുന്ന വിവിധ തരത്തിലുള്ള ടെസ്റ്റുകളുണ്ട്.15 മിനുറ്റുകൾ കൊണ്ട് ഫലം അറിയാവുന്ന ഫിംഗർ പ്രിന്റ് ടെസ്റ്റായ COVID-19 IgM IgG Rapid Test, നാസൽ സ്വാബ്ടെസ്റ്റിനായുള്ള TaqPath COVID-19 Combo Kit ലൂടെ നാല് മണിക്കൂർ കൊണ്ടാണ് ഫലം അറിയുന്നത്.ഫിംഗർ പ്രിക്ക് ടെസ്റ്റായ COVID-19 Rapid Test Cassette ലൂടെ പത്ത് മിനുറ്റിനുള്ളിൽ ഫലം അറിയാം.ഫേസ് മാസ്‌ക് ടെസ്റ്റ് വികസിപ്പിച്ചത് യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററാണ്. ഇതിന്റെ ഫലം അറിയുന്നതിന് 12 മണിക്കൂറെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP