Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 ബാധിച്ച് ജമ്മു കാശ്മീരിൽ ഒരു മരണം; മരിച്ചയാളുടെ വീട്ടിലെ നാലുപേർക്കും രോഗബാധയെന്ന് സ്ഥിരീകരണം; രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു; രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 657 പേർക്ക്; ഡൽഹിയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർക്കും ഭാര്യക്കും കൊവിഡ്; സന്ദർശകരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു; മുംബൈ വകോലയിലെ ചേരിയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക കടുക്കുന്നു

കോവിഡ് 19 ബാധിച്ച് ജമ്മു കാശ്മീരിൽ ഒരു മരണം; മരിച്ചയാളുടെ വീട്ടിലെ നാലുപേർക്കും രോഗബാധയെന്ന് സ്ഥിരീകരണം; രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു; രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 657 പേർക്ക്; ഡൽഹിയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർക്കും ഭാര്യക്കും കൊവിഡ്; സന്ദർശകരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു; മുംബൈ വകോലയിലെ ചേരിയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക കടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയരുന്നു. ഇന്ന് ഒരാൾ കൂടി മരിച്ചു. ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിക്കുകയാിരുന്നു. ശ്രീനഗറിൽ 65 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തുകൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 14 ആയി. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയർന്നു. ഗോവയിൽ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതുവരെ 657 പേരാണ് വൈറസ് ബാധിതരായി രാജ്യത്തുള്ളത്.

അതേസമയം മുംബൈ വകോലയിലെ ചേരിയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കസ്തൂർബാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികൾ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെൻട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടോൾ പിരിവ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയാറായതായി ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ അറിയിച്ചു. നാഗ്പൂരിൽ ഡോർ ടു ഡോർ കൊറോണ സർവേ നടത്തും. ശ്രീനഗറിൽ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആൾക്കൂട്ടമുണ്ടാക്കി പച്ചക്കറി വിതരണം നടത്തിയെന്ന് ആരോപിച്ച് പുതുച്ചേരി എംഎൽഎ ജോൺകുമാറിനെതിരെ പൊലീസ് കേസെടുത്തു.

വടക്ക്-കിഴക്കൻ ഡൽഹിയിലെ മൊഹല്ലാ ക്ലിനിക്കിലെ ഡോക്ടർക്കും ഭാര്യക്കും മകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടു പുറത്തുവന്നു. മാർച്ച് 12 നും 18 നും ഇടയിൽ മൗജ്പൂരിലെ ക്ലിനിക്കിൽപോയ വർ ക്വാറന്റൈനിൽ ഇരിക്കാനും കൊവിഡ് -19 ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ വിദേശ യാത്രനടത്തിയിട്ടുണ്ടോ അതോ വിദേശത്ത് പോയിവന്ന ആരുമായെങ്കിലും ബന്ധമുണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്ന ഡൽഹി സർക്കാർ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകൾ.

കഴിഞ്ഞ മാസം നടന്ന അക്രമത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നാണ് മജ്പൂർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തലസ്ഥാനത്ത് അഞ്ച് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച പറഞ്ഞിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസം നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതലാണ് ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP