Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ച സിങ്കക്കുട്ടി; ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പ എടുത്ത വിവാദ നായകൻ; സിംഗപ്പൂരിലെ ഹണിമൂണിന് ഐഎഎസുകാരനെ ക്വാറന്റൈനിൽ ആക്കിയത് കളക്ടർ നേരിട്ട്; വീട്ടിൽ ആളനക്കമില്ലെന്ന നാട്ടുകാരുടെ സംശയം എത്തിയത് കാൺപൂരിൽ; ജോലി സ്ഥലം വിടുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന സിവിൽ സർവ്വീസ് ചട്ടം ലംഘിച്ച് കോവിഡ് കാലത്തെ മുങ്ങൽ; അനുപം മിശ്രയ്ക്ക് പണി പോകും; കൊല്ലം സബ് കളക്ടർക്കെതിരെ കേസും

തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ച സിങ്കക്കുട്ടി; ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പ എടുത്ത വിവാദ നായകൻ; സിംഗപ്പൂരിലെ ഹണിമൂണിന് ഐഎഎസുകാരനെ ക്വാറന്റൈനിൽ ആക്കിയത് കളക്ടർ നേരിട്ട്; വീട്ടിൽ ആളനക്കമില്ലെന്ന നാട്ടുകാരുടെ സംശയം എത്തിയത് കാൺപൂരിൽ; ജോലി സ്ഥലം വിടുമ്പോൾ സർക്കാരിനെ അറിയിക്കണമെന്ന സിവിൽ സർവ്വീസ് ചട്ടം ലംഘിച്ച് കോവിഡ് കാലത്തെ മുങ്ങൽ; അനുപം മിശ്രയ്ക്ക് പണി പോകും; കൊല്ലം സബ് കളക്ടർക്കെതിരെ കേസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാൻ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗൺമാനെതിരെയും കേസെടുക്കും. സബ് കളക്ടർ നാട് വിട്ടുപോയത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതാണ് ഗൺമാന് വിനയാകുന്നത്. സബ് കളക്ടർക്കെതിരെ മറ്റ് അച്ചടക്ക നടപടികളും എടുക്കും. സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടും.

കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെ ഇതിനു മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു. അച്ഛന്റെ പേരിൽ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസം നൽകിയായിരുന്നു തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന വാസുകി അപേക്ഷ തടഞ്ഞുവച്ചു. ഡ്രൈവറുടെ പേരിൽ ഒന്നിലധികം വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന മറ്റൊരു ആരോപണവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സബ് കളക്ടർ വിവാദ പുരുഷനാകുന്നത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് സബ് കളക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ കാൺപൂരിലാണെന്ന് മറുപടി ലഭിച്ചു.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമർശനം ഉയർന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്.ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ ജോലിയിൽ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തുനിന്നെത്തിയതിനാൽ ക്വാറന്റൈനിൽ പോകാൻ കലക്ടർ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്.

ഔദ്യോഗിക വീട്ടിൽ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടർ. കുറച്ചുദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കലക്ടർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിൽ ആണെന്നായിരുന്നു മറുപടി. എന്നാൽ പൊലീസ് ട്രൈസ് ചെയ്തപ്പോൾ കാൻപൂരിലാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യം സർക്കാരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥർ ജോലി സ്ഥലം വിട്ടുപോകുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് നിയമം. ക്വാറൈന്റൻ ലംഘിച്ചു എന്നതുമാത്രമല്ല ചട്ടംലംഘിച്ചു എന്നതുൾപ്പടെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായത്.

ഉദ്യോഗസ്ഥന്റേത് കടുത്ത നടപടിദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചു. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ബന്ധുക്കൾ ഒപ്പമില്ലാത്തതും കൂടുതൽ സുരക്ഷിതവും എന്ന നിലയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നായിരുന്നു സബ് കളക്ടറുടെ വിശദീകരണം. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയിരുന്ന മിശ്ര തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് നിരീക്ഷണത്തിൽ പോകാൻ ജില്ലാ കലക്ടർ ബി അബ്ദുൾ നാസർ നിർദ്ദേശിച്ചത്.

അതേ സമയം കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത കേരളത്തിലെ ഏക ജില്ലയായി കൊല്ലം തുടരുകയാണ്. ഇന്നലെ വൈകിട്ടുവരെയുള്ള (മാർച്ച് 26) റിപ്പോർട്ടുകൾ പ്രകാരമാണ് കോവിഡ് 19 സ്ഥിരീകരണമില്ലാത്ത ഏക ജില്ലയെന്ന നേട്ടം കൊല്ലത്തിന് ലഭിച്ചത്. എന്നാൽ രോഗവ്യാപനത്തിന്റെ ഏറ്റവും സാധ്യതയുള്ള ഘട്ടമെന്ന നിലയിൽ അതീവജാഗ്രത തുടരുകയാണെന്ന് ജില്ലാകലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ജനങ്ങൾ വീടുകളിൽ തന്നെകഴിയുകയും ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം. ഇന്ന് മാത്രം 724 പേർ ഗൃഹനിരീക്ഷണം പൂർത്തിയാക്കി. അതിർത്തി കടന്നെത്തുന്നവർക്ക് ഇനി ഗൃഹനിരീക്ഷണമുണ്ടാവില്ലെന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ജില്ലയിൽ ഒരുക്കിയിട്ടുള്ള പ്രത്യേകനിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും കളക്ടർ വ്യക്തമാക്കി.

വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി 1090 ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെപ്രവേശിപ്പിക്കപ്പെടുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകും. സാമൂഹ്യവ്യാപനംതടയുന്നതിനും ക്വാറന്റയിൻ ഉള്ളവർക്കും മറ്റു ഒറ്റപ്പെട്ടു കിടക്കുന്നവർക്കുംവീടുകളില്ലാതെ മാറി നിൽക്കേണ്ടി വരുന്നവർക്കും അതിഥി തൊഴിലാളികൾക്കുംവേണ്ടി ഒരുക്കുന്ന സൗകര്യങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങൾനൽകിയും സജീവ പങ്കാളിത്തം വഹിച്ചും ത്യാഗസന്നദ്ധരായി തന്നെ എല്ലാവരുംസഹകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 15,740 പേരാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ദുബായിൽ നിന്നുള്ള 1,491 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെഎത്തിയ 5,308 പേരും ഗൃഹനിരീക്ഷണത്തിൽ ഉൾപ്പെടുന്നു. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടു പേരെ കിടത്തി ചികിത്സിക്കുന്നുണ്ട്.

549 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസൽട്ട് വന്നതിൽ ജില്ലയിൽഎല്ലാം നെഗറ്റീവ് ആണ്. അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണെങ്കിലുംസ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വി വി ഷേർലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP