Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ഒരുകോവിഡ് മരണം കൂടി; 73 കാരൻ മരണമടഞ്ഞത് രാജസ്ഥാനിൽ; മൊത്തം കൊറോണ കേസുകൾ 649 ആയി ഉയർന്നെങ്കിലും വർദ്ധനാനിരക്കിൽ സ്ഥിരത കൈവന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളത്തിൽ വാർ റൂം തുറന്നു; സജ്ജമാക്കിയത് സെക്രട്ടറിയേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം; ലോകമാകെ കൊവിഡ് മരണം 22,000 കടന്നു; ഇറ്റലിയിൽ ഒറ്റ ദിവസം മരിച്ചത് 683 പേർ; സ്‌പെയിനിലെ സ്ഥിതി അതീവഗുരുതരം

രാജ്യത്ത് ഒരുകോവിഡ് മരണം കൂടി; 73 കാരൻ മരണമടഞ്ഞത് രാജസ്ഥാനിൽ; മൊത്തം കൊറോണ കേസുകൾ 649 ആയി ഉയർന്നെങ്കിലും വർദ്ധനാനിരക്കിൽ സ്ഥിരത കൈവന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളത്തിൽ വാർ റൂം തുറന്നു; സജ്ജമാക്കിയത് സെക്രട്ടറിയേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം; ലോകമാകെ കൊവിഡ് മരണം 22,000 കടന്നു; ഇറ്റലിയിൽ ഒറ്റ ദിവസം മരിച്ചത് 683 പേർ; സ്‌പെയിനിലെ സ്ഥിതി അതീവഗുരുതരം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലാണ് ഒരാൾ മരിച്ചത്. രാജ്യത്തെ മൊത്തം കൊറോണ കേസുകൾ 649 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, നാല് മരണങ്ങളും 43 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ കേസുകളുടെ എണ്ണം 649 ആയെങ്കിലും വൈറസ് വ്യാപനം കൂടുന്നതിന്റെ നിരക്ക താരമതമ്യേന സ്ഥിരത കൈവരിച്ചതായി കാണുന്നു. എന്നാണ് ഇത് പ്രാഥമിക ട്രെൻഡ് മാത്രമാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. കോവിഡ് കേസുകൾ ചികിത്സിക്കാൻ മാത്രമായി 17 സംസ്ഥാനങ്ങളിൽ പ്രത്യേക ആശുപത്രികൾക്കായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജസ്ഥാനിൽ കൊവിഡ് 19 ബാധിച്ച് 73 കാരനാണ് മരിച്ചത്. രാജസ്ഥാനിൽ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജസ്ഥാനിൽ രോഗം ബാധിച്ചവർ 40 ആയി.കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ 75 കാരി മരിച്ചതുകൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഉംറ കഴിഞ്ഞെത്തിയ ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. കർണാടകത്തിൽ നാല് പേർക്കും തെലങ്കാനയിൽ മൂന്ന് പേർക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കർണാടകത്തിൽ രോഗം ബാധിച്ച ഒരാൾ നഞ്ചൻഗോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനാണ് ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായും കണ്ടെത്തിയിട്ടില്ല.

തമിഴ്‌നാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ട്രിച്ചി സ്വദേശിയായ 24 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ 27 ആയി. അതേസമയം, കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മരുന്നും മറ്റുസാമഗ്രികളും വീട്ടുപടിക്കൽ വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി.

വാർറൂം തുറന്ന് കേരളം

കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർ റൂം തുറന്ന് സംസ്ഥാന സർക്കാർ. സെക്രട്ടറിയേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമാണ് സജ്ജമാക്കിയിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥൻ ഇളങ്കോവന്റെ നേതൃത്വത്തിലാണ് വാർ റൂം പ്രവർത്തിക്കുക. ലോക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനത്തിൽ ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വാർ റൂം സജ്ജമാക്കിയത്.

ലോകത്ത് കോവിഡ് മരണം 22,000 കടന്നു

അതിനിടെ, ലോകമാകെ കൊവിഡ് മരണം 22,000 കടന്നു. ഇറ്റലിയിൽ ഒറ്റ ദിവസം മരിച്ചത് 683 പേർ. സ്‌പെയിനിലെ സ്ഥിതി അതീവഗുരുതരമാണ്. 22,025 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.ലോകത്താകെ 4,86,898 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,17,563 പേർ രോഗവിമുക്തി നേടി. 3,47,310 പേർ ചികിത്സയിലാണ്. ഇതിൽ 14,964 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.

സ്‌പെയിനിൽ 442 പേരാണ് ഇന്ന് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,089 ആയി. 6,673 പുതിയ കേസുകളാണ് സ്‌പെയിനിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. 56,188 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും അധികം പേർ കോവിഡ് ബാധിച്ച് മരിച്ചത് സ്‌പെയിനിലാണ്.

കൊറോണ സർവനാശം വിതച്ച ഇറാനിലും മരണനിരക്കിൽ കുറവില്ല. ഇന്ന് മാത്രം 157 മരണങ്ങളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ 2,234 ആയി. ഇന്ന് 42 പേർ കൂടി മരിച്ച ബെൽജിയത്തിൽ മരണസംഖ്യ 220 ആയി.
ജർമനിയിൽ 16 പേരും സ്വിറ്റ്‌സർലണ്ടിൽ 12 പേരും ഇന്ന് മരിച്ചു. അമേരിക്കയിൽ ഒൻപത് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇവിടെ മരണസംഖ്യ 1,036 ആയി. ഇന്തോനേഷ്യയിൽ 20 പേർ ഇന്ന് മരണത്തിന് കീഴടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP