Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയൽവാസികളോട് പറഞ്ഞത് അച്ഛൻ മരിച്ചത് കട്ടിലിൽ നിന്നും വീണെന്ന്; പൊലീസിനോട് പറഞ്ഞത് മരണകാരണം ഹൃദയസ്തംഭനമെന്നും: ഒടുവിൽ അച്ഛനെ മർദ്ദിച്ചു കൊന്ന കേസിൽ 24കാരൻ കസ്റ്റഡിയിൽ

അയൽവാസികളോട് പറഞ്ഞത് അച്ഛൻ മരിച്ചത് കട്ടിലിൽ നിന്നും വീണെന്ന്; പൊലീസിനോട് പറഞ്ഞത് മരണകാരണം ഹൃദയസ്തംഭനമെന്നും: ഒടുവിൽ അച്ഛനെ മർദ്ദിച്ചു കൊന്ന കേസിൽ 24കാരൻ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കുമരകം: മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. ചെങ്ങളം വടാശ്ശേരി സഖറിയ(തോമസുകുട്ടി-65) ആണ് ഇളയമകൻ അരുണിന്റെ(24) മർദനമേറ്റ് മരിച്ചത്. അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ കട്ടിലിനു താഴെ തലയിൽ മുറിവുകളോടെ സഖറിയ മരിച്ചുകിടക്കുന്നത് കണ്ട സമീപവാസികൾ കുമരകം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കട്ടിലിൽ നിന്ന് വീണാണ് പിതാവ് മരിച്ചതെന്നാണ് അരുൺ അയൽവാസികളോട് പറഞ്ഞത്. അതേസമയം, ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പൊലീസിനോടും പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ചനെ താൻ മർദ്ദിച്ച് കൊന്നതാണെന്ന് അരുൺ സമ്മതിക്കുക ആയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നട്ടെല്ലിന് മുറിവേറ്റിട്ടുണ്ടെന്നും മർദനത്തെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും കണ്ടെത്തി.

ഉടൻ അരുണിനെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പൊലീസിൽ മൊഴി നൽകി. മൂത്തമകൻ ബ്രിജിത്തിന്റെ കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന് സഖറിയയും ഭാര്യ മേരിയും അദ്ദേഹത്തോടൊപ്പം കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള ആശ്രമത്തിൽ താമസിച്ച് ചികിത്സയിലായിരുന്നു. മരണവിവരം അറിഞ്ഞ് ബുധനാഴ്ച രാവിലെ ഭാര്യയും മൂത്തമകനും വീട്ടിലെത്തി. സഖറിയയുടെ ശവസംസ്‌കാരം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP