Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാഭാരത യുദ്ധം 18 ദിവസത്തിനുള്ളിൽ വിജയിച്ചു; കോവിഡ് 19 നെതിരായ യുദ്ധം 21 ദിവസത്തിനകം വിജയിക്കും; കൊറോണ വൈറസിന് പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ല; വീടുകളിൽ നിന്നും ആരും പുറത്തിറങ്ങരുത്; രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുക ഏക മാർഗ്ഗം; 130 കോടി ജനങ്ങളുടെ ബലത്തിൽ ഈ യുദ്ധവും ജയിക്കും; ഇക്കാര്യത്തിൽ തനിക്ക് ശുഭപ്രതീക്ഷയെന്നും പ്രധാനമന്ത്രി; ലോക് ഡൗണിന്റെ ആഘാതത്തിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ 1.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനും കളമൊരുങ്ങുന്നു

മഹാഭാരത യുദ്ധം 18 ദിവസത്തിനുള്ളിൽ വിജയിച്ചു; കോവിഡ് 19 നെതിരായ യുദ്ധം 21 ദിവസത്തിനകം വിജയിക്കും; കൊറോണ വൈറസിന് പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ല; വീടുകളിൽ നിന്നും ആരും പുറത്തിറങ്ങരുത്; രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുക ഏക മാർഗ്ഗം; 130 കോടി ജനങ്ങളുടെ ബലത്തിൽ ഈ യുദ്ധവും ജയിക്കും; ഇക്കാര്യത്തിൽ തനിക്ക് ശുഭപ്രതീക്ഷയെന്നും പ്രധാനമന്ത്രി; ലോക് ഡൗണിന്റെ ആഘാതത്തിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ 1.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനും കളമൊരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കൊറോണ വൈറസിന് എതിരായ പോരാട്ടം 21 ദിവസത്തിനകം ജയിക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത യുദ്ധം 18 ദിവസത്തിനകം വിജയിച്ചിരുന്നു. 130 കോടി ജനങ്ങളുടെ ബലത്തിൽ ഈ യുദ്ധവും വിജയിക്കും. തനിക്ക് ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയെന്നും മോദി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ ഈ കാലത്ത് കാശിക്ക് രാജ്യത്തിന് വഴികാട്ടാനാവും. ലോകമെമ്പാടും ഒരുലക്ഷത്തിലേറെ പേർ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തരായി.

എന്നാൽ, ചില വ്യക്തികൾ മുന്നറിയിപ്പുകൾ മാനിക്കാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. ആരും തന്നെ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവരല്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരെയും വൈറസ് ബാധിക്കാം. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസിന്റെ വ്യാപനത്തെ തടയാൻ ഒരോ ഒരു മാർഗ്ഗമെന്നും മോദി ആവർത്തിച്ചു. ആളുകൾ തമ്മിൽ ഒരുമീറ്റർ അകലമാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഈ രോഗം പണക്കാരെന്നോ, പാവപ്പെട്ടവനെന്നോ വേർതിരിവ് കാട്ടുന്നില്ല. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത പാലിക്കണം.

വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാൻ കഴിയാത്തത്ര വലിയ വില നൽകേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാൻ സാധിച്ചിട്ടില്ല. ജനങ്ങൾ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. 21 ദിവസം രാജ്യത്തിനു നിർണായകമാണ്. സർക്കാരിന്റെ നിർദ്ദേശങ്ങളെല്ലാം പരിപൂർണമായും പാലിക്കണം.

സമ്പൂർണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങളിൽ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടൽ അതികഠിനമാകും. കോവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ഓർക്കണം. ജീവൻ പണയം വച്ച് വിവരങ്ങൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ ഓർക്കണം. സുരക്ഷാ ഉദ്യോഗസ്ഥർക്കു നന്ദി പറയണം. കോവിഡ് അഗ്നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാമെന്നും മോദി പറഞ്ഞു.

ഡോക്ടർമാരും നഴ്‌സുമാരും ദൈവത്തിന്റെ അവതാരങ്ങളാണ്. നമ്മളെ രക്ഷിക്കാൻ വേണ്ടി അവർ സ്വന്തം ജീവൻ പോലും അപകടപ്പെടുത്തുകയാണ്. അവർ ദിവസം 18 മണിക്കൂറോളമാണ് ജോലി ചെയ്യുന്നത്. രണ്ടുമൂന്നു മണിക്കൂർ പോലും അവർക്ക് ഉറങ്ങാൻ കഴയുന്നില്ല. ഇവരെ ഒരിക്കലും ആക്രമിക്കാൻ മുതിരരുതെന്നും മോദി അഭ്യർത്ഥിച്ചു. രോഗത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വാട്‌സാപ്പ് ഹെൽപ് ലൈൻ നമ്പറായ 9013151515 ൽ ലഭ്യമാണ്.
അടുത്ത 21 ദിവസം 9 ദരിദ്ര കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ പരിശ്രമിക്കണം. കൊറോണയെ കരുണ കൊണ്ട് എതിരാടമെന്നും മോദി പറഞ്ഞു.

അതേസമയം, ലോക്ക്ഡൗൺ സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ 1.5 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി അടുത്തവ്യത്തങ്ങൾ വെളിപ്പെടുത്തി.പാക്കേജിന് കേന്ദ്രസർക്കാർ അന്തിമ രൂപം നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. റിസർവ് ബാങ്ക്, ധനമന്ത്രാലയം എന്നിവയുമായാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഉത്തേജന പാക്കേജ് 2.3 ലക്ഷം കോടി രൂപ വരെ ഉയരാമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ആഴ്ച അവസാനത്തോടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോവിഡിനെ നേരിടാൻ ആരോഗ്യമേഖലയ്ക്കായി 15000 കോടി രൂപയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചിരുന്നു. ചികിത്സയ്ക്കും മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയുമാണ് പാക്കേജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP