Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി; മറിച്ചൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ സാഹചര്യം തുടരും; മദ്യത്തിന് ആസക്തിയുള്ളവർ അതിൽ നിന്ന് പിന്മാറുകയാണ് വേണ്ടത്; അതിനായി ഡീ അഡിക്ഷൻ സെന്റെറുകളടക്കം വർധിപ്പിച്ചു പ്രവർത്തനങ്ങൾ സജീവമാക്കുമെന്നം ടി പി രാമകൃഷ്ണൻ

ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി; മറിച്ചൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ സാഹചര്യം തുടരും; മദ്യത്തിന് ആസക്തിയുള്ളവർ അതിൽ നിന്ന് പിന്മാറുകയാണ് വേണ്ടത്; അതിനായി ഡീ അഡിക്ഷൻ സെന്റെറുകളടക്കം വർധിപ്പിച്ചു പ്രവർത്തനങ്ങൾ സജീവമാക്കുമെന്നം ടി പി രാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാറുകളും ബീവറേജസ് ഔട്ട്‌ലറ്റുകളും അടച്ചതോടെ ഓൺലൈൻ വഴിയുള്ള മദ്യവിൽപ്പനയെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. സർക്കാർ ഓൺലൈൻ വഴി മദ്യം വിൽക്കുമെന്നായിരുന്നു പ്രചരണം. എന്നാൽ, ഇങ്ങനെ ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മറിച്ചൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ സാഹചര്യം തുടരും. സാഹചര്യമനുസരിച്ചാണ് അതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.

മദ്യത്തിന് ആസക്തിയുള്ളവർ അതിൽ നിന്ന് പിന്മാറുകയാണ് വേണ്ടത്. അതിനായി ഡീ അഡിക്ഷൻ സന്റെറുകളടക്കം വർധിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യും. അനധികൃത, വ്യാജ മദ്യ വിൽപനയും മറ്റ് ലഹരി പദാർഥങ്ങളുടെ ഉപയോഗവും തടയുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ബീവറേജ് ഔട്ട്‌ലറ്റുകൾ അടച്ചുപൂട്ടിയത്. നിലവിൽ എവിടെയും മദ്യം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP