Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടി ആശുപത്രി വിട്ടു; എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരന്മാരെയും രോഗം ഭേദമായതോടെ വിട്ടയച്ചു: ശ്രീചിത്രയിലെ ഡോക്ടർക്കും അസുഖം ഭേദമായി: കൊറോണക്കാലത്തെ ചില ശുഭ വാർത്തകൾ അറിയാം

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടി ആശുപത്രി വിട്ടു; എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരന്മാരെയും രോഗം ഭേദമായതോടെ വിട്ടയച്ചു: ശ്രീചിത്രയിലെ ഡോക്ടർക്കും അസുഖം ഭേദമായി: കൊറോണക്കാലത്തെ ചില ശുഭ വാർത്തകൾ അറിയാം

സ്വന്തം ലേഖകൻ

തൃശൂർ: രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടി ആശുപത്രി വിട്ടു. തൃശൂരിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച യുവാവും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതിനു പിന്നാലെ വ്യാഴാഴ്ച തൃശൂരിൽ ലഭിച്ച 46 പരിശോധനാഫലങ്ങളിൽ 44 എണ്ണം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ നിന്നും അഞ്ചു പേരെയാണ് ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. 662 പേർ വീടുകളിലെ ക്വാറന്റീൻ പൂർത്തിയാക്കി.

എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരന്മാരെയും രോഗം ഭേദമായതോടെ വ്യാഴാഴ്ച ആശുപത്രിയിൽനിന്ന് വിട്ടയച്ചു. പത്തനംതിട്ടയിൽ ചികിൽസയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. ഇതിന് പുറമേ ശ്രീചിത്രയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് രോഗം ഭേദമായി. ഡോക്ടറുമായി ബന്ധപ്പെട്ടവരിൽ ഒൻപതു പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇവരെ (അഞ്ചു പേർ ഹൈ റിസ്‌ക് ലിസ്റ്റുള്ളവരും നാലു പേർ ലോ റിസ്‌ക് ലിസ്റ്റിലുള്ളവരും) മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ഈ ദുരന്ത കാലത്ത് നല്ല വാർത്തകൾ മലയാളികളെ തേടി എത്തിക്കൊണ്ടിരിക്കുകയാണ്.

ലോക്ക് ഡൗണിൽ കുടുങ്ങി ജനം വീട്ടിലിരിപ്പായതോടെ ജനങ്ങൾക്ക് ഗുണകരവും ഉപകാര പ്രദവുമായ ക്ഷേപ പദ്ധതികളുമായി സർക്കാരും രംഗത്തെത്തി. ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. 55 ലക്ഷംപേർക്ക് 2,400രൂപ വീതമാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. നിത്യ വൃത്തിക്ക് വക ഇല്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് ഇത് മുതൽക്കൂട്ടാകും. ഇതിന് പുറമേ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർക്കായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി. റേഷൻ കാർഡില്ലാതെ വാടക വീടുകളിൽ കഴിയുന്നവർക്കും റേഷൻ അനുവദിച്ചും സർക്കാർ മാതൃകയാവുകയാണ്.

ഇത്‌ന പുറമേ സർക്കാർ നടപ്പിലാക്കിയ ചില ശുഭ വാർത്തകൾ കൂടി അറിയാം

  • രോഗികളുടെ കൂട്ടിരിപ്പിന് സന്നദ്ധരായി 1,465 സന്നദ്ധ പ്രവർത്തകർ.
  •  കോവിഡ് പ്രതിരോധത്തിന് 2,36,000 പേർ അടങ്ങുന്ന സന്നദ്ധസേന.
  •  തെരുവോരങ്ങളിൽ ഭക്ഷണം ഇല്ലാതെ കഴിയുന്നവർക്ക് ഭക്ഷണം നൽകാൻ പദ്ധതിയുമായി കേരള പൊലീസ്.
  •  കമ്മ്യൂണിറ്റി കിച്ചണിനായി ഹോട്ടലുകൾ വിട്ടു നൽകാമെന്ന് ഉടമകൾ.
  •  ഏപ്രിൽ 14 വരെ നീളുന്ന ലോക്ഡൗൺ കാലഘട്ടത്തിൽ ചരക്കുകളുടെയും ആവശ്യ വസ്തുക്കളുടെയും ഗതാഗതവും വിതരണവും തത്സമയം നിരീക്ഷിക്കുന്നതിനും പൊതുജനങ്ങൾക്ക് ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻ ഇന്റേണൽ ട്രേഡ് കൺട്രോൾ റൂം തുറന്നു.

നിർമ്മാതാക്കൾക്കോ, ചരക്ക് കടത്തുന്നവർക്കോ, വിതരണക്കാർക്കോ, മൊത്തക്കച്ചവടക്കാർക്കോ, ഇ-കൊമേഴ്സ് കമ്പനികൾക്കോ ചരക്ക് ഗതാഗതത്തിലും വിതരണത്തിലും വിഭവ വിന്യാസത്തിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്ന പക്ഷം +91 11 23062487 എന്ന ടെലിഫോൺ നമ്പരിലോ, [email protected] എന്ന ഇമെയിലിലോ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറു വരെ ടെലിഫോൺ നമ്പർ പ്രവർത്തനക്ഷമമായിരിക്കും. കൺട്രോൾ റൂമിൽ അറിയിക്കുന്ന വിഷയങ്ങൾ ഡിപ്പാർട്ട്മെന്റ് ബന്ധപ്പെട്ട സംസ്ഥാന സർക്കാർ, ജില്ലാ, പൊലീസ് അധികൃതരുടെയും മറ്റ് ഏജൻസികളുടെയും ശ്രദ്ധയിൽപ്പെടുത്തും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വാർ റൂം രൂപീകരിച്ചു. ഡോ.കെ.ഇളങ്കോവൻ ഐഎഎസിനാണ് സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന വാർറൂമിന്റെ ചുമതല. പി.ഐ.ശ്രീവിദ്യ ഐഎഎസ്, ജോഷി മൃൺമയി ശശാങ്ക് ഐഎഎസ്, ഹരിത വി.കുമാർ ഐഎഎസ്, എസ്.ചന്ദ്രശേഖരൻ ഐഎഎസ്, കെ.ഇമ്പശേഖർ ഐഎഎസ് എന്നിവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വാർ റൂമിൽ പ്രവർത്തിക്കും. ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശം, ഗതാഗതം, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും വാർ റൂമിന്റെ ഭാഗമായി ഉണ്ടാകും. വാർ റൂം നമ്പർ: 04712517225.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP