Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേടിയോടെ ആണ് രാത്രി ഒന്നര മണിക്ക് മുഖ്യമന്ത്രിയെ വിളിച്ചത്; രണ്ടാമത്തെ റിങ്ങിൽ അദ്ദേഹത്തിന്റെ ശബ്ദം മറുതലയ്ക്കൽ കേട്ടു; അതിർത്തിയിൽ കുടുങ്ങിയ വിവരം പറഞ്ഞപ്പോൾ 'പേടിക്കണ്ടാ, പരിഹാരമുണ്ടാക്കാം' എന്നു മറുപടി നൽകി; പിണറായിയുടെ കരുതലിൽ ഒറ്റപ്പെട്ടുപോയ അവർ 14 പേരും സുരക്ഷിതരായി വീടെത്തി; 14 ദിവസം കർശനമായി നിരീക്ഷണത്തിൽ കഴിയണമെന്നും മുഖ്യമന്ത്രി നിർദ്ദേശം

പേടിയോടെ ആണ് രാത്രി ഒന്നര മണിക്ക് മുഖ്യമന്ത്രിയെ വിളിച്ചത്; രണ്ടാമത്തെ റിങ്ങിൽ അദ്ദേഹത്തിന്റെ ശബ്ദം മറുതലയ്ക്കൽ കേട്ടു; അതിർത്തിയിൽ കുടുങ്ങിയ വിവരം പറഞ്ഞപ്പോൾ 'പേടിക്കണ്ടാ, പരിഹാരമുണ്ടാക്കാം' എന്നു മറുപടി നൽകി; പിണറായിയുടെ കരുതലിൽ ഒറ്റപ്പെട്ടുപോയ അവർ 14 പേരും സുരക്ഷിതരായി വീടെത്തി; 14 ദിവസം കർശനമായി നിരീക്ഷണത്തിൽ കഴിയണമെന്നും മുഖ്യമന്ത്രി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊറോണ വൈറസ് പരത്തുന്ന ആശങ്കയ്ക്കിടെ എങ്ങനെയും വീടുപറ്റാമെന്ന ആഗ്രഹത്തിലാണ് 13 പെൺകുട്ടികളടങ്ങുന്ന സംഘം ഹൈദരാബാദിൽ നിന്ന് ഒരു ടാക്‌സി വാഹനത്തിൽ കയറിയത്. എന്നാൽ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും സംസ്ഥാന അതിർത്തികൾ അടയക്കുകയും ചെയ്തതോടെ അർദ്ധരാത്രിയോടെ തോൽപ്പെട്ട് അതിർത്തിയിൽ കുടുങ്ങി ഇവർ. മുന്നോട്ടു പോകാനാകാതെ വന്നതോടെ അതിർത്തിയിൽ വിട്ടിട്ടു തിരിച്ചു പോകാമെന്നായി വാഹനത്തിന്റെ ഡ്രൈവർ. ഇതോടെ അങ്കലാപ്പിലായി 14 അംഗ വിദ്യാർത്ഥിസംഘം സഹായത്തിനായി വിളിച്ചത് മുഖ്യമന്ത്രിയെ. അധികം വൈകാതെ മുഖ്യമന്ത്രി ഇടപെട്ടു തന്നെ ഇവരെ വീട്ടിലെത്തിച്ചു.

മറ്റുവഴികൾ ഇല്ലാതെ വന്നോടെയാണ് മുഖ്യമന്ത്രിയെ ഇവർ സഹായത്തിനായി വിളിച്ചത്. ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിൽ ബിസിനസ് എക്സിക്യൂട്ടീവും പുതിയറ സ്വദേശിനിയുമായ ആതിരയാണ് ഗൂഗിളിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത് വിളിച്ചത്. പെരുവഴിയിലാവുമെന്ന ആശങ്കയിൽ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും വഴിയുണ്ടായില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിച്ചു. ശകാരിക്കുമോ എന്ന് ഭയന്നാണ് ഫോൺ വിളിച്ചതെങ്കിലും രണ്ടാം റിങ്ങിൽ കരുതലോടെയുള്ള ശബ്ദമാണ് അവരെ തേടിയെത്തിയത്. 'പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം' എന്ന് മറുപടി.

ആതിരക്കൊപ്പം ജോലിചെയ്യുന്ന തീർത്ഥ, അഞ്ജലി കൃഷ്ണ തുടങ്ങി 13 സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവർക്കൊപ്പമുണ്ടായിരുന്നു ആ കരുതൽ. വയനാട് കളക്ടറെയും എസ്‌പിയെയും വിളിക്കാനായിരുന്നു നിർദ്ദേശം. മൊബൈൽ നമ്പറും മുഖ്യമന്ത്രി നൽകി. എസ്‌പിയെ വിളിച്ച് കാര്യം പറഞ്ഞു. തോൽപ്പെട്ടിയിൽ വാഹനം എത്തിയപ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് വാഹനവുമായി തിരുനെല്ലി എസ്‌ഐ അവിടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.

വീട്ടിലെത്തിയശേഷവും ആതിര വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന ജാഗ്രതാ നിർദേശവും നൽകി. തിരക്കിനിടയിലെ കരുതലിനും പെരുവഴിയിൽ അകപ്പെടാതെ രക്ഷിച്ചതിനും മുഖ്യമന്ത്രിക്ക് നന്ദിപറയുകയാണ് സംഘമിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP