Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂർണ്ണ ആരോഗ്യവതിയായ 21 വയസ്സുകാരിക്കും നിനച്ചിരിക്കാതെ മരണം; ഹംഗറിയിലെ ഡെപ്യൂട്ടി അംബാസിഡറായ 37 കാരനും മരണത്തിലേക്ക് പോയത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതെ തന്നെ; ബ്രിട്ടനിലെ ഈ രണ്ട് മരണങ്ങൾ ലോകത്തിന്റെ ഉറക്കം കെടുത്തുന്നത് ഇതുവരെയുള്ള കണക്കുകൂട്ടലുകൾ തെറ്റിയതു കൊണ്ട്

പൂർണ്ണ ആരോഗ്യവതിയായ 21 വയസ്സുകാരിക്കും നിനച്ചിരിക്കാതെ മരണം; ഹംഗറിയിലെ ഡെപ്യൂട്ടി അംബാസിഡറായ 37 കാരനും മരണത്തിലേക്ക് പോയത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതെ തന്നെ; ബ്രിട്ടനിലെ ഈ രണ്ട് മരണങ്ങൾ ലോകത്തിന്റെ ഉറക്കം കെടുത്തുന്നത് ഇതുവരെയുള്ള കണക്കുകൂട്ടലുകൾ തെറ്റിയതു കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അമ്പ് കൊള്ളാത്തവരിലില്ല കുരുക്കളിൽ ആരുമേ എന്നു പറഞ്ഞതുപോലെയാണ് കൊറോണക്കാലത്തെ ലോകം. പ്രായമോ, ആരോഗ്യസ്ഥിതിയോ ഒന്നും ഈ ഭീകരന് പ്രശ്‌നമേയല്ലെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ആർക്കുനേരേയും ഏത് സമയവും എത്താം കൊറോണയുടെ മാരകശരങ്ങൾ. പ്രായം കുറഞ്ഞവരേയും ആരോഗ്യമുള്ളവരേയും കൊറോണബാധിക്കില്ലെന്ന അന്ധവിശ്വാസം ഇനിയെങ്കിലും മായ്ച്ച് കളഞ്ഞ് പ്രതിരോധനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്ന് ചുരുക്കം.

സ്‌പെയിനിലെ ഫുട്ബോൾ കോച്ചിനേപ്പോലെ വീണ്ടും പല ചെറുപ്പക്കാരും കൊറോണയെന്ന ഭീകരനുമുന്നിൽ നിസ്സഹായരായി കീഴടങ്ങുന്ന വാർത്തയാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.ഖേദകരമായ കാര്യം, കൊറോണ ബാധയേൽക്കുന്നതുവരെ ഇവർക്കാർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നതാണ്. ബ്രിട്ടനിലെ ഒരു 21 കാരിയും ഹംഗറിയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് അമ്പാസിഡറായ 37 വയസ്സുകാരനുമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ മരണത്തിനു കീഴടങ്ങിയ രണ്ടുപേർ.

ഇരുപത്തിഒന്നാം വയസ്സിൽ, സ്വപ്നങ്ങൾ അവശേഷിപ്പിച്ച് കടന്നുപോയ ക്ലോയി മിഡിൽട്ടൻ

ഇന്നലെ എൻ എച്ച് എസ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് യു കെ യിൽ കൊറോണാ ബാധയിൽ മരിച്ചവരുടെ പ്രായം 33 മുതൽ 103 വരെയാണ്. കവൻട്രിയിൽ നിന്നുള്ള ഒരു കൗമാരക്കാരൻ മരണമടഞ്ഞിരിന്നു എങ്കിലും അയാൾക്ക് വളരെ ഗുരുതരമായ മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. മരണകാരണം കൊറോണയാകാനിടയില്ല. എന്നാൽ ഇന്നലെ മരണമടഞ്ഞ ക്ലോയി മിഡിൽട്ടൻ എന്ന 21 കാരിയുടെ അവസ്ഥ അതല്ല.

ബക്കിങ്ഹാംഷയറിൽ താമസിക്കുന്ന ഡയൻ മിഡിൽട്ടനാണ് ഇന്നലെ ഫേസ്‌ബുക്കിലൂടെ തന്റെ മകളുടെ ദാരുണ അന്ത്യത്തിന്റെ കഥ ലോകത്തെ അറിയിക്കുന്നത്. കൊറോണ വെറുമൊരു വൈറസ് മാത്രമാണെന്ന് കരുതുന്നവർ ഒന്നു കൂടി ചിന്തിക്കുക, എന്റെ വ്യക്തിപരമായ അനുഭവമാണ്, 21 വയസ്സുള്ള എന്റെ മകളുടെ ജീവിതം ഇന്നലെ ആ വൈറസ് കവർന്നു.' ഇതായിരുന്നു ആ പോസ്റ്റ്. അതിന്റെ കൂടെയാണ് ക്ലോയിയുടെ ആന്റിയായ എമിലി മിസ്ട്രിയുടെ പോസ്റ്റ് വന്നത്. ക്ലിയോക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പോസ്റ്റ്. ജീവിതം നമ്മൾ വിചാരിച്ചതിക്കാളൊക്കെ ഏറെ മാറി മറഞ്ഞിരിക്കുന്നു. നിർദ്ദേശങ്ങൾ അനുസരിക്കുക. വേറെ ഒരു വഴിയുമില്ല. എമിലിയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

ക്ലോയിയുടെ സഹോദരി ഓർമ്മിക്കുന്നത് അവരുടെ കുട്ടികൾക്ക് ഏറ്റവുമധികം സ്‌നേഹവും കരുതലും നൽകിയ ആന്റിയായിരുന്നു ക്ലോയി എന്നാണ്. ഇതിനു പുറകെ നിരവധി പേരാണ് ആർ. ഐ പി ക്ലോയി പോസ്റ്റുകളുമായി രംഗത്ത് എത്തിയത്. ഇപ്പോൾ ട്വിറ്ററിലും ഫേസ്‌ബുക്കിലും യു കെ യിലെ ട്രെൻഡായി മാറിയിരിക്കുകയാണ് ആർ. ഐ. പി ക്ലോയി എന്ന ടാഗ്.

തികഞ്ഞ ആരോഗ്യവാനായിരുന്നിട്ടും കൊറോണക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്ന 37 കാരനായ നയതന്ത്രജ്ഞൻ

തികഞ്ഞ നർമ്മബോധമുള്ളവനും കുടുംബക്കാരോടൊക്കെ സ്‌നേഹത്തോടെ മാത്രം പെരുമാറുന്നവനും ആയിരുന്നു എന്നും ചുറുചുറുക്കോടെ നടന്നിരുന്ന സ്റ്റീവൻ ഡിക്ക്. ഇങ്ങനെയാണ് സ്റ്റീവന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഓർത്തെടുക്കുന്നത്. ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിൽ ജോലിചെയ്യുക എന്നത് എന്നും സ്റ്റീവന്റെ സ്വപ്നമായിരുന്നു. അതുകൊണ്ടാണ് 2005 ൽ ബാങ്ക് ഓഫ് സ്‌കൊട്ട്‌ലാന്റിൽ ജോലിക്ക് കയറിയിട്ടും മൂന്നു വർഷത്തിനു ശേഷം അതുപേക്ഷിച്ച് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിലെ ജോലി തെരഞ്ഞെടുത്തത്.

ഒരു വർഷത്തെ കഠിനാദ്ധ്വാനം കൊണ്ട് അറബി പഠിച്ചതിനു ശേഷം 2011 ൽ അദ്ദേഹം റിയാദിലെ ബ്രിട്ടീഷ് എമ്പസ്സിയിൽ നിയമിക്കപ്പെട്ടു. ഹംഗറിയിൽ എത്തുന്നതിനു മുൻപ് കുറേനാൾ കാബൂളിലെ ബ്രിട്ടീഷ് എമ്പസ്സിയിൽ പൊലിറ്റിക്കൽ ഓഫീസറുമായിരുന്നു. ജോലിയിലും തികഞ്ഞ ആത്മാർത്ഥതകാണിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്.

അവരും പറയുന്നത് അദ്ദേഹത്തിന് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, കൊറോണ ആക്രമിക്കുന്നത് വരെ തികച്ചും ആരോഗ്യവാനുമായിരുന്നു എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP