Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ്ണ ലോക്ക്ഡൗണിലും കർത്തവ്യ നിർവഹണത്തിൽ പിന്നോട്ടില്ലാതെ മിൽമ; സംസ്ഥാനത്തെ 3500 ൽപരം ക്ഷീര സഹകരണ സംഘങ്ങൾ വഴിപ്രതിദിനം വിതരണം ചെയ്യുന്നത് 13 ലക്ഷത്തിലധികം ലിറ്റർ പാൽ; മലയാളിയുടെ ചായ കുടി മുടക്കാതെ രാപകലില്ലാതെ സേവനുമായി മിൽമ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭീഷണിയിൽ ലോക്ക്ഡൗൻ പ്രഖ്യാപിക്കുമ്പോഴും കർത്തവ്യനിരതരായി മിൽമ ജീവനക്കാർ.സംസ്ഥാനത്തെ മിൽമ ജീവനക്കാരുടെ പ്രയത്‌ന ഫലമായി അവശ്യസാധനമായ പാലിനും ക്ഷാമം എത്തിയിട്ടില്ല. കേരളത്തിൽ 3500 ൽപരം ക്ഷീര സഹകരണ സംഘങ്ങൾ വഴി ലക്ഷക്കണക്കിന് ക്ഷീരകർഷകരിൽ നിന്നു പ്രതിദിനം 13 ലക്ഷത്തോളം ലിറ്റർ പാൽ മിൽമ സംഭരിച്ച് സംസ്‌കരിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.

പ്രാഥമിക ക്ഷീരസംഘങ്ങളിലെ ജീവനക്കാരും പാൽ സംഭരണ വിതരണ വാഹനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും, മിൽമയിലേയും കാലിത്തീറ്റ ഫാക്ടറികളിലെയും, മേഖല യൂണിയണുകളിലേയും മുവായിരുത്തോളം വരുന്ന ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങുന്ന വലിയ മനുഷ്യശൃംഖലയാണ് സമ്പൂർണ്ണ ലോക്ക്ഡൗണിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കർത്തവ്യ നിർവഹണത്തിൽ ഏർപെട്ടിരിക്കുന്നതെന്ന് മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ വ്യക്തമാക്കുന്നത്.കർഷകരിൽ നിന്നും പാൽ സംഭരിച്ച് സംസ്‌കറിച്ച് ഉപഭോക്തകൾക്ക് എത്തിച്ചുകൊടുക്കുന്ന ഭരിച്ച ഉത്തരവാദിത്വമാണ് മിൽമ ഏറ്റെടുത്തിരിക്കുന്നത്. വലിയ റിസ്‌ക്ക് ഏറ്റെടുത്തുകൊണ്ട് ഉത്തരവാദിത്വം നിറവേറ്റുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.

ക്ഷീരസംഘങ്ങൾ വഴിയുള്ള പാൽ സംഭരണ ക്രമാതീതമായി വർധിക്കുകയും സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ ഭാഗമായി പാലിന്റെയും പാലുത്പന്നങ്ങളുടെയും വില്പനയിൽ കാര്യമായ കുറവ് വരികയും ചെയ്ത സാഹചര്യത്തിൽ മേഖല യൂണിയോണുകളിൽ വിൽപ്പന കഴിച്ച് ബാക്കിവരുന്ന പാൽ ഇതരസംസ്ഥാനങ്ങളിൽ കൊണ്ടുപോയി കൺവേർട്ട് ചെയ്ത് പാലപ്പൊടിയാക്കുന്നതിന് ഭാരിച്ച ചെലവ് വരുന്നതാണ്.

 

മാത്രമല്ല സംസ്ഥാന അതിർത്ഥികളിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രങ്ങൾമൂലം പാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സഹായം അനിവാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിലും സമനമായസ്ഥിതി നിലനിൽക്കുന്നതുകൊണ്ട് പാൽപ്പൊടി ഫാക്ടറികളിലെ സൗകര്യങ്ങളും പരിമിതമാണ്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നാണ് മിൽമ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP