Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന സർക്കാറിന്റെ പകർച്ചവ്യാധി ഓർഡിനൻസ് പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമർശിച്ചു വി മുരളീധരൻ; മുഖ്യമന്ത്രി മലയാളികളെ പൊട്ടൻ കളിപ്പിക്കുന്നെന്നും വി കേന്ദ്രമന്ത്രി; പകപോക്കലെന്ന് മന്ത്രി എകെ ബാലന്റെ മറുപടി

സംസ്ഥാന സർക്കാറിന്റെ പകർച്ചവ്യാധി ഓർഡിനൻസ് പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമർശിച്ചു വി മുരളീധരൻ; മുഖ്യമന്ത്രി മലയാളികളെ പൊട്ടൻ കളിപ്പിക്കുന്നെന്നും വി കേന്ദ്രമന്ത്രി; പകപോക്കലെന്ന് മന്ത്രി എകെ ബാലന്റെ മറുപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പകർച്ച വ്യാധി പ്രതിരോധത്തിന് ഓർഡിൻസ് ഇറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെ ചൊല്ലി കേന്ദ്ര സംസ്ഥാന മന്ത്രിമാർ തമ്മിൽ വാക് പോര്. ഐപിസിയിലെ വകുപ്പുകൾ തന്നെ പര്യാപ്തമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. നിലവിലുള്ള നിയമം നടപ്പാക്കാൻ മടി കാണിക്കുന്ന സംസ്ഥാന സർക്കാർ, പബ്ലിസിറ്റി സ്റ്റണ്ടാണ് ഇപ്പോൾ കാണിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

പകർച്ച വ്യധി പ്രതിരോധത്തിനുള്ള നടപടികൾ കർശനമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിഞ്ഞ ദിവസത്തെ സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനി്ച്ചത്. കേന്ദ്രസർക്കാർ ലോക്ഡൗൺ ഓർഡറിനൊപ്പം അനുഛേദമായി ചേർത്തത് കാണാതെയാണ് സംസ്ഥാന സർക്കാരിനിറെ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആക്ഷേപം.

മുഖ്യമന്ത്രി മലയാളികളെ പൊട്ടൻകളിപ്പിക്കുകയാണെന്നും വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഓർഡിനൻസ് എന്നും ആരോപിച്ച കേന്ദ്ര സഹമന്ത്രി ആ പരാമർശം പിൻവിലിക്കാൻ തയ്യാറാകണമെന്നാണ് മന്ത്രി എകെ ബാലന്റെ ആവശ്യം. മുഖ്യമന്ത്രിയോടുള്ള പ്രതികാരം പ്രകടിപ്പിക്കാനുള്ള അവസരമായി കൊവിഡ് ദുരന്ത കാലത്തെ കാണരുതെന്നും മന്ത്രി എകെ ബാലൻ മറുപടി നൽകി.

പകർച്ച വ്യാധി പ്രതിരോധത്തിന് നിലവിലുള്ള വകുപ്പുകളിൽ പരമാവധി 1000 രൂപ പിഴയും ആറ് മാസം തടവുമണ് വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാനം കൊണ്ടുവരുന്ന ഓർഡിനൻസിൽ ഇത് 2വർഷം തടവും പതിനായിരം രൂപ പിഴയുമായി ഉയർത്തുകയാണ്. ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും പൊതുജനം അനുസരിക്കാത്ത സാഹചര്യത്തിൽ ശിക്ഷ ഉയർത്തേണ്ടത് അനിവാര്യമാണെന്നാണ് സംസ്ഥാന സർക്കാർ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP