Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനിൽ കോവിഡ് പടരുന്നത് ഇന്ത്യയേക്കാൾ വേഗത്തിൽ; ആയിരത്തോളം പേർ രോഗ ബാധിതർ; 7 മരണം; രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി; അടച്ചിടൽ പാക്കിസ്ഥാനെ സാമ്പത്തികമായി തകർക്കുമെന്നും നിത്യജോലിക്കാരും പാവങ്ങളും എന്തുചെയ്യുമെന്നു ഇമ്രാൻ ഖാൻ; രോഗം ഏറ്റവും കൂടുതൽ ബാധിച്ച സിന്ധ് പ്രവിശ്യ അടച്ചു; ട്രെയിൻ-വ്യോമ ഗതാഗതവും നിലച്ചു; ഇറാനിൽ തീർത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം ഷിയാക്കൾ ആണ് രോഗം പടർത്തിയതെന്ന് അധികൃതർ

പാക്കിസ്ഥാനിൽ കോവിഡ് പടരുന്നത് ഇന്ത്യയേക്കാൾ വേഗത്തിൽ; ആയിരത്തോളം പേർ രോഗ ബാധിതർ; 7 മരണം; രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി; അടച്ചിടൽ പാക്കിസ്ഥാനെ സാമ്പത്തികമായി തകർക്കുമെന്നും നിത്യജോലിക്കാരും പാവങ്ങളും എന്തുചെയ്യുമെന്നു ഇമ്രാൻ ഖാൻ; രോഗം ഏറ്റവും കൂടുതൽ ബാധിച്ച സിന്ധ് പ്രവിശ്യ അടച്ചു; ട്രെയിൻ-വ്യോമ ഗതാഗതവും നിലച്ചു; ഇറാനിൽ തീർത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം ഷിയാക്കൾ ആണ് രോഗം പടർത്തിയതെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: ലോകമാകെ മരണതാണ്ഡവമാടുന്ന കോവിഡ് വൈറസ് പാക്കിസ്ഥാനെയും വിറപ്പിക്കുന്നു. നിലവിൽ ആയിരത്തോളം പേർ രോഗബാധിതരാവുകയും 7പേർ മരിക്കയും ചെയ്തതോടെ പാക്കിസ്ഥാനിൽ ഭീതി വളരുകയാണ്. ഇന്ത്യയേക്കാൾ വേഗത്തിലാണ് പാക്കിസ്ഥാനിൽ കൊറോണ പകരുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തപോലെ രാജ്യം മൊത്തമായി ലോക് ഡൗൺ ചെയ്യാൻ കഴിയില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറയുന്നത്. അങ്ങനെ ചെയ്താൽ രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം വരുമെന്നും, നിത്യതൊഴില ചെയ്തു ജീവിക്കുന്നരും പാവപെട്ടവരും എങ്ങനെ അതിജീവിക്കുമെന്നുമാണ് ഇംറാൻ ഖാൻ ചോദിക്കുന്നത്. അതേസമയം കോവിഡ് ഏറ്റവും അധികം ബാധിച്ച സിന്ധ് പ്രവിശ്യ ലോക് ഡൗൺ ചെയ്തിട്ടുണ്ട്. രാജ്യത്തുനിന്നുള്ള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു. ട്രെയിൻ ഗതാഗതവും ഭാഗികമായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യമായി അതിർത്തി പങ്കി്ടുന്ന വാഗയും അഫ്ഗാൻ ബോർഡറുമെല്ലാം അടച്ചിട്ടുണ്ട്.

'നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. രാജ്യം പൂട്ടിയിരിക്കുക എന്നത് അർത്ഥമാക്കുന്നത് ദെനംദിന കൂലി തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ചെറുകിട ഷോപ്പ് ഉടമകൾ എന്നിവരെ അവരുടെ വീടുകളിൽ പൂട്ടിയിടും എന്നാണ്. അപ്പോൾ അവർ എങ്ങനെ ജീവിക്കുംം ''- കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇംറാൻഖാൻ ചോദിച്ചു. മാരകമായ കൊറോണ വൈറസിനെ ചെറുക്കുന്നതിനും നിലവിലുള്ള സാഹചര്യങ്ങളിൽ പാവപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്നതിനുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കാനായി 2000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും വ്യവസായ സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇംറാൻ ഖാൻ പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും കാർഷിക മേഖലകൾക്കുമായാണ് ഇത് നീക്കിവെക്കുക. പലിശയടവ് മാറ്റിവയ്ക്കൽ, ആനുകൂല്യ വായ്പാ സൗകര്യം എന്നിവയും കൊറോണ പാക്കേജിന്റെ ഭാഗാമയി ഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ ബാധിതരിൽ വലിയ പങ്കും സിന്ധ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. 400ലധികം പേർക്കാണ് ഈ പ്രവിശ്യയിൽ വൈറസ് ബാധ ഉണ്ടായിട്ടുള്ളത്. പഞ്ചാബ് പ്രവിശ്യയിൽ 300 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബലൂചിസ്താനിൽ 110 പേർക്കും ബാൽട്ടിസ്താനിൽ 56 പേർക്കും ഖൈബർ പഖ്തുഖ്വായിൽ 78 പേർക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇറാനിൽ തീർത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം ഷിയാ വിശ്വാസികളാണ് രാജ്യത്തെമ്പാടും കൊറോണ പടർത്തിയതെന്നാണ് പാക്കിസ്ഥാൻ സർക്കാരിന്റെ വിലയിരുത്തൽ. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്താൻ പ്രവിശ്യയിലൂടെയാണ് വിശ്വാസിസമൂഹം തീർത്ഥാടനത്തിന് പോയത്. ലോകത്തിൽ ഏറ്റവുമധികം കൊറോണ പടർന്നുപിടിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. വിശ്വാസികളെ വേണ്ടവിധം തടയാൻ ഇരുരാജ്യങ്ങളും നടപടിയെടുത്തില്ല. ആളുകളെ ഇതിനു ശേഷവും ശരിയായ വിധത്തിൽ ഏകാന്തവാസത്തിലേക്ക് അയയ്ക്കാനും സർക്കാരുകൾക്കായില്ല. രോഗം പടർത്തിയത് ഷിയാക്കൾ ആണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പാക്കിസ്ഥാനിൽ വംശീയ വേർതിരിവും ശക്തമായിട്ടുണ്ട്. എപ്പോഴും ആക്രമിക്കപ്പെടുന്ന രണ്ടാം തരം പൗരന്മാർ ആണ് പാക്കിസ്ഥാനിൽ ഷിയാക്കൾ. ഈ കെടുതയിൽനിന്ന് മോചനം നേടിയാൽ ഷിയാക്കൾക്കെതിരെ വ്യാപകമായ അക്രമം ഉണ്ടാകുമെന്നും ആശങ്കയുണ്ടെന്ന് റോയിട്ടേഴ്സ്പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP