Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാൽപ്പതംഗ മലയാളി സംഘം മഹാരാഷ്ട്രയിലെത്തിയത് ജോലി കിട്ടിയ സന്തോഷത്തോടെ; കോവിഡിൽ ലോക്ക്ഡൗൺ വന്നതതോടെ കമ്പനി എല്ലാവരേയും മൂന്ന് മുറിക്കുള്ളിൽ ഇട്ട് പൂട്ടി; സമ്പർക്കത്തിലൂടെ വരുന്ന രോഗത്തിന് സാമൂഹിക അകലം പാലിക്കുമ്പോൾ മൂന്ന് മുറിയിൽ തിങ്ങി കൂടി കഴിയുന്ന ആ 40 പേരും സഹായം അഭ്യർത്ഥിക്കുന്നു

നാൽപ്പതംഗ മലയാളി സംഘം മഹാരാഷ്ട്രയിലെത്തിയത് ജോലി കിട്ടിയ സന്തോഷത്തോടെ; കോവിഡിൽ ലോക്ക്ഡൗൺ വന്നതതോടെ കമ്പനി എല്ലാവരേയും മൂന്ന് മുറിക്കുള്ളിൽ ഇട്ട് പൂട്ടി; സമ്പർക്കത്തിലൂടെ വരുന്ന രോഗത്തിന് സാമൂഹിക അകലം പാലിക്കുമ്പോൾ മൂന്ന് മുറിയിൽ തിങ്ങി കൂടി കഴിയുന്ന ആ 40 പേരും സഹായം അഭ്യർത്ഥിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് ആ 40 മലയാളി  യുവാക്കൾ ജോലി കിട്ടിയതിന്റെ സന്തോഷത്തോടെ മഹാരാഷ്ട്രയിലെക്ക് വണ്ടി കയറുന്നത്. കാത്തിരുന്നു കിട്ടിയ ജോലിക്കായി സോളാപുരിൽ എത്തിയ യുവാക്കൾ സ്ഥലവും പരിസരവുമെല്ലാം അറിഞ്ഞ് വരുന്നതേയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് ഇടിവെട്ടിയ പോലെ കോവിഡ് 19ൽ രാജ്യത്ത് ലോക്ക് ഡൗൺ വരുന്നത്. ഇതോടെ എല്ലാവരും കുടുങ്ങി.

കർഫ്യൂ വന്നതിന് പിന്നാലെ പൂർണ ലോക്ഡൗൺ കൂടി വന്നതോടെ കമ്പനി അടച്ചിട്ടു. എന്ത് ചെയ്യണമെന്നറിയാതെ ഇവർ കുടുങ്ങിപ്പോവുകയും ചെയ്തു. 40 പേർക്കായി മൂന്ന് മുറികൾ എടുത്തു നൽകിയതല്ലാതെ കമ്പനി മറ്റൊന്നും ചെയ്തില്ല. മൂന്ന് മുറികളിലായി തിങ്ങിക്കൂടി കഴിയുകയാണ് 40 പേരും. പുറത്തിറങ്ങിയാൽ പൊലീസ് അടിച്ചോടിക്കുകയുമാണ്. തങ്ങളുടെ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ ഇട്ടതോടെ ചിലർ ഭക്ഷണവും സാധനവുമെല്ലാം എത്തിച്ചിരുന്നു. പക്ഷെ അതും തീരാറായി.

ഭക്ഷണവും വെള്ളവും തീരാറായത് കൂടാതെ സാമൂഹിക അകലം പാലിക്കേണ്ട ഒരു രോഗത്തെ നേരിടാൻ രാജ്യം തന്നെ അടച്ചിടുമ്പോൾ മൂന്ന് മുറിയിൽ തിങ്ങി പാർ്‌ക്കേണ്ടി വരുന്നതും ഇവരെ ആശങ്കയിലാക്കുന്നു. ഇങ്ങനെ ഈ മുറികളിൽ എന്നാവരേയും കൂടി അടച്ചിട്ടിട്ട് മൂന്ന് ദിവസത്തോളമായെന്ന് കൂട്ടത്തിലെ ബാലുശ്ശേരി സ്വദേശിയ അശ്വിൻ എന്ന ചെറുപ്പക്കാരൻ പറയുന്നു.
ഡൽഹി ആസ്ഥാനമായിട്ടുള്ള ഗ്ലേയിസ് ട്രേഡിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിങ് ജോലിക്കാരാണ് പരിശീലനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയത്. മൂന്ന് മുറികൾ എടുത്ത് നൽകിയതല്ലാതെ കമ്പനി അധികാരികൾ തങ്ങളെ നാട്ടിലെത്തിക്കാനുള്ള ഒരു വഴിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

സാമൂഹിക അകലം പാലിക്കൽ മാത്രമാണ് കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ഏകമാർഗമെന്ന നിലയ്ക്കാണ് 21 ദിവസത്തെ ലോക് ഡൗൺ രാജ്യത്ത് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ മാസ്‌കോ മറ്റെന്തെങ്കിലും സുരക്ഷാ മാർഗമോ ലഭിക്കാതെ കൂട്ടമായി കഴിയുന്നതുകൊണ്ട് രോഗം തങ്ങൾക്കും പടരുമോ എന്ന ഭീതിയും ഇവർക്കുണ്ട്. സർക്കാർ വൃത്തങ്ങളുമായോ മറ്റോ ഇനിയും കാര്യമായി ബന്ധപ്പെടാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഇവർ ആരെങ്കിലും ഇടപെട്ട് തങ്ങളെ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ്.
അശ്വിൻ-8078125173, അജ്മൽ-9562837034, സ്വാഗത്-9633983936

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP