Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ പോയി തിരിച്ചുവന്നിട്ടും ക്വാറന്റൈനിൽ കിടന്നില്ല : ചോദ്യംചെയ്ത പൊലീസുകാരെ അപമാനിച്ചു : ധിക്കാരം കാണിച്ച ലോകായുക്ത മെമ്പറിനെതിരെയും പൊലീസുകാരനായ മകനെതിരെയും കേസെടുത്ത് കുന്ദമംഗലം പൊലീസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: ഗൾഫിൽ നിന്ന് നാട്ടിലെത്തി കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ സഹകരിക്കാതെ പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ പെരുവഴിക്കടവ് എടത്തോടുകയിൽ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനുമെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു.

കുന്ദമംഗലം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ ശരത് രാജനാണ് പൊലീസിൽ നിന്നും ലീവെടുത്ത് വിദേശത്ത് പോയിവന്നശേഷം പൊലീസിനോട് സഹകരിക്കാതെ കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തിയത്. ഇയാളുടെ പിതാവ് രാജൻ നായരും പൊലീസിന്റെ ജോലി ചെയ്യാൻ അനുവദിച്ചില്ല. ലോകയുക്ത മെമ്പറാണെന്ന് പറഞ്ഞ ഇയാൾ നിയമം പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ് പൊലീസുകാരെ ശകാരിക്കുകയായിരുന്നു.

ഗൾഫിൽ നിന്നും വന്ന ശരത് രാജൻ ക്വാറന്റൈൻ പിരീഡിൽ നിൽക്കാതെ പുറത്തിറങ്ങി നടന്നതിനെത്തുടർന്ന് നാട്ടുകാർ പരാതി നൽകുകയായിരുന്നു. തുടർന്ന് കുന്ദമംഗലം എസ്ഐ സ്ഥലത്തെത്തി. എന്നാൽ എസ്ഐ യെ ശരത്തിന്റെ പിതാവ് രാജൻ നായർ തെറി വിളിക്കുകയും അപമാനിക്കുകയുമായിരുന്നു.

ഞാൻ സബ് ജഡ്ജിന്റെ പദവി ഉള്ള ആളാണ്, 82 ൽ ഗ്രാജ്വേറ്റാണ് എന്നും പറഞ്ഞ ഇയാൾ എസ്എസ്എൽസി ക്വാളിഫിക്കേഷൻ ഉള്ള എന്നേക്കാൾ ജൂനിയറായ ആൾ എന്നോട് സംസാരിക്കാൻ വരരുതെന്നും പറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് രാജൻ നായർ മകൻ ശരത് രാജൻ, ഭാര്യ രുക്മിണി എന്നിവർക്കെതിരെ 269, 186, 271 ഐപിസി എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP