Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് -19 പ്രതിരോധ പ്രവർത്തങ്ങൾക്കായി രാഹുൽ ഗാന്ധി എംപി 2.70 കോടി അനുവദിച്ചു; പണം അനുവദിച്ചത് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ, ഐസിയു അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന്

കോവിഡ് -19 പ്രതിരോധ പ്രവർത്തങ്ങൾക്കായി രാഹുൽ ഗാന്ധി എംപി 2.70 കോടി അനുവദിച്ചു; പണം അനുവദിച്ചത് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ, ഐസിയു അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് 19 പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ, ഐ.സി.യു, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചതായി രാഹുൽ ഗാന്ധി എംപി അറിയിച്ചതായി എ.പി.അനിൽകുമാർ എംഎ‍ൽഎ അറിയിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്, കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു ഈ സമയത്താണ് ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും, ഐ.സി.യു, വെന്റിലേറ്റർ, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എംപി യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്നോണം 50 തെർമൽ സ്‌കാനർ, ഇരുപതിനായിരം മാസ്‌ക്, ആയിരം ലിറ്റർ സാനിറ്ററേസർ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണ കൂടങ്ങൾക്ക് കൈമാറിയിരുന്നു രണ്ടാം ഘട്ടമെന്നോണമാണ് എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്റർ, ഐ.സി.യു ക്രമീകരണം, കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, ഐ.സി.യു, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ,മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, ഐ.സി.യു, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയിൽ ഐ.സി.യു ക്രമീകരണം, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെ ആണ് ഫണ്ട് അനുവദിച്ചത്. ഇത് കൂടാതെ ബഹു .രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ ഉഞ.അമീ യാജ്‌നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും, അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി എ.പി അനിൽകുമാർ എംഎ‍ൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP