Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൊവ്വാഴ്ച 87 പേർ മരിച്ച സ്ഥാനത്ത് ഇന്നലെ മരിച്ചത് 43 പേർ മാത്രം എന്നത് ആശ്വാസപ്രദമാകുമ്പോഴും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയത് പ്രതീക്ഷ കെടുത്തി; ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 465 ആയി; കൊലയാളി ആടിത്തിമർക്കുമ്പോഴും പാർക്കിലും ബീച്ചിലും ആടിത്തിമർത്ത് ബ്രിട്ടീഷുകാർ

ചൊവ്വാഴ്ച 87 പേർ മരിച്ച സ്ഥാനത്ത് ഇന്നലെ മരിച്ചത് 43 പേർ മാത്രം എന്നത് ആശ്വാസപ്രദമാകുമ്പോഴും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയത് പ്രതീക്ഷ കെടുത്തി; ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 465 ആയി; കൊലയാളി ആടിത്തിമർക്കുമ്പോഴും പാർക്കിലും ബീച്ചിലും ആടിത്തിമർത്ത് ബ്രിട്ടീഷുകാർ

സ്വന്തം ലേഖകൻ

യുകെയിൽ കോവിഡ്-19 എന്ന കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം ഇന്നലെ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 9529ൽ എത്തി. ചൊവ്വാഴ്ച മരിച്ചവരുടെ എണ്ണം 87 ആയിരുന്നുവെങ്കിൽ ഇന്നലെ മരിച്ചവരുടെ എണ്ണം 43 ആയി ചുരുങ്ങിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഇന്നലെ മാത്രം 1452 പേരുടെ വർധനവുണ്ടായത് പ്രതീക്ഷ കെടുത്തിയിട്ടുണ്ട്. രാജ്യത്തുകൊറോണ ബാധിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആകെ മരിച്ചിരിക്കുന്നത് 465 പേരാണെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.

ഇത്തരത്തിൽ കൊലയാളി വൈറസ് ആരുടെ ജീവനും എപ്പോഴും കവരാവുന്ന വിധത്തിൽ ആടിത്തിമർക്കുമ്പോഴും ബ്രിട്ടീഷുകാരിൽ നിരവധി പേർ അതൊന്നും വക വയ്ക്കാതെ ഈ ലോക്ക്ഡൗൺ വേളയിലും പാർക്കിലും ബീച്ചിലും മറ്റും കൂട്ടം കൂടി അർമാദിച്ച് നടക്കുന്നുവെന്നത് രോഗപ്പകർച്ച ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ഇന്നലെ മാത്രം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന പുതിയ കൊറോണ മരണങ്ങൾ 28 ആണ്. അതു പോലെ സ്‌കോട്ട്ലൻഡിൽ ആറ് പേരും വെയിൽസിൽ അഞ്ച് പേരും നോർത്തേൺ അയർലണ്ടിൽ നാല് പേരും മരിച്ചിട്ടുണ്ട്.

നേരത്തെ രോഗമൊന്നുമില്ലാതിരുന്ന 47 വയസുള്ള ആളും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു. കൂടാതെ പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള 93 വയസുള്ള വ്യക്തിയും പുതുതായി മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ച 87 മരിച്ച സ്ഥാനത്ത് ഇന്നലെ 43 പേരാണ് മരിച്ചതെന്നതിനാൽ മരണനിരക്ക് പകുതിയായി കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഒരൊറ്റ ദിവസം പുതിയ 1452 കോവിഡ്-19 രോഗികൾ സ്ഥിരീകരിക്കപ്പെട്ടുവെന്നത് പേടിപ്പെടുത്തുന്ന റെക്കോർഡ് ഈ ആശ്വാസത്തെ തല്ലിക്കെടുത്തിയിരിക്കുകയാണ്. ഇതിനെ തുടർന്ന് വരും ദിവസങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുതിച്ച് കയറിയേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

97,019 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 87,490 പേരുടെ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ദി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻസ് സോഷ്യൽ കെയർ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് 24 മണിക്കൂർ നേരത്തെ കണക്കല്ലെന്നും അതിലും ചുരുങ്ങിയ സമയത്തിനുള്ളിലെ കണക്കാണിതെന്നും അതിനാൽ മരണനിരക്ക് കുറഞ്ഞുവെന്ന് അത്രയ്ക്ക് ആശ്വസിക്കേണ്ടെന്നും റിപ്പോർട്ടുണ്ട്. അതായത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം ഇന്നലെ രാവിലെ 9 മണിക്ക് പുറത്ത് വന്ന കണക്കിലെ മരണങ്ങളുടെ എണ്ണമാണിതെന്നും സൂചനയുണ്ട്.

വെയിൽസിൽ ഇതുവരെയായി 628 പേർ രോഗികളായപ്പോൾ 22 പേരാണ് മരിച്ചത്. സ്‌കോട്ട്‌ലൻഡിൽ മൊത്തം രോബാധിതർ 719 പേരും മരിച്ചിരിക്കുന്നത് 22 പേരുമാണ്. നോർത്തേൺ അയർലണ്ടിൽ 209 പേർ രോഗബാധിതരായപ്പോൾ 7 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് വെസ്റ്റിൽ 703 കേസുകളും 53 മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.യോർക്ക്ഷെയർ ആൻഡ് നോർത്ത് ഈസ്റ്റിൽ 24 മരണവും 698 കേസുകളും മിഡ്ലാൻഡ്സിൽ 1296 കേസുകളും 67 മരണവും ഈസ്റ്റ് ആംഗ്ലിയയിൽ 480 കേസുകളും 29 മരണവും ലണ്ടനിൽ 3247 കേസുകളും 155 മരണവും സൗത്ത് ഈസ്റ്റിൽ 876 കേസുകളും 63 മരണവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ സ്ഥലം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 276ആണ്.

എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഔദ്യോഗിക കണക്കുകൾ യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നും ഏതാണ്ട് നാല് ലക്ഷത്തിനടുത്തോളം പേർക്ക് യുകെയിൽ കോവിഡ്-19 വൈറസ് ബാധിച്ചിട്ടുണ്ടെന്നുമാണ് എക്‌സ്പർട്ടുകൾ കടുത്ത മുന്നറിയിപ്പേകുന്നത്. നിലവിൽ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരെ മാത്രമാണ് ഗവൺമെന്റ് പരിശോധനക്ക് വിധേരാക്കുന്നതെന്നും അതിനാൽ രോഗം ബാധിച്ച നിരവധി പേർ സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നുണ്ടെന്നും അവർ മുന്നറിയിപ്പേകുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടാണ് യുകെയിലെ കൊറോണ മരണനിരക്ക് കുത്തനെ ഉയർന്നിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തുകൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ടാം ദിവസമായ ഇന്നലെയും നിരവധി പേർ ബീച്ചുകളിൽ സൺബാത്ത് നടത്താനും മറ്റും കൂട്ടം ചേർന്ന് കറങ്ങി നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് രോഗം പടരുന്നത് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ കൂടുതൽ കർക്കശമായ നിയമങ്ങൾ കൊണ്ടു വന്ന് ആരെയും പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്നും ബോറിസ് ആവർത്തിച്ച് മുന്നറിയിപ്പേകിയിട്ടും ചിലർ യാതൊരു കുലുക്കവുമില്ലാത്ത മനോഭാവം പുലർത്തുന്നത് രോഗം പടരുന്നത് വർധിപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

പാർക്കുകളിലും മറ്റ് പൊതു ഇടങ്ങളിലും രണ്ട് പേരിൽ കൂടുതൽ പേർ ഒരുമിച്ച് നടക്കരുതെന്ന നിയമം കർക്കശമാണെങ്കിലും നിരവധി പേർ കൂട്ടം ചേർന്ന് നടക്കുന്നത് പലയിടങ്ങളിലും ദൃശ്യമായിരുന്നു. ഇത്തരക്കാരെ ഓടിച്ച് വിടാൻ പൊലീസും സജീവമായി രംഗത്തെത്തിയിരുന്നു. വെസ്റ്റ്ലണ്ടനിലെ ഷെപ്പേർഡ് ബുഷിൽ നിരവധി പേരാണ് വെയിലു കായാനെത്തിയിരുന്നത്. ഇവരോട് എത്രയും വേഗം വീട്ടിൽ പോകാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റേർസ പാർക്കിലും നിരവധി പേർ കൂട്ടം ചേർന്നെത്തിയിരുന്നു. പോർട്സ്മൗത്തിലെ ബീച്ചിലും ഈസ്റ്റ്ബോണിലെ കടൽത്തീരത്തും നിരവധി പേർ നിയമം ലംഘിച്ചെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP