Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരൊറ്റ ദിവസം അമേരിക്കയിലും മരിച്ചു 200 പേർ; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 13,000 പുതിയ കൊറോണാ കേസുകൾ; മരണം ആയിരം കവിയുകയും രോഗബാധിതരുടെ എണ്ണം 67000 കടക്കുകയും ചെയ്തിട്ടും കുലുങ്ങാതെ ട്രംപ്; എല്ലാ പൗരന്മാർക്കും 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും നൽകി മരണത്തിന്റെ ഷോക്ക് മാറ്റാൻ ബില്ല് പാസാക്കി അമേരിക്ക

ഒരൊറ്റ ദിവസം അമേരിക്കയിലും മരിച്ചു 200 പേർ; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 13,000 പുതിയ കൊറോണാ കേസുകൾ; മരണം ആയിരം കവിയുകയും രോഗബാധിതരുടെ എണ്ണം 67000 കടക്കുകയും ചെയ്തിട്ടും കുലുങ്ങാതെ ട്രംപ്; എല്ലാ പൗരന്മാർക്കും 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും നൽകി മരണത്തിന്റെ ഷോക്ക് മാറ്റാൻ ബില്ല് പാസാക്കി അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: രോഗബാധിതരുടെ എണ്ണം 68,472 ഉം മരണസംഖ്യ 1032 ഉം ആയതോടെ അമേരിക്ക സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രോഗവ്യാപനത്തേയും ഉയരുന്ന മരണനിരക്കിനേക്കാളുമൊക്കെ അമേരിക്കയേ ഏറെ പരിഭ്രാന്തിയിലാഴ്‌ത്തുന്നത് പിടിച്ചാൽ പിടികിട്ടാത്ത വണ്ണം താഴേക്ക് കൂപ്പുകുത്തുന്ന സമ്പദ്ഘടനയാണ്. ഇതിനെ കുറേയൊക്കെ മറികടക്കുവാനായി 2 ട്രില്ല്യൺ ഡോളറിന്റെ അടിയന്തര സഹായ പാക്കേജിന് ഇന്നലെ സെനറ്റ് ഐക്യകണ്ഠമായി അംഗീകാരം നൽകി. മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം വളരെ വേഗത്തിലും പരസ്പര സഹകരണത്തോടെയുമാണ് സെനറ്റംഗങ്ങൾ ഈ സാമ്പത്തിക ഉത്തേജന പാക്കേജ് പാസ്സാക്കിയത്.

96-0 എന്ന നിലയിൽ ഈ നിയമം പാസ്സായതോടെ 150 മില്ല്യൺ അമേരിക്കൻ കുടുംബങ്ങൾക്ക് ചെക്ക് ലഭിക്കും. അതുകൂടാതെ നിരവധി വൻകിട ചെറുകിട വ്യവസായങ്ങൾക്ക് വായ്പകളും ലഭ്യമാകും. ഹോസ്പിറ്റലുകൾക്കായും, തൊഴിൽ നഷ്ടത്തിനെതിരെയുള്ള ഇൻഷുറസിനും മറ്റുപലതിനും ഇനി പണം ലഭ്യമാകും. ഇതിന് മുൻപ് ഒരിക്കലും അഭിമുഖീകരിക്കാത്ത ഒരു സാഹചര്യത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത് എന്ന വസ്തുതയാണ് രാഷ്ട്രീയം മറന്ന് സെനറ്റർമാർ ഒരുമിക്കുവാൻ കാരണം. സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പൊതു സമ്പദ്ഘടനയിലേക്ക് പണമൊഴുക്കുക എന്നതാണ് ഈ ബില്ലുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

സെനറ്റിൽ പാസ്സായ ശേഷം ഹൗസിലേക്ക് വിടുന്ന ബില്ല് അവിടെയും പാസ്സാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറിച്ചൊന്നു സംഭവിക്കാനുള്ള സാധ്യത വിരളമാണ്. ഹോട്ടൽ, വിനോദ സഞ്ചാരം, എയർലൈൻസ് തുടങ്ങി നിരവധി മേഖലകളിലെ വൻകിട കമ്പനികൾ ഈ 2 ട്രില്ല്യൺ ഡോളർ പാക്കേജിന്റെ പങ്ക് പറ്റാൻ കാത്തു നിൽക്കുന്നുണ്ട്. അതിനു പുറമേയാണ് നിരവധി ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ.

നേരത്തെ, ഈ പാക്കേജ് കോർപ്പറേറ്റുകൾക്ക് മാത്രമാണെന്ന ഒരു ആരോപണം ഉയർന്നിരുന്നു. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെടുന്നവർക്കും മറ്റ് ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണക്കാർക്കും ഉപയോഗപ്രദമായി ഒന്നുമില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിൽ നഷ്ടത്തിനെതിരെയുള്ള ഇൻഷുറൻസ് പദ്ധതികൾ കൂടി ഈ പാക്കേജിന്റെ കീഴിൽ കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP