Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇത് നിങ്ങളുടെ പാചക വൈദഗ്ധ്യം പരീക്ഷിക്കേണ്ട സമയമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്'; ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്ന ആളുകൾ അഭ്യർത്ഥനയുമായി എറണാകുളം കളക്ടർ

'ഇത് നിങ്ങളുടെ പാചക വൈദഗ്ധ്യം പരീക്ഷിക്കേണ്ട സമയമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്'; ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്ന ആളുകൾ അഭ്യർത്ഥനയുമായി എറണാകുളം കളക്ടർ

സ്വന്തം ലേഖകൻ

കൊച്ചി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന ആളുകൾ പാചക പരീക്ഷണം നടത്തി ദയവായി ഭക്ഷണം പാഴാക്കരുതെന്ന അഭ്യർത്ഥനയുമായി എറണാകുളം കളക്ടർ. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു എസ് സുഹാന്റെ അഭ്യർത്ഥന. വരും ദിവസങ്ങളിൽ തങ്ങളുടെ പാചക വൈദഗ്ദ്ധ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കായുള്ള ഓർമ്മപ്പെടുത്തൽ എന്നു പറഞ്ഞുകൊണ്ടായിരുന്നു കളക്ടറുടെ ഫേസ്‌ബുക്കിൽ ഇത്തരമൊരു നിർദ്ദേശം വെച്ചത്.

പരിമിതമായ സാധനങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ദയവായി ഭക്ഷണം പാഴാക്കരുത്. ഇത് പലചരക്ക് കടകളിൽ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കും. സാധങ്ങൾ വാങ്ങാനൊരുങ്ങുമ്പോൾ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. നിങ്ങളുടെ വീടുകളിൽ ശേഖരിച്ചു വെച്ച സാധനങ്ങൾ തീർക്കുകയും വീട്ടിൽ നിന്നും ഇറങ്ങി ഇടക്കിടെ പലചരക്ക് കടകൾ സന്ദർശിക്കുകയും ചെയ്യുന്നത് പോലും അപകടകരമാണ്. മിതമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ട സമയമാണിത്. ചിയേഴ്സ്!'', എന്നായിരുന്നു എറണാകുളം കളക്ടർ ഫേസ്‌ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് ഭക്ഷ്യവിഭവങ്ങൾക്ക് ക്ഷാമമില്ലെന്നും കൂട്ടത്തോടെ കടകളിൽ പോയി ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ എ.പി.എൽ-ബി.പി.എൽ ഉടമകൾക്ക് റേഷൻ കടകൾ വഴി സൗജന്യമായി അരി ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP