Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 99 ആയി ഉയർന്നതോടെ കർശന നടപടികളുമായി രാജ്യം;രോഗ വിവരം അറിയിച്ചില്ലെങ്കിൽ ഒരു വർഷം തടവും കനത്ത പിഴയും; വിവിധ വിസകളിലെത്തി കുടുങ്ങിയവർ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 99 ആയി ഉയർന്നതോടെ കർശന നടപടികളുമായി രാജ്യം;രോഗ വിവരം അറിയിച്ചില്ലെങ്കിൽ ഒരു വർഷം തടവും കനത്ത പിഴയും; വിവിധ വിസകളിലെത്തി കുടുങ്ങിയവർ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

സ്വന്തം ലേഖകൻ

മസ്‌കറ്റ്: ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 99ആയതോടെ ശക്തമായ നടപടികളുമായി ഒമാൻ സുപ്രീം കമ്മറ്റി രംഗത്തെത്തി. ...രോഗ വിവിവരം അറിയിച്ചില്ലെങ്കിൽ ഒരു വർഷം തടവും കനത്ത പിഴയുമായിരിക്കും ഉണ്ടാകുക. ക്വറന്റൈൻ മാർഗ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നിയമ നടപടികൾ ഉണ്ടാകും.

രാജ്യത്തുകൊവിഡ് ബാധിതരുടെ എണ്ണം 99 ആയതോടെയാണ് ശക്തമായ നടപടികളുമായി ഒമാൻ സുപ്രീം കമ്മറ്റി രംഗത്തെത്തിയത്. വ്യാഴാഴ്ച 15 പേർക്ക് കൂടി ഒമാനിൽ കൊറോണ വൈറസ് പിടിപെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനകം 17 പേർ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വിമാനത്തവാളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായും അവസാനിപ്പിക്കും. ഇതിന്റെ ഭാഗമായി
എയർ ഇന്ത്യ എക്സ്‌പ്രസ് ഒമാനിൽ നിന്ന്? കേരളത്തിലേക്കും മംഗലാപുരത്തേക്കും നടത്തിയിരുന്ന സർവീസുകൾ റദ്ദാക്കി.

ഇത് കൂടാതെ ഒമാനിൽ റസിഡൻസ് പെർമിറ്റ് ഉള്ളവരും വിസിറ്റ്, ബിസിനസ് മറ്റ്? ഷോർട്ട്? ടേം വിസകളിൽ എത്തി രാജ്യത്ത് കുടുങ്ങിപോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

വിമാന സർവീസ് റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലും രാജ്യം വിടാൻ കഴിയാത്തവർക്ക്? രാജ്യത്ത്? അനധികൃതമായാണ്? താമസിക്കുന്നതെന്ന പേടി വേണ്ട, ഇവർ അനധികൃത താമസത്തിന്? ഉള്ള പിഴ അടക്കേണ്ടി വരില്ല. കോവിഡ് ഭീതിയകന്ന് കാര്യങ്ങൾ സാധാരണ നിലയിലായാൽ താമസാനുമതി പുതുക്കി നൽകുന്നതിന്? സമയം അനുവദിച്ച്? നൽകുമെന്നും റിപ്പോർട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP