Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്തെ മാധ്യമപ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായി ഉല്ലാസ് ചന്ദ്രൻ അന്തരിച്ചു; മരണം രോഗബാധിതനായി ചികിത്സയിലിരിക്കെ; അനുശോചനം അർപ്പിച്ച് മാധ്യമലോകം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മാധ്യമ പ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായിരുന്ന അയർക്കുന്നം അരീപറമ്പ് കൊട്ടാരത്തിൽ ഉല്ലാസ് ചന്ദ്രൻ (41) നിര്യാതനായി. സംസ്‌കാരം പിന്നീട്. ചന്ദ്രശേഖരൻ നായരാണ് പിതാവ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്കൾ : അഭിരാം, അഭിനന്ദ്, അഭിനവ്.

ജന്മഭൂമിയിലൂടെയാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് വരുന്നത്. തുടർന്ന് ദീപികയിലും അതിനുശേഷം മംഗളത്തിലും സബ് എഡിറ്ററായിരുന്നു. 2019 നവംബർ 15 മുതലാണ് സത്യം ഓൺലൈൻ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിക്കുന്നത്.

സ്വന്തം നാട്ടിലെ വാർത്തകൾ പുറംലോകത്തെത്തിക്കുന്നതിനായി അരീപറമ്പ് ന്യൂസ് എന്ന പേരിൽ ഫേസ്‌ബുക്ക് പേജു0 കൈകാര്യം ചെയ്തിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സഹപ്രവർത്തകനായിരുന്ന ഉല്ലാസ് ചന്ദ്രന്റെ വിയോഗത്തിൽ സത്യം ഓൺലൈൻ കുടുംബം അനുശോചിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP