Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1.70 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ; ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ; മൂന്ന് മാസത്തേക്ക് സൗജന്യമായി അഞ്ച് കിലോ അരി വീതം നൽകും; 8.69 കോടി കർഷകർക്ക് 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ അക്കൗണ്ടിൽ നൽകും; ആരോഗ്യ പ്രവർത്തർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപനം; തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വരുമാനം പ്രതിഫലം 182-ൽ നിന്ന് 202 ആക്കി ഉയർത്തി

1.70 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ; ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ; മൂന്ന് മാസത്തേക്ക് സൗജന്യമായി അഞ്ച് കിലോ അരി വീതം നൽകും; 8.69 കോടി കർഷകർക്ക് 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ അക്കൗണ്ടിൽ നൽകും; ആരോഗ്യ പ്രവർത്തർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപനം; തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വരുമാനം പ്രതിഫലം 182-ൽ നിന്ന് 202 ആക്കി ഉയർത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പാവപ്പെട്ടവർക്ക് ഭക്ഷണം ഉറപ്പാക്കും. നിർധനർക്കും ദിവസവേതനക്കാർക്കും പ്രത്യേക പാക്കേജ് നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഭക്ഷ്യസുരക്ഷയ്ക്കാണ് കേന്ദ്രം പ്രാധാന്യം നൽകുന്നത്. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നൽകുന്ന പദ്ധതിയും പ്രഖ്യാപിക്കുന്നുവെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തർക്ക് 50 ലക്ഷത്തിന്റെ ഇർഷുറൻസ് സൗകര്യം ലഭ്യമാക്കും. മൂന്നു മാസത്തേക്കായിരിക്കും ഇൻഷുറൻസ് സൗകര്യം ഏർപ്പെടുത്തുകയെന്നും വാർത്തസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു. കൊറോണവൈറസിനെതിരെ പോരാടുന്ന എല്ലാ പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശുചീകരണപ്രവർത്തകർക്കും നന്ദി പറഞ്ഞാണ് ധനമന്ത്രി ഇൻഷുറൻസ് പ്രഖ്യാപിച്ചത്.

ആശാ വർക്കർമാർ ഉൾപ്പടെയുള്ളവർക്കാണ് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാർമാരും ശുചീകരണത്തൊഴിലാളികൾക്കും മുതൽ ഡോക്ടർമാർക്ക് വരെ ഓരോരുത്തർക്കും ഈ 50 ലക്ഷം മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യുന്നവർക്കെല്ലാം സഹായം നൽകാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രധനമന്ത്രി.

പ്രധാനമന്ത്രി ലോക് കല്യാൺ യോജന വഴി നിലവിൽ ബിപിഎൽ കുടുംബങ്ങളിൽ എല്ലാവർക്കും 5 കിലോ അരി ലഭിക്കുന്നുണ്ട്. ഇതിനൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഇതിനൊപ്പം 3 കിലോ അരിയോ ഗോതമ്പോ അവരുടെ ഇഷ്ടപ്രകാരം സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ഒരു കിലോ പരിപ്പോ, ചെറുപയറോ ഇങ്ങനെ ഏത് പരിപ്പുവർഗങ്ങളും ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

8.69 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം വർഷം 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ നല്കും. തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് 2000 രൂപ മാസം വരുമാനം കൂടുതൽ നല്കും. ഇവരുടെ പ്രതിദിന വരുമാനം പ്രതിഫലം 182-ൽ നിന്ന് 202 ആക്കി കൂട്ടിയാണ് ഈ വരുമാനവർദ്ധന നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 1500 രൂപ അനുവദിക്കും. മുതിർന്ന പൗരന്മാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും കൂട്ടി. നിലവിലുള്ള 182 രൂപ 202 രൂപയാക്കി. മാസം രണ്ടായിരം രൂപയുടെ വർധനയാണ് നിലവിൽ വരുന്നത്. കർഷകർക്കും ധനസഹായം ഉറപ്പുവരുത്തും. 8.69 കോടി കർഷകർക്ക് 2000 രൂപ ഉടൻ നൽകും.

ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽ പെട്ട എട്ട് കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ അനുവദിക്കും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ നൽകും. ഇതിലൂടെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ലഭിക്കും.
100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സർക്കാർ നല്കും, ഈ കമ്പനികളിലെ 90 ശതമാനം പേർ 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാകണം. ഇവർക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിൻവലിക്കാം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. ഇതിലൂടെ നാലുകോടി എൺപത് ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. നിർമ്മാണതൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31,000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP