Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുദിവസം 2341 മരണങ്ങൾ 43010 പുതിയ രോഗികൾ കീഴടക്കിയത് 182 രാജ്യങ്ങളെ; ആകെ മരണം 20,000 കടന്നപ്പോൾ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തോടടുക്കുന്നു; രോഗം തുടങ്ങിവച്ച ചൈനയിലെ മരണങ്ങളുടെ ഇരട്ടി മരണങ്ങൾ ഇറ്റലിയിൽ; ചൈനയെ തോല്പിച്ച് മുന്നേറുന്ന സ്‌പെയിനും; ലോകത്തെ കാർന്നു തിന്നുന്ന കൊറോണയുടെ ഒടുവിലത്തെ ആഗോള ചിത്രം ഇങ്ങനെ

ഒരുദിവസം 2341 മരണങ്ങൾ 43010 പുതിയ രോഗികൾ കീഴടക്കിയത് 182 രാജ്യങ്ങളെ; ആകെ മരണം 20,000 കടന്നപ്പോൾ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തോടടുക്കുന്നു; രോഗം തുടങ്ങിവച്ച ചൈനയിലെ മരണങ്ങളുടെ ഇരട്ടി മരണങ്ങൾ ഇറ്റലിയിൽ; ചൈനയെ തോല്പിച്ച് മുന്നേറുന്ന സ്‌പെയിനും; ലോകത്തെ കാർന്നു തിന്നുന്ന കൊറോണയുടെ ഒടുവിലത്തെ ആഗോള ചിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

2019 ഡിസംബറിൽ ചൈനയിൽ നിന്നുമാരംഭിച്ചതാണ് കൊറോണയെന്ന ഭീകരന്റെ തേരോട്ടം. ഇന്ന് ഏകദേശം മൂന്ന് മാസം പിന്നിടുമ്പോൾ 180 ൽ അധികം രാജ്യങ്ങളെ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ് ഈ ഭീകരൻ. ലോകമെമ്പാടുമായി ഈ താണ്ഡവത്തിൽ മരിച്ചവരുടെ എണ്ണം 20,500 ആയിരിക്കുന്നു. ഇതുവരെ രോഗം ബാധിച്ചവർ 452,160 ഉം.

വിവിധ രാജ്യങ്ങളിൽ നിന്നും ലഭിച്ച ഔദ്യോഗിക വിവരങ്ങളും ലോകാരോഗ്യസംഘടനയുടെ സ്ഥിതിവിവരക്കണക്കും ആസ്പദമാക്കിയുള്ളതാണ് ഈ കണക്കുകൾ. പല രാജ്യങ്ങളും രോഗബാധ എന്ന സംശയവുമായി ആശുപത്രികളിലെത്തുന്നവരെ മാത്രമേ പരിശോധനക്ക് വിധേയമാക്കുന്നുള്ളു എന്നതിനാൽ ഈ കണക്കുകൾ യാഥാർത്ഥ്യത്തിൽ നിന്നും വളരെ ദൂരെയായിരിക്കും എന്നതിൽ സംശയമില്ല.

സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഇന്നലേ ഏറ്റവുമധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. 738 മരണങ്ങളുമായി സ്‌പെയിനാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. 683 മരണങ്ങളുമായി ഇറ്റലി രണ്ടാം സ്ഥാനത്തും 231 മരണങ്ങളുമായി ഫ്രാൻസ് മൂന്നാം സ്ഥാനത്തുമാണ്. രോഗബാധ ആരംഭിച്ചത് ചൈനയിലാണെങ്കിലും അത് മുച്ചൂടും മുടിക്കാൻ പോകുന്നത് യൂറോപ്പിനെ ആയിരിക്കും എന്ന ഭയാനകമായ സത്യമാണ് ഇതിലൂടെ വെളിവാകുന്നത്.

ജമൈക്ക, കാമറൂൺ, എസ്റ്റോണിയ, നൈഗർ എന്നീ രാജ്യങ്ങൾ ചൊവാഴ്‌ച്ച തങ്ങളുടെ രാജ്യങ്ങളിലെ ആദ്യ കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ ഗിനിയ-ബിസ്സാവു, മാലി, ലിബിയ, ബെലീസ്, ഗ്രനേഡ, ഡൊമിനിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്നലെ ആദ്യ കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു.

ലോകജനസംഖ്യയുടെ മൂന്നിലൊന്നിലധികം ഇന്ന് ലോക്ക്ഡൗൺ നേരിടുകയാണ്. അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളും ഈ ഭീഷണി നേരിടുന്നുമുണ്ട്. എങ്കിലും ഇത് ഏറ്റവുമധികം ഗുരുതരമായി ബാധിച്ചിരിക്കുന്നത് യൂറോപ്പിനെ തന്നെയാണ്. 239,912 രോഗികളുള്ള യൂറോപ്പിൽ 13,824 പേരാണ് ഇതുവരെ മരണമടഞ്ഞത്. 99,927 രോഗികളുള്ള ഏഷ്യയിൽ 3596 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

യു. എസ്സിലും കാനഡയിലും കൂടി ഇതുവരെ 62,194 രോഗികൾ ഉണ്ടെന്നാണ് കണക്ക്. 854 മരണങ്ങൾ ഇവിടെനിന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ലാറ്റിൻ അമേരിക്കയിലും കരീബിയന്ന് ദ്വീപുകളിലുമായി 7,529 രോഗികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗിക കണക്കുകൾ. 124 മരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. മിഡിൽ ഈസ്റ്റിൽ 32, 182 രോഗികളും 2123 മരണങ്ങളും, ആഫ്രിക്കയിൽ 2631 രോഗികളും 69 മരണങ്ങളും എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കണക്കുകൾ.

ഇതിനിടെ രോഗബാധയിൽ നിന്നും ഏകദേശ മുക്തി നേടി എന്ന വിശാസത്തിൽ ചൈനയിൽ നിയന്ത്രണങ്ങൾക്ക് ചില അയവുകൾ ഹൂബൈ പ്രവിശ്യയിൽ വരുത്തിയിട്ടുണ്ട്. അമേരിക്കയിൽ ഈസ്റ്ററിന് മുൻപായി നിയന്ത്രണങ്ങൾക്ക് അയവ് വരുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP