Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിപ്പൂരിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വള്ളുമ്പ്രത്ത് തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചു; ഒരാഴ്ചയിലധികം പള്ളികളും യത്തീംഖാനകളും ആശുപത്രികളുമടക്കം വിവിധയിടങ്ങൾ സഞ്ചരിച്ചു; വീട്ടിലേക്ക് എത്തിയ അതിഥികളും നിരീക്ഷണത്തിൽ; സന്ദർശിച്ച ആശുപത്രിയിലെ ഡോക്ടർമാരുൾപ്പടെ 170 പേർ ക്വോറന്റൈനിൽ; കെ.എസ്.ആർ.ടി.സി കണ്ടക്ടറായ മകനും മകൻ ജോലിചെയ്ത മണ്ണാർക്കാട് ബസിലെ യാത്രക്കാരും നിരീക്ഷണത്തിൽ; കോവിഡ് സ്ഥിരീകരിച്ച പാലക്കാട്ടുകാരന്റെ റൂട്ട് മാപ്പ് നോക്കി പഴുതടച്ച നിരീക്ഷണം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കോവിഡ് 19 രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായിൽ നിന്ന് മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിലായത് മാർച്ച് 21നാണ്. ഈ ദിവസങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

13ന് രാവിലെ 7.50ന് എയർ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 9 മണിക്ക് അവിടെനിന്ന് നാല് കുടുംബാംഗങ്ങൾക്കൊപ്പം സ്വന്തം കാറിൽ മണ്ണാർക്കാട്ടേയ്ക്കു പോയി. വഴിക്ക് വള്ളുവമ്പ്രത്തുവെച്ച് തട്ടുകടയിൽനിന്ന് ഭക്ഷണംകഴിച്ചു. വീട്ടിലെത്തിയ ശേഷം ആനക്കപ്പറമ്പ്, കാരക്കുന്ന് എന്നിവിടങ്ങളിലുള്ള പള്ളികളിൽ പോയി. അടുത്ത ദിവസങ്ങളിലും ഇയാൾ ആനക്കപ്പറമ്പ് പള്ളിയിൽ പോയിട്ടുണ്ട്. വീടുകളിൽ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു.

മാർച്ച് 16ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മകനോടൊപ്പം കാറിൽ പോയി. കൊറോണ ഒ.പിയിൽ കാണിച്ചു. തുടർന്ന് ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോൾ പമ്പ് എന്നിവടങ്ങളിലും പോയി. 18ന് വീണ്ടും മകനൊപ്പം താലൂക്ക് ആശുപത്രി കൊറോണ ഒപിയിൽ പോയി. തുടർന്ന് തയ്യൽ കട, പി ബാലൻ സഹകരണാശുപത്രി എന്നിവിടങ്ങളിലും പോയി. 21നും പി ബാലൻ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോയി. 23നും താലൂക്ക് ആശുപത്രിയിൽ മകനൊപ്പം പോയി.ഡോക്ടർമാരുൾപ്പെടെ 170 പേരിലേറെ നിരീക്ഷണത്തിലാണ്.വിദേശത്തുനിന്ന് എത്തിയ ശേഷം രോഗി ക്വാറന്റീൻ പാലിക്കാതെ സർക്കാർ നിർദ്ദേശം അവഗണിക്കുകയായിരുന്നു. ഒരാഴ്ചയോളം പള്ളിയിലും ആശുപത്രികളിലും വിവിധ സ്ഥാപനങ്ങളിലും സഞ്ചരിച്ചു ഗുരുതര വീഴ്ച വരുത്തി. 51 വയസുകാരനായ ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി കലക്ടർ അറിയിച്ചു. ഇയാളുടെ ഏഴു ബന്ധുക്കൾ ക്വാറന്റീനിലാണ്.

ദുബായിൽ നിന്ന് മാർച്ച് 13ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിലാക്കിയത്. പള്ളിയിൽ നമസ്‌കാരത്തിനും, ആശുപത്രികളിലും പോയി. വീട്ടിലുള്ളവരുമായും നാട്ടുകാരുമായും ഇടപഴകിയിരുന്നു.

ഇദ്ദേഹവുമായി സമ്പർക്കത്തിലായ കെഎസ്ആർടിസി കണ്ടക്ടറായ മകൻ മണ്ണാർക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കും, ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുള്ള ബസുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇതേ ബസ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ കെഎസ്ആർടിസി തയാറാക്കി. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്.

പട്ടാമ്പിയിൽ നിലവിൽ നടപടികൾ കർശനമാണ്. അതേസമയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശിയും കോട്ടോപ്പാടം സ്വദേശിയും മാതൃകാപരമായി സർക്കാരിനെ വിവരം അറിയിച്ചു സ്വയം വീടിനുള്ളിൽ കഴിഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമായി. 51 വയസുകാരനായ ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി കലക്ടർ അറിയിച്ചു. ഏഴു ബന്ധുക്കൾ ക്വാറന്റീനിലാണ്. ദുബായിൽ നിന്ന് മാർച്ച് 13ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിലാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP