Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുനാമി പോലെ കൊറോണ വൈറസ് പാഞ്ഞു വന്നപ്പോഴും തങ്ങളെ ബാധിക്കില്ലെന്ന് കരുതി അലസത നടിച്ച ഇറ്റലിയും സ്പെയ്നും കൈകാലിട്ടടിക്കുന്നു;മനുഷ്യ ജീവനുകൾ കൊഴിഞ്ഞാലും സമ്പദ്വ്യവസ്ഥയെ കാത്തേ മതിയാവൂ എന്ന് വാശിപിടിച്ച് മുന്നേറിയ ട്രംപിനെതിരെ ജനങ്ങൾ നിലവിളിക്കുന്നു; മഹാദുരന്തം തിരിച്ചറിഞ്ഞ് ആദ്യം തന്നെ ലോക്ക്ഡൗൺ ചെയ്ത് ഇന്ത്യയെ ആപത്തിൽ നിന്നും കാക്കുന്ന മോദിയാണ് ശരിയെന്ന് എല്ലാവരും ഒരുപോലെ പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ചൈനയിലെ വുഹാൻ എന്ന മഹാനഗരത്തിൽ നിന്നും കൊറോണ എന്ന രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ കരുതിയിരുന്നില്ല രണ്ട് മാസം കൊണ്ട് ഇത് ലോകത്തിന്റെ ഉറക്കം കെടുത്തുമെന്ന്. ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളിലേക്ക് ഈ മാഹാമേരു പടർന്ന് പന്തലിച്ചിരിക്കുകയാണ്. ഇതുവരെ മരിച്ചവരുടെ കണക്കുരളും രോഗം വന്നവരുടെ കണക്കുകളും ഉയർന്ന് കൊണ്ടിരിക്കുമ്പോൾലോകത്തിലെ സകല മനുഷ്യരും തലയിൽ കൈവച്ചിരിക്കുന്നു.

നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കില്ലാത്ത ഒരു മനുഷ്യൻ പോലും ലോകത്തിന്റെ ഒരു കോണിലും ഇല്ല എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ലോകമഹായുദ്ധങ്ങളും അനേകം യുദ്ധങ്ങളും കണ്ടിട്ടുള്ള ലോകം ഒരിക്കൽ പോലും ഇതുപോലെ എല്ലാവരേയും ഭയപ്പെടുത്തിയിട്ടില്ല. ലോകമഹായുദ്ധങ്ങളുടെ സമയത്ത് പോലും അടച്ചിടാത്ത രാജ്യങ്ങൾ ഇപ്പോൾ അടച്ചിട്ടിരിക്കുന്നു.

ലോകം ചുരുങ്ങി ചുരുങ്ങി ഒന്നായിക്കൊണ്ടിരിക്കുന്ന ഈ അത്യാധുനിക ലോകത്ത് സകല രാജ്യങ്ങളും വെവ്വേറെ അനവരുടേതായ ഇടങ്ങളിലേക്ക് ഒതുങ്ങി കൂടുന്നു എന്ന് മത്രമല്ല ഓരോ രാജ്യവും അതിനകത്തെ സംസ്ഥാനങ്ങളുടേയും ജില്ലകളുടേയും അടിസ്ഥാനത്തിൽ വേർപെടുകയാണ്. സഞ്ചാര സ്വാതന്ത്ര്യവും ജോലി ചെയ്യുന്നതിനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകിയിട്ട് കൂടി എല്ലാ സംസ്ഥാനങ്ങളും അവരവരുടെ അതിർത്തികൾ അടച്ച് സീൽ ചെയ്തിരിക്കുന്നു.

കേരളവും കർണാടകയും തമ്മിലുള്ള അതിർത്തി മണ്ണിട്ട് രണ്ടാക്കിയിരിക്കുന്നു. ഒരോ സംസ്ഥാനവും അവരവരുടെ ജില്ലകൾക്കിടയിൽ പോലും വലിയ അതിർത്തികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ജില്ലകളിൽ ഒന്നായ വയനാട്ടിലേക്ക് തൊട്ടടുത്ത് കിടക്കുന്ന കോഴിക്കോട്ടെയോ ആളുകൾക്ക് പോലും കടന്ന് ചെല്ലാൻ കഴിയാത്ത തരത്തിൽ അതിർത്തികൾ ചുരുങ്ങിയിരിക്കുന്നു. അതിനേക്കാൾ ഭയാനകമായത് ലോകത്തെ മിക്ക പൗരന്മാരും വീടുകളിൽ ഒതുങ്ങിക്കഴിയുന്നു എന്നതാണ്.

വീടിന് പുറത്തിറങ്ങിയാൽ വെടി വയ്ക്കുന്ന രാജ്യങ്ങളുണ്ട്. ലക്ഷങ്ങൾ പിഴ കൊടുക്കേണ്ട രാജ്യങ്ങളുമുണ്ട്. ഈ കേരളത്തിൽ പോലും വഴിയിലിറങ്ങി നടന്നാൽ തല്ലാൻ പൊലീസ് കാത്തുനിൽക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലേക്ക് ഈ ലോകം മാറുമ്പോൾ ഇന്ത്യക്ക് അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ ചിലത് സംഭവിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ദുർബലരായ ജനക്കൂട്ടമുള്ള രാജ്യമാണ് ഇന്ത്യ.

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ചൈനയ്ക്ക് ആണെങ്കിൽ കൂടി അവരുടെ സാമൂഹികമായ ഉയർച്ചയും ശുചിത്വവും ആരോഗ്യ സംവിധാനവുമൊക്കെ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്.ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP